Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്; മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ പൗരോഹിത്യം സ്വീകരിച്ച വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സ്ഥാപകന്റെ നാമകരണ നടപടികൾക്ക് തുടക്കമായി

ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്; മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ പൗരോഹിത്യം സ്വീകരിച്ച വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സ്ഥാപകന്റെ നാമകരണ നടപടികൾക്ക് തുടക്കമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ 22-ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. വിൻസൻഷ്യൻ കോൺഗ്രിഗേഷൻ (വിസി) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വർക്കി കാട്ടറാത്തിന്റെ നാമകരണ നടപടികൾക്കു റോമിലെ തിരുസംഘം അനുമതി നൽകി.

ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂർ, വിളക്കുമാടം, എഴുപുന്ന, വൈക്കം ഇടവകകളിൽ സേവനം ചെയ്തു. മുത്തോലി, വൈക്കം എന്നീ കർമലീത്താ മഠങ്ങളിലെയും ചമ്പക്കര ആരാധന മഠത്തിലെയും ചാപ്ലെയിനായും പിന്നീട് ആരാധനാ സഭയുടെ പ്രഥമ പൊതു ശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു. 1904 നവംബർ 20നു മറ്റു മൂന്നു വൈദികരോടൊപ്പം തോട്ടകത്ത് വിൻസൻഷ്യൻ സഭയ്ക്കു രൂപം നൽകി. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട വിൻസൻഷ്യൻ കോൺഗ്രിഗേഷനിൽ 18 രാജ്യങ്ങളിലായി 565 വൈദികരുണ്ട്; 200ൽപരം വൈദിക വിദ്യാർത്ഥികളും.

പോപ്പുലർ മിഷൻ ധ്യാനം, ധ്യാന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക സമ്പർക്ക, അജപാലന പ്രവർത്തനങ്ങളാണ് സഭയുടെ മുഖ്യ ദൗത്യങ്ങൾ. ഫാ. വർക്കി കാട്ടറാത്തിന്റെ ഭൗതിക ശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. വിശുദ്ധ നാമകരണത്തിനായുള്ള അതിരൂപതാ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സഭയുടെ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ പറഞ്ഞു.

1851 ഒക്ടോബർ 13 ന് പൂഞ്ഞാർ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും മകനായാണ് ജനനം. 1873ൽ പൗരോഹിത്യം സ്വീകരിച്ചു. 1904ൽ സന്ന്യാസം തെരഞ്ഞെടുത്ത ഫാദർ 1931 ഒക്ടോബർ 24 ന് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP