Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇളനീർവെപ്പ് ഇന്ന് രാത്രി; നാളെ ഇളനീരാട്ടവും അഷ്ടമി ആരാധനയും

കൊട്ടിയൂർ വൈശാഖ മഹോത്സവം;  ഇളനീർവെപ്പ്  ഇന്ന് രാത്രി;  നാളെ ഇളനീരാട്ടവും അഷ്ടമി ആരാധനയും

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ: വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെ തിരുവോണം ആരാധന ശനിയാഴ്ച നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ. തിരുവോണ ആരാധനമുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. ശനിയാഴ്ച രാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് നടക്കും.

ഇളനീർവെപ്പിനുള്ള ഇളനീർകാവുകളുമായി സംഘങ്ങൾ യാത്രയാരംഭിച്ചു. കുറ്റ്യാടിയിൽനിന്നും എണ്ണത്തണ്ടയാന്റെ നേതൃത്വത്തിലടക്കമുള്ള ഒട്ടേറെ സംഘങ്ങൾ ഇളനീർകാവുകളുമായി കൊട്ടിയൂരിലെത്തും. ഞായറാഴ്ച ഇളനീരാട്ടം, അഷ്ടമി ആരാധന എന്നിവ നടക്കും.

വെള്ളിയാഴ്ച കൊട്ടിയൂരിൽ തിരുവത്താഴ പൂജ ചെയ്തത് തന്ത്രികുടുംബത്തിലെ പുതുതലമുറക്കാരനായ കോഴിക്കോട്ടിരി ഇല്ലത്തെ സദ്യോജാതൻ നമ്പൂതിരിപ്പാട്. കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പൗത്രനാണ് ഈ ഒൻപതാം ക്ലാസുകാരൻ. ആയിരംകുടം, നവകം അഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകളോടെയാണ് തിരുവത്താഴപൂജ. ഉപനയനവും സമാവർത്തനവും കഴിഞ്ഞാൽ കൊട്ടിയൂർ പെരുമാളെ പൂജിച്ചശേഷമേ മറ്റു ക്ഷേത്രങ്ങളിൽ പൂജയാകാവൂ എന്നാണ് തന്ത്രികുടുംബക്കാരുടെ ആചാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP