Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പന്മാർ ദീക്ഷ വളർത്തുന്നതെന്തിന്?

അയ്യപ്പന്മാർ ദീക്ഷ വളർത്തുന്നതെന്തിന്?

യ്യപ്പന്മാരുടെ ബാഹ്യശരീരത്തിൽ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളും വൈദിക സാഹിത്യങ്ങളും ഒക്കെ ഒരു സാധകൻ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങൾ നൽകുന്നുണ്ട്. അഥർവവേദത്തിന്റെ 11-ാം അദ്ധ്യായത്തിലെ അഞ്ചാം സൂക്തത്തിലെ ആറാം മന്ത്രത്തിൽ ഇങ്ങനെ കാണാം, ബ്രഹ്മചാര്യേതി സമിധാ സമിദ്ധഃ കാർഷ്ണം വസാനോ ദീക്ഷിതോ ദീർഘശ്മശ്രുഃ. ബ്രഹ്മചാരി ജ്ഞാനദീപ്തിയാൽ യുക്തനാകുന്നു. കറുപ്പുടുക്കുന്നു. വ്രതത്തെ പാലിക്കുന്നു. നീണ്ട താടിയുള്ളവരാകുന്നു എന്ന് സാമാന്യമായി അർത്ഥം പറയാം.

വേദങ്ങളിലുള്ളത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുർേവ്വദ ചിന്തകൾ കൂടി ഉണ്ട്. നമ്മുടെ ശരീരത്തിെല താടിയും മീശയും ഒെക്ക കൃത്യമായി വളർത്തുന്നതിലൂടെ, അത് വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി വളർത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയിൽ കോശങ്ങൾ മുഴുവനും, അന്നമയകോശത്തിലും പ്രാണമയകോശത്തിലും മനോമയകോശത്തിലും വിജ്ഞാനമയ കോശത്തിലും ആനന്ദമയകോശത്തിലും എല്ലാം ഇപ്പോൾ അയ്യപ്പമയമാണ്. അയ്യപ്പനാൽ നിറഞ്ഞിട്ടുണ്ട്. അപ്പോൾ അയ്യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനേക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞ് തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാൾ ഇത് അയ്യപ്പന്റെ ശരീരമാണ്, അയ്യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്യപ്പനും വളർത്തിക്കൊണ്ടുവരാൻ ആരംഭിക്കും.

ആ ഒരു സന്തിലുതാവസ്ഥ തകർക്കാതിരിക്കാൻ വേണ്ടിയാണ് ഈ താടി രോമങ്ങളുടെ വളർത്തൽ. കാരണം അതൊക്കെ നമ്മൾ മുറിച്ച് മാറ്റുമ്പോൾ നമ്മൾ ഉള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളിൽ നാം ഇപ്പോൾ അയ്യപ്പനാണ്. അതുകൊണ്ട് മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്യപ്പനായി തീർന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തിൽ മുഴുവൻ ഒരു ചിന്തയുണ്ട്. യാഗത്തിന് തയ്യാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാണ്. യാഗത്തിന് തയ്യാറെടുക്കുന്ന യജമാനൻ ഈ ദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്. അദ്ദേഹവും താടിരോമങ്ങളെ കൃത്യമായി കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം ഈ പറയുന്ന താടിയിലായാലും മുടിയിൽ ആയാലും ഒക്കെ നാം ഇപ്പോൾ നിറഞ്ഞിരിക്കുന്ന ശരീരത്തിലെ അയ്യപ്പ ദർശനത്തെ ഇല്ലാതാക്കാൻ ഒരു പേക്ഷ താടിരോമങ്ങളെക്കുറിച്ചുള്ള പ്രത്യേക ചിന്തകൾക്ക് കഴിഞ്ഞേക്കാം. എല്ലാ തരത്തിലും സൂക്ഷ്മമായാണ് നമ്മുടെ ചിന്ത. വളരെ സൂക്ഷ്മമായിട്ടാണ് ഓരോ അയ്യപ്പനും തന്റെ സാധനയെ അഥവാ തപസ്സിനെ വളർത്തേണ്ടത്. ഇന്ന് നാം അതിനെ പലപ്പോഴും ഒരു വ്രതമായിട്ടോ അല്ലെങ്കിൽ ഒരു വഴിപാടായിട്ടോ ആണ് കാണുന്നത്. അത്തരത്തിൽ വഴിപാടായിട്ട് കാണുന്ന സ്രമ്പദായമല്ല പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. അതിന് അപ്പുറത്ത് സ്വയം അയ്യപ്പനാക്കുന്നതിനുള്ള ഗൗരവപൂർണ്ണമായ പദ്ധതിയാണിത്. സ്വയം ഗൗരവമായി അയ്യപ്പനായി തീരുന്നതിനുള്ള പ്രവർത്തനത്തിന്റെ സാഫല്യം, അത് പൂർത്തീകരിച്ച് കിട്ടുന്നതിനുവേണ്ടി നമ്മുടെ ശരീരത്തിലായാലും മനസ്സിലായാലും ബുദ്ധിയിലായാലും ഒരുതരത്തിലുള്ള വീഴ്ചയ്ക്കും തയ്യാറാവില്ല. വളരെ ഗൗരവത്തോടുകൂടി തന്നെ നാം സാധനയെ കൊണ്ടു നടക്കേണ്ടതുണ്ട്.

41 മണ്ഡലദിവസങ്ങൾ വ്രത തീവ്രതയോടെ ഈ ശരീരത്തിലെ താടിയേയും മുടിയേയും ഒരേപോലെ നിലനിർത്തിയിട്ട് അഗ്‌നിയെ സൂക്ഷിച്ചുവെയ്ക്കണം. അഗ്‌നിയെ സ്വന്തം നിറമാക്കി മാറ്റിയിട്ട് അതേപോലെ തന്നെ നാക്കിൽ അഗ്‌നി നിറച്ചിട്ട് സ്വയം അഗ്‌നിയായി മാറി ഈശ്വരതുല്യനായി മാറുക. അയ്യപ്പനായി മാറുക എന്ന തീവ്രസാധനയാണിവിടെ. ഇങ്ങനെ അയ്യപ്പനായിട്ടുള്ള ആളുകൾക്ക് മാത്രമേ ഈ അവബോധത്തോടുകൂടി ഈശ്വരനെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഔപനിഷിദമായ ചിന്തകൾ ഇത്തരം കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് പിന്നീടൊക്കെ നമ്മൾ ഋഷിമാരുടെയൊക്കെ ചിത്രങ്ങൾ വരയ്ക്കുമ്പോൾ താടിയോടുകൂടിയ മുടിനീട്ടിയിട്ടുള്ള ആളുകളുെട ചി്രതങ്ങൾ വരയ്ക്കുന്നത്. അവരുടെ ശ്രദ്ധ മുഴുവൻ, അന്തർനേത്രങ്ങളുടെ ശ്രദ്ധ മുഴുവൻ ഉള്ളിലേക്കാണ്. ഒരിക്കലും ബാഹ്യമായിട്ടല്ല, സ്വയം എല്ലാ ശ്രദ്ധയും ആത്മചൈതന്യത്തിൽ ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളേയും പുറത്തു നിന്ന് അകേത്തക്ക് വലിച്ചിട്ട് ഒരു പ്രത്യേക കേന്ദ്രത്തിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ കേന്ദ്രത്തിലാണ് ഇപ്പോൾ പ്രകാശമുള്ളത്. താടിയിലും മുടിയിലുമൊക്കെ ശ്രദ്ധിച്ചാൽ ആ കേന്ദ്രത്തിൽ നിന്ന് പ്രകാശം ഇല്ലാതാകും. അത്തരത്തിലുള്ള സങ്കുചിത ചിന്തകൊണ്ട്് ആത്മപ്രകാശം മാഞ്ഞുപോയേക്കാം. ഇത് ശ്രദ്ധാപൂർവ്വം ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് സ്വാഭാവികമായി ഈശ്വരീയതയിലേക്ക് പരിണമിക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP