Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്ന് ഇത്തവണ വിശ്വാസികളെ അയച്ചേക്കില്ല: അന്തിമ തീരുമാനം സൗദി അറേബ്യയുടെ നിലപാട് അറിഞ്ഞ ശേഷം

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്ന് ഇത്തവണ വിശ്വാസികളെ അയച്ചേക്കില്ല: അന്തിമ തീരുമാനം സൗദി അറേബ്യയുടെ നിലപാട് അറിഞ്ഞ ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹജ് തീർത്ഥാടനത്തിന് ഇന്ത്യയിൽ നിന്ന് ഇത്തവണ വിശ്വാസികളെ അയയ്ക്കാൻ സാധ്യതയില്ലെന്ന് സൂചന. ലോകത്ത് കോവിഡ് നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാനുള്ള സാധ്യത കുറവാണ്. എന്നാൽ സൗദി അറേബ്യയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം.

ജൂലൈ അവസാനവും ഓഗസ്റ്റ് ആദ്യവുമായാണു ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ. സാധാരണഗതിയിൽ ഒരു മാസം മുൻപു മുതൽ ഇന്ത്യയിൽനിന്നു യാത്ര തുടങ്ങാറുണ്ട്. ഇത്തവണത്തെ തീർത്ഥാടനം എങ്ങനെ വേണമെന്നതിൽ സൗദി അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സൗദിയിലുള്ളവരെ മാത്രം നിയന്ത്രിതരീതിയിൽ അനുവദിച്ചു തീർത്ഥാടനം നടത്തുമെന്നാണു നിഗമനം. ഇന്തൊനീഷ്യ ഉൾപ്പെടെ ചില രാജ്യങ്ങൾ തീർത്ഥാടകരെ അയയ്ക്കുന്നില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP