Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രധാനതിരുനാളിന് രണ്ടുദിനം മാത്രം ബാക്കി; ഭരണങ്ങാനത്തേക്ക് വിശ്വാസസാഗരം പ്രവഹിക്കുന്നു

പ്രധാനതിരുനാളിന് രണ്ടുദിനം മാത്രം ബാക്കി; ഭരണങ്ങാനത്തേക്ക് വിശ്വാസസാഗരം പ്രവഹിക്കുന്നു

ഭരണങ്ങാനം: അൽഫോൻസാ സന്നിധിയിലേക്ക് വിശ്വാസസാഗരം പ്രവഹിക്കുന്നു. പ്രധാനതിരുനാളിന് ഇനി രണ്ടുദിനം മാത്രമാണ് ബാക്കി. തൊട്ടിൽനേർച്ച, സാരി നേർച്ച, സമർപ്പണം, കുമ്പസാരം, വിളക്കു നേർച്ച എന്നിവയ്ക്കും വിശ്വാസികളുടെ വലിയ പ്രവാഹമാണ് തിരുനാൾ ദിവസങ്ങളിൽ കാണാനാകുന്നത്. കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം നീണ്ട നിരയിൽ നിന്നാണ് വിശുദ്ധയുടെ കബറിടം സന്ദർശിച്ച് മടങ്ങുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം വിദ്യാർത്ഥി സംഘങ്ങളും ഇവിടെ എല്ലാ ദിവസങ്ങളിലും എത്തുന്നുണ്ട്. ഇന്ന് 11ന് മാവേലിക്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് വിശുദ്ധ കുർബാന അർപ്പിക്കും.

പ്രഭാതം മുതൽ രാവേറെ വൈകിയും അണമുറയാത്ത ഭക്തജനപ്രവാഹമാണ് ഭരണങ്ങാനത്തേക്ക് ഒഴുകുന്നത്. വിദേശികളും സ്വദേശികളും സംഗമിക്കുന്ന പുണ്യദിനങ്ങളാണ് നാടിനിപ്പോൾ. വിവിധ മതസ്ഥർ എത്തുന്നതോടെ നാട് മതസൗഹാർദത്തിന്റെ വിളനിലമായും മാറുന്നു.ശക്തിയായി പെയ്തിറങ്ങുന്ന കർക്കിടകത്തെ അനുഗ്രഹമാരിയായി ഏറ്റുവാങ്ങിയാണ് അനേകായിരങ്ങൾ വിശുദ്ധയുടെ സവിധത്തിലേക്ക് എത്തുന്നത്. സഹനബലിയായി മാറിയ അൽഫോൻസാമ്മയുടെ അനുഗ്രഹം യാചിച്ച് നടത്തുന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണത്തിൽ മഴയെ അവഗണിച്ച് പ്രാർത്ഥനയുടെ കരുത്തിലാണ് വിശ്വാസികൾ അണിചേരുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP