Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞ് ദിവ്യകാരുണ്യത്തിന്റെ വെളിച്ചം ലഭിച്ച ബ്രിട്ടീഷ് കർദിനാൾ വിശുദ്ധ പദവിയിലേക്ക്; 2008ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കർദിനാൾ ജെ.എച്ച്. ന്യൂമാനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി രണ്ടാം അത്ഭുത പ്രവൃത്തിയും അംഗീകരിച്ച് ഫ്രാൻസിസ് മാർപാപ്പ

ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞ് ദിവ്യകാരുണ്യത്തിന്റെ വെളിച്ചം ലഭിച്ച ബ്രിട്ടീഷ് കർദിനാൾ വിശുദ്ധ പദവിയിലേക്ക്;  2008ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കർദിനാൾ ജെ.എച്ച്. ന്യൂമാനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി രണ്ടാം അത്ഭുത പ്രവൃത്തിയും അംഗീകരിച്ച് ഫ്രാൻസിസ് മാർപാപ്പ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ: വിശുദ്ധിയുടെ പടവുകളിലേക്ക് നടന്നുകയറാൻ ഒരു ഇടയൻ കൂടി. ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞ് കത്തോലിക്കാ സഭയിൽ ആത്മീയ ചൈതന്യത്തിന്റെ അതുല്യാനുഭൂതി മനസിലാക്കിയ ബ്രിട്ടിഷ് പുരോഹിതൻ ജെ.എച്ച് ന്യൂമാൻ വൈകാതെ തന്നെ വിശുദ്ധരുടെ പട്ടികയിൽ ഇടം നേടും. 2010ലാണ് ജോൺ ഹെന്റി ന്യൂമാനെ വാഴ്്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി രണ്ടാം അത്ഭുത പ്രവൃത്തിക്കും ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയെന്നാണ് വിവരം.

കത്തോലിക്കാ സഭയ്ക്ക് ഒട്ടേറെ പ്രാർത്ഥനകളും ഗീതങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ന്യൂമാൻ നൽകിയിട്ടുള്ള പ്രശസ്തമായ പ്രാർത്ഥനാ ഗീതമാണ് 'ലീഡ് കൈൻഡ്‌ലി ലൈറ്റ്'. ഇതുൾപ്പടെ അദ്ദേഹം നൽകിയ സാഹിത്യ സംഭാവനകൾ ഏറെ ആഗോള തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്.

ലണ്ടനിൽ 1801 ലാണു ജനനം. 1890 ൽ അന്തരിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളജ് ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. കമ്യൂണിസത്തിന്റെ ശത്രുവായതിനു ദീർഘകാലം തടവനുഭവിക്കേണ്ടിവന്ന ഹംഗേറിയൻ പുരോഹിതൻ കർദിനാൾ യോസെഫ് മിൻഡ്‌സെന്റിയുടെ 'ദൈവദാസനെന്ന നിലയിലുള്ള വീരോചിത നന്മകൾ'ക്കും മാർപാപ്പ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ഓസ്ട്രിയയിലെ വിയന്നയിൽ 1975 ലാണ് അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP