Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഈദ് നമസ്‌ക്കാരത്തിന് പള്ളിയിൽ പോവാത്ത ആദ്യ പെരുന്നാൾ; ഉറ്റവരെ കാണാൻ അറബി നാടുകളിൽ നിന്നും പ്രിയപ്പെട്ടവരെത്താത്ത ആദ്യ പെരുന്നാൾ; എത്തിയവർ തന്നെ മുറിയിൽ അടച്ചിരിക്കുന്ന ആദ്യ പെരുന്നാൾ; വ്യവസായ പ്രമുഖൻ യൂസഫ് അലിക്കു പോലും ഗൾഫിൽ കഴിയേണ്ടി വന്ന ആദ്യ പെരുന്നൾ; പടിഞ്ഞാറേ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞപ്പോൾ വിശ്വാസികളുടെ മുന്നിലേക്കെത്തുന്നത് 'മുഖാവരണമണിഞ്ഞ' പെരുന്നാൾ

ഈദ് നമസ്‌ക്കാരത്തിന് പള്ളിയിൽ പോവാത്ത ആദ്യ പെരുന്നാൾ; ഉറ്റവരെ കാണാൻ അറബി നാടുകളിൽ നിന്നും പ്രിയപ്പെട്ടവരെത്താത്ത ആദ്യ പെരുന്നാൾ; എത്തിയവർ തന്നെ മുറിയിൽ അടച്ചിരിക്കുന്ന ആദ്യ പെരുന്നാൾ; വ്യവസായ പ്രമുഖൻ യൂസഫ് അലിക്കു പോലും ഗൾഫിൽ കഴിയേണ്ടി വന്ന ആദ്യ പെരുന്നൾ; പടിഞ്ഞാറേ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞപ്പോൾ വിശ്വാസികളുടെ മുന്നിലേക്കെത്തുന്നത് 'മുഖാവരണമണിഞ്ഞ' പെരുന്നാൾ

സ്വന്തം ലേഖകൻ

കൊച്ചി: ഓരോ പെരുന്നാൾ ദിനങ്ങളും ആഘോഷമായി കൊണ്ടാടുന്ന മലയാളികൾക്ക് മുന്നിലേക്ക് ഇത്തവണ എത്തുന്നത് മുഖാവരണമണിഞ്ഞ പെരുന്നാൾ. സന്തോഷവും കളിചിരിയും തമാശയും പൊട്ടിച്ചിരിയുമാണ് ഓരോ പെരുന്നാൾ ദിനങ്ങളും മലയാളികൾക്ക് സമ്മാനിച്ചിരുന്നതെങ്കിൽ ഇത്തവണ ആശങ്കയുടെ പെരുന്നാൾ ആണ് എവിടെയും. കോവിഡ് എല്ല മഹാമാരി തീർത്ത ആശങ്കയുടെ പെരുന്നാൾ. ഓരോ മുസൽമാനും കഴിഞ്ഞ കാലങ്ങളിലെ പെരുന്നാൾ ഓർമ്മ പുതുക്കുമ്പോൾ ഇത്തവണത്തെ പെരുന്നാൾ സങ്കടങ്ങളുടേത് മാത്രമാണെന്ന തിരിച്ചറിവിലാണ്. ഉറ്റവരെ കാണാൻ അറബി നാടുകളിൽ നിന്നും പ്രിയപ്പെട്ടവരെത്താത്ത ആദ്യ പെരുന്നാൾ കൂടിയായി ഇത്തവണത്തെ പെരുന്നാൾ മാറി. വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർക്കാകട്ടെ ക്വാറന്റൈൻ പെരുന്നാളുമായി മാറി.

ഈദ് നമസ്‌ക്കാരത്തിന് പള്ളിയിൽ പോവാത്ത ആദ്യ പെരുന്നാൾ കൂടിയാണ് ഈ വർഷത്തേത്. കോവിഡിൽ സാമൂഹിക അകലം പാലിക്കുമ്പോൾ നിസ്‌ക്കരിക്കാൻ പള്ളികളിൽ എത്താൻ ആർക്കും അനുവാദമില്ല. ലോകം മുഴുവൻ പെരുന്നാൾ ആഘോഷം ചടങ്ങായി മാറിയപ്പോൾ വ്യവസായ പ്രമുഖൻ യൂസഫ് അലിക്കു പോലും ഗൾഫിൽ കഴിയേണ്ടി വന്ന ആദ്യ പെരുന്നൾ കൂടിയായി ഇത്തവണത്തെ പെരുന്നാൾ മാറി. അബുദാബിയിൽ ഒറ്റയ്‌ക്കൊരു പെരുന്നാൾ കൂടേണ്ടിവരുന്നതിന്റെ സങ്കടത്തിലാണ് വ്യവസായി എം.എ. യൂസഫലി. ''ലോകം മുഴുവൻ കോവിഡ് ഭീതിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ പെരുന്നാൾ വരുന്നത്. അബുദാബിയിലെ വീട്ടിൽ ഇത്തവണ ഞാനും ഭാര്യയും മാത്രമാണുള്ളത്. ലോക്ഡൗൺ മൂലം മക്കളും കൊച്ചുമക്കളുമൊക്കെ വീട്ടിലേക്ക് വന്നിട്ട് രണ്ടുമാസത്തോളമാകുന്നു. പെരുന്നാൾ ദിവസം അബുദാബിയിലെ മുഷ്രിഫ് കൊട്ടാരത്തിൽച്ചെന്ന് ഭരണാധികാരിയെ കണ്ട് ഈദ് ആശംസ നൽകുന്ന പതിവും ഇത്തവണ നടക്കില്ല. റംസാനിലെ അവസാന പത്തിൽ മക്കയിൽ പോകാൻ കഴിയാതിരുന്നതും വലിയ സങ്കടമാണ്..''- യൂസഫലി പറഞ്ഞു

കരുതലും ജാഗ്രതയുമുള്ള പെരുന്നാളാകണം ഇത്തവണയെന്നാണ് മന്ത്രി എം.സി. മൊയ്തീൻ പറഞ്ഞത്. ''പെരുന്നാളിന്റെ തലേന്ന് 62 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറെ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് അടിവരയിടുന്ന കണക്കാണിത്. റംസാനിന്റെ സന്തോഷത്തിനിടയിലും നഷ്ടമാകുന്ന കുറേ സുന്ദരനിമിഷങ്ങളുടെ സങ്കടങ്ങളാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പങ്കുവെച്ചത്. ''പെരുന്നാൾ ദിനത്തിൽ പള്ളിയിൽ ഈദ് നമസ്‌കാരത്തിൽ പങ്കെടുക്കുന്നത് വിശ്വാസിക്ക് വലിയ സന്തോഷമാണ്. എന്നാൽ സാമൂഹികഅകലം പാലിക്കേണ്ടതിനാൽ വീട്ടിൽത്തന്നെ പെരുന്നാൾ നമസ്‌കാരം നടത്തണം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവരുടെ വീട്ടിലാണ് ഇത്തവണ എന്റെ പെരുന്നാൾ..''

പുണ്യങ്ങളുടെ നിറവസന്തം തീർത്ത റമദാനിന്റെ മുപ്പത് രാപ്പകലുകളുടെ ധന്യതയോടെയാണ് ഇത്തവണയും വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. റമദാൻ മുപ്പത് പൂർത്തിയാക്കിയ ഇന്നലെ സന്ധ്യയോടെ തക്‌ബീർ ധ്വനികളോടൊപ്പം ഫിത്വർ സകാത്ത് വിതരണം ചെയ്തുകൊണ്ട് പെരുന്നാളിനു തുടക്കം കുറിച്ചു. വ്രതത്തിലൂടെ നേടിയ പവിത്രത ജീവിതത്തിൽ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണു വിശ്വാസികൾ റമദാനിനോടു യാത്ര പറഞ്ഞത്. കുടുംബ, സുഹൃദ് ഭവന സന്ദർശനവും യാത്രകളും ഒഴിവാക്കി വിശ്വാസികൾ കൊവിഡ് പ്രതിരോധത്തോട് സഹകരിക്കണമെന്ന് വിവിധ മുസ്ലിം മത നേതാക്കൾ ഈദ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു. ഈദ് പ്രസംഗം ലൈവായി സാമൂഹ മാധ്യമങ്ങൾ വഴി കാണിക്കുന്നതിന് ജമാ-അത്തുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാൾ തലേന്നത്തെ പതിവ് കാഴ്ചകളില്ല. ആളുകൾ വളരെ കുറവാണ്. വിപണിയെയും കൊവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാൾ ഒരുക്കങ്ങൾ മുതിർന്നവർ ഉൾപ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങൾ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാർത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP