നമ്പൂതിരിക്ക് നായർ യുവതിയിൽ ഉണ്ടായ പുത്രൻ; ഭാർഗ്ഗവിയമ്മയെ വിവാഹം കഴിച്ച ആയോധന കലകളിലെ പ്രതാപശാലി; ഡച്ചുകാരനായ വലിയ പടത്തലവന്റെ സ്വാധീനത്തിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു; പിന്നെ പീഡനവും രക്തസാക്ഷിത്വവും; ദേവസഹായം പിള്ള നാളെ വിശുദ്ധ പദവിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള നാളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. മറ്റു 14 പേരെക്കൂടി വിശുദ്ധപദവിയിലേക്ക് ഉയർത്തും. വത്തിക്കാൻ സമയം രാവിലെ 10ന് ആണ് ചടങ്ങുകൾ.
ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ വ്യാഴാഴ്ച ആരംഭിച്ചു. നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂർപൊറ്റയിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. നാളെ വൈകിട്ട് 6 നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികനാകും. വൈകിട്ട് 5നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.
ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചെന്നാണു ചരിത്രം. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബർ 2ന് വാഴ്ത്തപ്പെട്ടവനായി മാർപാപ്പ പ്രഖ്യാപിച്ചു. ഇപ്പോൾ വിശുദ്ധനായി പ്രഖ്യാപിക്കാനും പോകുന്നു. തമിഴ്നാട്ടിലെ ആരുവായ്മൊഴിക്കു സമീപം കാറ്റാടിമലയിൽ ജൂൺ 5നു നടക്കുന്ന കൃതജ്ഞതാബലിയിൽ കോട്ടാർ, കുഴിത്തുറ രൂപതകളിലെ ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോപോൾദോ ജിറേല്ലിയും കോട്ടാർ ബിഷപ് ഡോ. നസ്രേൻ സൂസൈയും ചടങ്ങുകളിൽ പങ്കെടുക്കും.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്തു നട്ടാലത്ത് 1712 ഏപ്രിൽ 23 നാണ് ദേവസഹായം പിള്ളയുടെ ജനനം. നീലകണ്ഠപ്പിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡവർമ മഹാരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 1752 ജനുവരി 14ന് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണു വിശ്വാസം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ഇന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപമാണ് നട്ടാലം
കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച്, തിരുവിതാംകൂർ രാജാവിന്റെ സൈന്യാധിപ പദവി വരെ അലങ്കരിച്ച, നീലകണ്ഠപിള്ളയുടെ ജ്ഞാനസ്നാന പേരാണ് ദേവസഹായം. കാറ്റാടിമലയിൽ 1752 ജനുവരി 14ന് രക്സാക്ഷിത്വം വരിച്ച ദേവസഹായത്തിന്റെ ഭൗതികശരീരം കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രലിലാണ് സംസ്കരിച്ചത്. 2012 ഡിസംബർ 2നാണ് അദ്ദേഹത്തെ കത്തോലിക്കസഭ വാഴ്ത്തപ്പെട്ടവായി പ്രഖ്യാപിച്ചത്. കന്യാകുമാരി ജില്ല തമിഴ്നാട്ടിലാണ്. എന്നാൽ ദേവസഹായത്തിന്റെ കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. അതുകൊണ്ടാണ് ദേവ സഹായത്തേയും മലയാളിയായും കേരള കത്തോലിക്കാ സഭയുടേയും ഭാഗമായി വിലയിരുത്തുന്നത്.
ദേവസഹായംപിള്ളയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ വിശുദ്ധ പട്ടികയിലേക്കു ചേർക്കുന്നത്. ഭാരതസഭയിൽനിന്നു വിശുദ്ധ പദവിയിലേക്കുയരുന്ന ആദ്യ അല്മായനാണിദ്ദേഹം. വിശുദ്ധരുടെ നാകരണത്തിനായുള്ള തിരുസംഘം ഇതിനായി സമർപ്പിച്ച രേഖകൾ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ നട്ടലം എന്ന സ്ഥലത്ത് 1712ൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ളയാണു പിന്നീടു ലാസർ ദേവസഹായംപിള്ളയായത്. തിരുവിതാംകൂറിൽ പടത്തലവനായിരുന്ന ഡച്ചുകാരൻ ബനഡിക്റ്റസ് യുസ്റ്റാച്ചിയോ ഡിലനായി (തിരുവിതാംകൂർ ചരിത്രത്തിൽ വലിയകപ്പിത്താൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്)യാണ് ഇദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചത്.
ജനനം 1712 ൽ ഒരു നമ്പൂതിരിക്കുടുംബത്തിൽ. ജന്മം കൊണ്ടു സിദ്ധിച്ച പേര് നീലകണ്ഠൻ പിള്ള. വാസുദേവൻ നമ്പൂതിരിയും ദേവകിയമ്മയും മാതാപിതാക്കൾ. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ പിള്ള ആയോധനകലകളും വ്യാകരണവും മികവോടെ വശത്താക്കി. യൗവനമായപ്പോൾ അമരാവതിപുരം മേക്കൂട്ട് തറവാട്ടിലെ ഭാർഗവിയമ്മയെ വേളികഴിച്ചു. പിന്നീട് കഥ മാറി. 1745-ൽ ഈശോസഭാംഗമായ ഫാ. ജ്യോവാനി ബുട്ടാരി ഇദ്ദേഹത്തിനു ജ്ഞാനസ്നാനം നൽകി. ലാസർ ദേവസഹായംപിള്ള എന്ന പേരു സ്വീകരിച്ചു. തിരുവിതാംകൂർ രാജാവിന്റെ കീഴിൽ ഉദ്യോഗസ്ഥനായിരുന്നു അന്ന് അദ്ദേഹം. ഭാര്യ ഭാർഗവി അമ്മാളും ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്തുമതത്തിൽ ചേർന്നു. തെരേസ എന്നർഥം വരുന്ന ജ്ഞാനപ്പൂ അമ്മാൾ എന്ന പേര് സ്വീകരിച്ചു. വിരോധികൾ ഇദ്ദേഹത്തെപ്പറ്റി അപവാദം പ്രചരിപ്പിച്ചതിനാൽ തിരുവിതാംകൂർ ഭരണാധികാരികൾ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. ഏറെ പീഡനങ്ങൾക്കു ശേഷമാണ് 1752 ജനുവരി 14-ന് ആരുവാമൊഴിക്കടുത്തു കാറ്റാടി മലയിൽവച്ച് ഇദ്ദേഹത്തെ വെടിവച്ചു വധിച്ചത്. വനത്തിലെറിയപ്പെട്ട ശരീരം പിന്നീടു നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ സംസ്കരിച്ചു.
മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേൽനോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ 'കാര്യക്കാരനു' മായി നിയമിതനായ നീലകണ്ഠപിള്ള ധർമ്മനിഷ്ഠനും ഈശ്വരാന്വേഷിയുമായ ഒരു സാത്വികനായിരുന്നു. 1741-ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് സൈനിക മേധാവിയായിരുന്ന ക്യാപ്റ്റൻ ഡിലനായി തടവിലാക്കപ്പെട്ടു. എന്നാൽ കർമ്മകുശലനും ധിഷണാശാലിയും സത്യസന്ധനുമായിരുന്ന ക്യാപ്റ്റൻ ഡിലനായിയുടെ സാമുദ്രിക വിജ്ഞാനവും മറ്റു കഴിവുകളും മനസിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി. പാശ്ചാത്യശൈലിയിലുള്ള സൈനിക പരിശീലനം, ആയുധസംഭരണം തുടങ്ങിയവയിലൂടെ തിരുവിതാംകൂർ സേനയെ ശക്തിപ്പെടുത്തിയ ഡിലനായി പത്മനാഭപുരത്തിനടുത്തുള്ള ഉദയഗിരിയിൽ ഒരു നെടുങ്കൻ കോട്ട സ്ഥാപിച്ചു.
വലിയ ക്രിസ്തു ഭക്തനായിരുന്ന അദ്ദേഹം കോട്ടയ്ക്കുള്ളിൽ തന്നെ ക്രൈസ്തവ ദേവാലയവും രാജകീയ അനുമതിയോടെ പണികഴിപ്പിച്ചിരുന്നു. സ്വന്തം നാടും നാട്ടുകാരും നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കേണ്ടിവന്ന ആ ഡച്ചുകാരൻ ഔദ്യോഗിക കൃത്യങ്ങൾക്കുശേഷമുള്ള സമയം മുഴുവനും പ്രാർത്ഥനയിലും വേദവായനയിലും ചിലവഴിച്ച് സ്വന്തം വേദന മറന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തൊട്ടടുത്തുള്ള പത്മനാഭപുരം കൊട്ടാരം പണിയുടെ കാര്യക്കാരനായി നിയമിതനായ നീലകണ്ഠപിള്ളയുമായി പരിചയപ്പെടുന്നത്. അവരുടെ സൗഹൃദം വളർന്നു. ഡിലനായിയുടെ പ്രാർത്ഥനാജീവിതവും വിശുദ്ധിയും ധാർമ്മികതയും കണ്ട നീലകണ്ഠപിള്ളയ്ക്ക് യേശുവിനെക്കുറിച്ച് അറിയുവാൻ താല്പര്യമായി.
മുപ്പത്തിമൂന്നാം വയസ്സിൽ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായിത്തീർന്ന ദേവസഹായം പിള്ള അന്നുമുതൽ തന്നെ ക്രിസ്തുവിന്റെ വഴിയിലൂടെയുള്ള യാത്ര ആരംഭിച്ചു. നീലകണ്ഠപിള്ളയുടെ മതപരിവർത്തനം ബ്രാഹ്മണരിൽ വലിയ വെറുപ്പുളവാക്കി. രാമയ്യൻ ദളവായ്ക്ക് ഇത് രാജാവിനോടും രാജാവിന്റെ മതത്തോടുമുള്ള വെല്ലുവിളിയായി തോന്നി. ദളവാ ദേവസഹായംപിള്ളയെ വിളിച്ച് ശാസിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും എന്നുവരെ ഭീഷണിപ്പെടുത്തി. പക്ഷേ ദേവസഹായം പിള്ള കുലുങ്ങിയില്ല. അവസാനം ജയിലറ. എന്നിട്ടും വഴങ്ങാതെ വന്നതോടെ രാജ കൽപ്പനം അതിക്രൂരമായി. ''കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് റോഡിലൂടെ നടത്തി അപമാനിക്കുക, നാടായ നാടെല്ലാം ജനം അതു കണ്ട് ഭയചകിതരാകണം.'' ഇതായിരുന്നു ആ കല്പന. എന്നിട്ടും മനസ്സ് മാറിയില്ല. ''ദേവസഹായംപിള്ളയെ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ച് കൊല്ലുക.''എന്ന ഉത്തരവും എത്തി.
അങ്ങനെ നാല്പതാം വയസിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ദേവസഹായംപിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചു. ദേവസഹായംപിള്ള രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയ്ക്ക് സമീപം ഇന്ന് വ്യാകുലമാതാവിന്റെ ഒരു വലിയ പള്ളി സ്ഥിതിചെയ്യുന്നു. അദ്ദേഹം വെടിയേറ്റുവീണ സ്ഥലത്ത് ഇന്ന് അനേകർ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി എത്തിച്ചേരുന്നുണ്ട്. അതുപോലെ ദേവസഹായംപിള്ളയ്ക്ക് അത്ഭുതനീരുറവ നൽകപ്പെട്ട പുലിയൂർക്കുറിശ്ശിയിലും ഒരു കുരിശുപള്ളി സ്ഥാപിതമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
- ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- ആന്ധ്രയിൽ ജില്ലയുടെ പേര് മാറ്റിയതിൽ വ്യാപക പ്രതിഷേധം; മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു; വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് കത്തിച്ചു; കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്ക്
- പണം കായ്ക്കുമെന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികം പേർ; കിടപ്പാടം വിറ്റും പണയം വച്ചും ആളുകൾ പണമൊഴുക്കിയപ്പോൾ പിരിച്ചെടുത്തത് 1826 കോടി; മലപ്പുറം സ്വദേശി കിളിയിടുകിൽ നിഷാദ് സൂത്രധാരൻ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും അറസ്റ്റിൽ; പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തി
- വിവാഹം കഴിച്ചിരുന്നെങ്കിൽ അയാൾ എന്നെ നന്നായി നോക്കിയേനെ; പക്ഷേ വീട്ടുകാർക്ക് വേണ്ടി ആ ബന്ധം വേണ്ടെന്നു വെച്ചു: വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബി സുരേഷ്
- അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും പ്രസീദിനെതിരെ തുടരെ മൂന്ന് സിക്സറുകൾ; 38 പന്തിൽ 68 റൺസുമായി കില്ലർ മില്ലർ; നായകന്റെ ഇന്നിങ്സുമായി ഹാർദ്ദിക് പാണ്ഡ്യയും; മികച്ച തുടക്കമിട്ട് ശുഭ്മാനും മാത്യു വെയ്ഡും; അരങ്ങേറ്റ ഐപിഎല്ലിൽ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ; ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്