Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതൃപ്രീതിക്കും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കർക്കിടക അമാവാസി ശ്രാദ്ധം ഓൺലൈനിലും; കർക്കിടക വാവുബലിക്കുള്ള ഓൺലൈൻ സൗകര്യമൊരുക്കി തിരുവല്ലം പരശുരാമക്ഷേത്രത്തിലെ പുരോഹിത കുടുംബം

പിതൃപ്രീതിക്കും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കർക്കിടക അമാവാസി ശ്രാദ്ധം ഓൺലൈനിലും; കർക്കിടക വാവുബലിക്കുള്ള ഓൺലൈൻ സൗകര്യമൊരുക്കി തിരുവല്ലം പരശുരാമക്ഷേത്രത്തിലെ പുരോഹിത കുടുംബം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കർക്കിടക വാവുബലിക്കുള്ള ഓൺലൈൻ സൗകര്യമൊരുക്കി പുരോഹിത കുടുംബം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പിതൃ തർപ്പണ ചുമതലുള്ള കുടുംബമാണ് ഓൺലൈൻ സംവിധാനവുമായി രംഗത്ത് വരുന്നത്.

പിതൃപ്രീതിക്കും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കർക്കിടക അമാവാസി ശ്രാദ്ധം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലോ, തീർത്ഥങ്ങളിലോ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനായി സ്വഗൃഹങ്ങളിൽ തന്നെ ചെയ്യാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പുരോഹിത കുടുംബമായിരുന്ന മൈവാടി മീത്തിലെ കാരണവർ വിജയകുമാർ ഇളയതിന്റെ കാർമ്മികത്വത്തിലാണ് ഓൺലൈൻ വാവ് ബലിക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ജൂലായ് 20 രാവിലെ 6 മണി മുതൽ 12 മണി വരെയാണ് പുരോഹിതന്റെ സേവനമുണ്ടാകുക. ഇതിനിടയിലുള്ള സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുന്നതിനുള്ള അവസരം നൽകിയിട്ടുണ്ട്.

ഇതിനായി http://virtualeventsindia.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബലികർമ്മങ്ങൾ ചെയ്യുന്നതിന് ഒരുക്കേണ്ട സാധനങ്ങൾ, ഒരിക്കൽ വ്രതം ആചരിക്കേണ്ടതെങ്ങനെ, എന്നീ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP