Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ചെറിയ പെരുന്നാൾ ഞായറാഴ്ചയായതിനാൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി ഒമ്പത് വരെ തുറക്കാം; തിരക്ക് ഒഴിവാക്കാൻ ജാഗ്രതയോടെ പൊലീസും ജില്ലാ ഭരണകൂടവും; പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാൾ നമസ്‌ക്കാരം വീടുകളിൽ; കോവിഡ് കാലത്ത് ഈദുൽ ഫിത്വർ ആഘോഷവും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ

ചെറിയ പെരുന്നാൾ ഞായറാഴ്ചയായതിനാൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി ഒമ്പത് വരെ തുറക്കാം; തിരക്ക് ഒഴിവാക്കാൻ ജാഗ്രതയോടെ പൊലീസും ജില്ലാ ഭരണകൂടവും; പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാൾ നമസ്‌ക്കാരം വീടുകളിൽ; കോവിഡ് കാലത്ത് ഈദുൽ ഫിത്വർ ആഘോഷവും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ഒരു റമാദാൻ കാലത്തുകൂടിയായിരുന്നു ഇത്തവണ വിശ്വാസി സമൂഹം കടന്നുപോയത്. പള്ളികൾ അടഞ്ഞുകിടക്കുക്കയും നോമ്പ്തുറയും പ്രഭാഷണങ്ങളും ഒന്നുമില്ലാതെ എല്ലാവരും സാമൂഹിക അകലം പാലിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട കോവിഡ് കാലത്തിന് ഒടുവിൽ പെരുന്നാൾ വന്നെത്തുകയായി. ഇത്തവണത്തെ പെരുന്നാൾ ആഘോഷവും സാമൂഹിക അകലം പാലിച്ച് വീട്ടിന്നുള്ളിൽ തന്നെയാണ്. ഞായാറാഴ്ച ദിവസത്തെ സമ്പൂർന്ന ലോകഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാൾ നമസ്‌ക്കാരം വീടുകളിൽ ആക്കണമെന്ന് വിവിധ മുസ്ലിം സംഘടനകളും പറയുന്നത്. അതേസമയം ആൾക്കൂട്ടം നഗരങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. മലബാറിൽ പെരുന്നാൾ ദിനത്തിന്റെ തലേന്ന് അപൂതപുർവമായ ജനമാണ് മാർക്കറ്റുകളിൽ ഒഴുകി എത്താറുള്ളത്. കഴിഞ്ഞ വിഷുദിനത്തിൽ കോഴിക്കോട് എല്ലാ ലോകഡൗൺ നിയന്ത്രണങ്ങളും പാളിയിരുന്നു. സമാനമായ അവസ്ഥ ആവർത്തിക്കാത്തിരിക്കാൻ പൊലീസും ജില്ലാ ഭരണകൂടവും ജാഗ്രത പുലർത്തുന്നുണ്ട്.

റമദാൻ 30 പൂർത്തിയാക്കിയാണ് ചെറിയപെരുന്നാൾ എത്തുന്നത്. റമദാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, വിസ്ഡം ഹിലാൽ വിങ് ചെയർമാൻ കെ. അബൂബക്കർ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുൽ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ അറിയിച്ചു.

പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്താക്കിയിരന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ തുറക്കാൻ അനുവദിക്കും. വെള്ളിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഒമ്പത് വരെ തുറക്കാം. ഞായറാഴ്ച പെരുന്നാളാവുകയാണെങ്കിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുന്നാളിന് പതിവു രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എങ്ങുമില്ല. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്‌കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണ്. ഇത്തവണ ഇത് വീടുകളിലാണ് നടത്തുന്നത്. സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽഫിത്തർ നൽകുന്നത്. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങൾ അതിന് തടസമാകുന്നതിനാലാണ് ഇളവുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് പോലൊരു റമദാനിനെ വരവേറ്റതായിട്ട് വിശ്വാസികളുടെ ആരുടെയും ഓർമ്മയിൽ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ മുൻഗാമിക്കൾക്ക പോലും ഇത്തരം ഒരനുഭവം ഓർത്തെടുക്കാൻ ഉണ്ടായിരിക്കുമായിരുന്നില്ലആയിരം മാസങ്ങളേക്കാളും ശ്രേഷ്ഠതയുള്ള വിധി നിർണ്ണയത്തിന്റെ രാവുകളെപ്പോലും പള്ളികളിൽ ഭജനമിരുന്ന് വരവേൽക്കാൻ വിശ്വാസികൾക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ അതെല്ലാാം ഒരു മഹാമാരി നേരിടുന്നതിനുള്ള പ്രതിരോധമായി എടുക്കണമെന്നാണ് വിവിധ മുസ്ലിം സംഘടകൾ നൽകുന്ന നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP