Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഇന്ന് സമാപിക്കും

ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഇന്ന് സമാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ അഷ്ടോത്തരശതപരിഷത്ത് ഞായറാഴ്ച സമാപിക്കും.10-ന് മതപാഠശാല-ബാലഗോകുല സമ്മേളനം കേരള ഹിന്ദുമതപാഠശാല അദ്ധ്യാപകപരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ ഉദ്ഘാടനംചെയ്യും. ബാലഗോകുലം സംസ്ഥാനസമിതിയംഗം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.

അയിരൂർ ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ചിദ്ഭവാനന്ദസരസ്വതി സമ്മാനദാനം നിർവഹിക്കും. മൂന്നിന് സമാപനസമ്മേളനം മൈസൂർ അവധൂതദത്താപീഠം മഠാധിപതി സ്വാമി ഡോ. ശ്രീ ശ്രീ ഗണപതിസച്ചിദാനന്ദ സരസ്വതി ഉദ്ഘാടനംചെയ്യും. അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അധ്യക്ഷത വഹിക്കും.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് എന്നിവരെ ആദരിക്കും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമാപനസന്ദേശം നൽകും. 6.30-ന് നീരാജനപൂജ, ഏഴിന് തൗര്യത്രികം എന്നിവ നടക്കും. കൂടാതെ, മൂന്നാംദിനമായ ചൊവ്വാഴ്ച രാവിലെ 'മണ്ണും കൃഷിയും' എന്ന വിഷയത്തിൽ സെമിനാറും 108 കർഷകരെ ആദരിക്കലും നടത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP