Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്; കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ്

ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്; കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ്

സ്വന്തം ലേഖകൻ

ബെംഗളൂരു: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റായി മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ വീണ്ടും തിരഞ്ഞെടുത്തു. പ്ലീനറി സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തീരുമാനിക്കുക ആയിരുന്നു. ഒന്നാം വൈസ് പ്രസിഡന്റായി മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിനെയും രണ്ടാം വൈസ് പ്രസിഡന്റായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടിനെയും തിരഞ്ഞെടുത്തു. വസായ് ആർച്ച് ബിഷപ് ഡോ. ഫെലിക്‌സ് ആന്റണി മച്ചാഡോ ആണ് പുതിയ സെക്രട്ടറി ജനറൽ. 2 വർഷമാണു ഭാരവാഹികളുടെ കാലാവധി.

ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശകസമിതി അംഗം, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ്, ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പ്രവർത്തിച്ചിട്ടുണ്ട്. സിബിസിഐ മുൻ സെക്രട്ടറി ജനറലും ആഗ്ര അതിരൂപത മുൻ അധ്യക്ഷനുമാണ്. മുംബൈയിലെ മാഹിം സ്വദേശി. പ്ലീനറി സമ്മേളനം നാളെ സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP