Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭക്തർക്കായി തുറന്നു; ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുക ശരീരോഷ്മാവ് പരിശോധിച്ച ശേഷം

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭക്തർക്കായി തുറന്നു; ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുക ശരീരോഷ്മാവ് പരിശോധിച്ച ശേഷം

സ്വന്തം ലേഖകൻ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭക്തർക്കായി തുറന്നു. ലോക്ഡൗണിനെ തുടർന്ന് രണ്ടരമാസക്കാലം പൂജയ്ക്ക് മാത്രമായി നടതുറന്നിരുന്ന മൂകാംബികാദേവി ക്ഷേത്രത്തിൽ തിങ്കളാഴ്ച ഭക്തരെ പ്രവേശിപ്പിച്ചുതുടങ്ങി. പ്രധാന കവാടത്തിൽ ശരീരോഷ്മാവ് പരിശോധനയുണ്ട്. ക്ഷേത്രനടയിൽ കൊടിമരത്തിനു സമീപം ബലിക്കല്ല് വരെയേ ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനമനുവദിച്ചുള്ളൂ, നാലമ്പലത്തിനകത്ത് പ്രവേശിപ്പിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം വരെ 220 ഭക്തർ ദർശനം നടത്തി. ഏറെയും സമീപവാസികളാണ്.

പൂജാസമയങ്ങളിലും ശീവേലിസമയത്തും ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാതെ മതിൽക്കെട്ടിനു പുറത്തുനിർത്തി. രാവിലെ 5.30 മുതൽ 7.30 വരെയും 10.30 മുതൽ 1.30 വരെയും വൈകുന്നേരം മൂന്നുമുതൽ ആറുവരെയും മാത്രമാണ് പ്രവേശം. പ്രസാദവിതരണമുണ്ടായില്ല. കിഴക്കേ നടയിലൂടെ പ്രവേശിച്ച് തൊഴുതശേഷം പടിഞ്ഞാറേ കവാടത്തിലൂടെ പുറത്തിറങ്ങണം. ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകിയിട്ടില്ല. ദൂരസ്ഥലങ്ങളിൽനിന്ന് ഭക്തരെത്തിയാൽ താമസസൗകര്യം ലഭിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP