Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോണ്ട്‌ഫോർട്ട് സുപീരിയർ ജനറലായി ബ്രദർ ജോൺ കല്ലറക്കലിനെ തെരഞ്ഞെടുത്തു; ഇന്ത്യക്കാരൻ രണ്ടാം തവണയും സുപീരിയർ ജനറലാകുന്നത് ഇതാദ്യം; അഞ്ച് അംഗ നേതൃത്വത്തിൽ രണ്ട് പേരും ഇന്ത്യക്കാർ

മോണ്ട്‌ഫോർട്ട് സുപീരിയർ ജനറലായി ബ്രദർ ജോൺ കല്ലറക്കലിനെ തെരഞ്ഞെടുത്തു; ഇന്ത്യക്കാരൻ രണ്ടാം തവണയും സുപീരിയർ ജനറലാകുന്നത് ഇതാദ്യം; അഞ്ച് അംഗ നേതൃത്വത്തിൽ രണ്ട് പേരും ഇന്ത്യക്കാർ

റോം: മോണ്ട്‌ഫോർട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ കോൺഗ്രിഗേഷന്റെ സുപീരിയർ ജനറലായി വീണ്ടും ബ്രദർ ജോൺ കല്ലറക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 303 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്ക സഭയുടെ കോൺഗ്രിഗേഷൻ അഞ്ച് ഭൂകണ്ഡങ്ങളായി പടർന്ന് കിടക്കുന്നു. റോമിൽ നടന്ന 32 ാംമത് ജനറൽ ചാപ്റ്ററിലാണ് വീണ്ടും അടുത്ത ആറ് വർഷത്തേക്ക് ജോൺ കല്ലറക്കലിനെ തെരഞ്ഞെടുക്കുന്നത്. അഞ്ച് അംഗ നേതൃത്വത്തിൽ രണ്ട് പേർ ഇന്ത്യക്കാരാണ്.

വൈസ് ജനറലായ ബ്രദർ ഡിയോംഗി ടാഫെറെല്ലോ ഇറ്റലി സ്വദേശിയാണ്. ആദ്യ അസിസ്റ്റന്റ് ജനറൽ ബ്രദർ ജീൻ പോൾ സിനഗൾ സ്വദേശിയുമാണ്. പിന്നീടുള്ള രണ്ട് അസിസ്റ്റന്റ് ജനറൾസായ പ്രതാപ് റെഢിയും ടികെ ജെയിംസും ഇന്ത്യക്കാരാണ്. ഏപ്രിൽ എട്ടിന് ആരംഭിച്ച ജനറൽ ചാപ്റ്റർ ഏപ്രിൽ 28 ന് അവസാനിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഏപ്രിൽ 27ന് പോപിനെ സന്ദർശിക്കും. 14 രാജ്യങ്ങളിൽ നിന്നുള്ള അൻപതോളം പ്രതിനിധികളാണ് ചാപ്റ്ററിൽ പങ്കെടുക്കുന്നത്.

ബ്രദർ കല്ലറക്കൽ എറണാകുളം ആർക്ക് ഡയോസിസിൽ ഉൾപ്പെട്ട എലവൂർ സ്വദേശിയാണ്. പഠനത്തിന് ശേഷം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായും, പ്രിൻസിപ്പളായും കൗൺസിലറായും പ്രവർത്തിച്ചു. 2005 ൽ നടന്ന ചാപ്റ്ററിലാണ് ആദ്യമായി കോൺഗ്രഗേഷന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായി കല്ലറക്കൽ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2012 ഏപ്രിൽ 13 ൽ നടന്ന തെരഞ്ഞെടുപ്പിൽ യൂറോപ്യൻ അല്ലാത്ത ആദ്യ സുപീരിയർ ജനറലായി കല്ലറക്കൽ തെരഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP