Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കി ക്രൈസ്തവർ; പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാൻ ആഹ്വാനവുമായി മാർപ്പാപ്പ; ലോകം ആഘോഷ ലഹരിയിൽ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...

പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കി ക്രൈസ്തവർ; പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാൻ ആഹ്വാനവുമായി മാർപ്പാപ്പ; ലോകം ആഘോഷ ലഹരിയിൽ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...

മറുനാടൻ ഡെസ്‌ക്‌

നുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിൽ ഇന്നലെ രാത്രി ക്രിസ്ത്യൻ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടന്നു. നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ഒരുക്കി ആഹ്ലാദത്തിമിർപ്പിലാണ് ലോകം.

ലോകത്തിന്റെ വിവിധ രാജ്യങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. തിരുപ്പിറവിയെ നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ ഒരുക്കി നാടും നഗരവും ക്രിസ്തുമസിനെ വരവേറ്റു. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം.അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസ് സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

സ്‌നേഹത്തിന്റെ ശാന്തിദൂതുമായി നാടും നഗരവും ക്രിസ്മസ് ആഘോഷിക്കുന്നു. ലോകത്തിന് പ്രകാശം പകർന്ന് ബത്ലഹേം പുൽത്തൊഴുത്തിൽ മിശിഹാ പിറന്നതിന്റെ ഓർമപുതുക്കി ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെന്നൈയിലെ പള്ളികളിൽ പുലർച്ചെവരെയും ക്രിസ്മസ് ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. സിറോ മലബാർ, ഓർത്തഡോക്‌സ്, മർത്തോമ, യാക്കോബായ, സി.എസ്‌ഐ., മലങ്കര കത്തോലിക്ക തുടങ്ങിയ സഭാവിഭാഗങ്ങളുടെ നേതൃത്വത്തിൽ ക്രിസ്മസ് ദിനത്തിൽ പ്രത്യേക ആരാധനകൾ നടക്കും. വിവിധ സഭകൾക്ക് കീഴിൽ വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ബെത്‌ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുർബാനയിൽ നിരവധിപ്പേരെത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്.

ഉർബി അറ്റ് ഓർബി - അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തിൽ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാൻസിസിന്റെ ഏഴാമത് ക്രിസ്മസ് സന്ദേശമാണിത്. വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്. വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് - ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു.

ആശംസകളുമായി നേതാക്കൾ

ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ വിശ്വസികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിനെപ്പോലെ എല്ലാവരും സ്‌നേഹവും സാഹോദര്യവും പുലർത്തണമെന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ, പി.എം.കെ. നേതാവ് അൻപുമണി രാമദാസ്, ടി.എം.സി. പ്രസിഡന്റ് ജി.കെ. വാസൻ തുടങ്ങിയവരും ക്രിസ്മസ് ആശംസകൾ പങ്കുവെച്ചു.

മറുനാടൻ മലയാളിയുടെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP