Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതുപ്പള്ളി പള്ളിയിൽ ഏഴ് മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷക്തരാക്കിയിട്ട് പത്തു വർഷം; ദശാബ്ദി ആഘോഷിക്കുന്ന 19ന് വൈകിട്ട് ആറിന് മെത്രാന്മാർക്ക് പള്ളിയിൽ സ്വീകരണം; ആഘോഷിക്കുന്നത് ഓർത്തഡോക്‌സ് സഭയുടെ ചരിത്രത്തിൽ നാഴികകല്ലായി മാറിയ സ്ഥാനാരോഹണ ചടങ്ങ്

പുതുപ്പള്ളി പള്ളിയിൽ ഏഴ് മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷക്തരാക്കിയിട്ട് പത്തു വർഷം; ദശാബ്ദി ആഘോഷിക്കുന്ന 19ന് വൈകിട്ട് ആറിന് മെത്രാന്മാർക്ക് പള്ളിയിൽ സ്വീകരണം; ആഘോഷിക്കുന്നത് ഓർത്തഡോക്‌സ് സഭയുടെ ചരിത്രത്തിൽ നാഴികകല്ലായി മാറിയ സ്ഥാനാരോഹണ ചടങ്ങ്

മറുനാടൻ ഡെസ്‌ക്‌

പുതുപ്പള്ളി : ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ ഏഴ് മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷക്തരാക്കിയിട്ട് പത്തു വർഷം. 2009ൽ നടന്ന ചടങ്ങിന്റെ ദശാബ്ദിയാണ് ഈ മാസം 19ന് ആചരിക്കുന്നത്. ദശാബ്ദിയുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കും. ഓർത്തഡോക്‌സ് സഭയുടെ ചരിത്രത്തിൽ തന്നെ വളരെ ചുരുക്കമായാണ് ഇത്തരത്തിലുള്ള മെത്രാഭിഷേകം നടക്കുന്നത്.

യൂഹാനോൻ മാർ പോളികാർപ്പസ് (അങ്കമാലി), മാത്യൂസ് മാർ തേവോദോസിയോസ് (ഇടുക്കി), ഏബ്രഹാം മാർ എപ്പിഫാനിയോസ് (സുൽത്താൻബത്തേരി), ഡോ. മാത്യൂസ് മാർ തിമോത്തിയോസ് (യുകെ, യൂറോപ്പ്), ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് (െചന്നൈ, കോട്ടയം), അലക്‌സിയോസ് മാർ യൗസേബിയോസ് (മാവേലിക്കര), ഡോ. ജോസഫ് മാർ ദിവന്നാസിയോസ് (കൊൽക്കത്ത) എന്നിവർക്ക് അന്ന് 6 മണിക്ക് പള്ളിയിൽ സ്വീകരണം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP