Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്-19 ലോക് ഡൗൺ: ശബരിമല ഉത്സവം മാറ്റിവച്ചു; ക്ഷേത്രനട ഉത്സവത്തിനായി തുറക്കില്ലെന്ന് ദേവസ്വം ബോർഡ്

കോവിഡ്-19 ലോക് ഡൗൺ: ശബരിമല ഉത്സവം മാറ്റിവച്ചു; ക്ഷേത്രനട ഉത്സവത്തിനായി തുറക്കില്ലെന്ന് ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ഈ മാസം 29 മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം - മഹോൽസവം മാറ്റിവച്ചു. ഈ സാഹചര്യത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഉൽസവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.

28 ന് വൈകുന്നേരമാണ് ഉൽസവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിറുത്തി വയ്ക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആകെ ലോക് ഡൗൺ വരുന്ന പശ്ചാത്തലം കണക്കിലെടുത്താണ് ശബരിമല ക്ഷേത്രനട ഉത്സവത്തിനായി തുറക്കേണ്ടതില്ല എന്നതുൾപ്പെടെയുള്ള തീരുമാനം ബോർഡ് കൈക്കൊണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP