Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനം; ഒരുക്കങ്ങൾ പൂർണം; മഹാസമാധിയിൽ ഇത്തവണ എത്തുന്നത് നാന്നൂറിലധികം പദയാത്രകൾ; തീർത്ഥാടകരെ സ്വീകരിക്കാൻ ശിവഗിരി സജ്ജം

എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനം; ഒരുക്കങ്ങൾ പൂർണം; മഹാസമാധിയിൽ ഇത്തവണ എത്തുന്നത് നാന്നൂറിലധികം പദയാത്രകൾ; തീർത്ഥാടകരെ സ്വീകരിക്കാൻ ശിവഗിരി സജ്ജം

മറുനാടൻ മലയാളി ബ്യൂറോ

ശിവഗിരി ; 87-ാമത് ശിവഗരി തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൽ പൂർത്തിയായി. 30 ന് ആരംഭിക്കുന്ന തീർത്ഥാടനം ജനുവരി ഒന്നിന് സമാപിക്കും. കാലം ആവശ്യപ്പെടുന്ന ഗുരുദർശനസത്തെയ കേരളിലാകമാനം പ്രസരിപ്പിക്കുയെന്ന് ലക്ഷ്യത്തിലൂന്നിയാണ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിരുക്കുന്നത്. അറിവ്, ആരോഗ്യം, ആത്മിയത എന്നീ ആശയങ്ങളെ മുൻനിർത്തിയുള്ള തീർത്ഥാടനത്തിന് ഏക്കാലെത്തെയും വലിയ തീർത്ഥാടക പ്രവാഹത്തെയാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി നശീകരണവും ജാതിമതവിദ്വേഷവു ഒക്കെ ശക്തിയാർജിക്കുന്ന കാലത്ത് ഗുരുസന്ദേശത്തിലേത്ത് മടങ്ങേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിപ്പിടിക്കുന്നതാവും തീർത്ഥാടനം. നിരവധി ദേശിയ- അന്തർദേശിയ വ്യക്തിത്വങ്ങൾ അതിഥികളായും തീർത്ഥാടകരായും ശിവഗരി സന്ദർശിക്കും.

30 ന് രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീർത്ഥാടനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് ഖാൻ അധ്യക്ഷനായിരിക്കും. കേന്ദ്രവിനോദ-പാർലമെന്റ്‌റി കാര്യമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായിരിക്കും. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും പങ്കെടുക്കും. ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ തീർത്ഥടനവേളയിൽ സംസ്ഥാന-ജില്ലാതലങ്ങളിൽ ഏകോപ്പിക്കപ്പെട്ട് പ്രവർത്തിക്കും. വർക്കല നഗരസഭയും ഏകോപനങ്ങളുടെ ഭാഗമാകും. ഇത് സംബന്ധിച്ച് നേതാക്കൾ വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. ഗുരദേവ ദർശനത്തിന്റെ ഭാഗമായ ശുചിത്വബോധപ്രചരണത്തിനായി തീർത്ഥാടനനഗരിയിലും സമീപത്തും ഗ്രീൻപ്രോട്ടോകോളും പാലിക്കും.

ഇതുറപ്പുവരുത്തുന്നതിനായി ജില്ലാഭരണകുടത്തിന്റെയും നഗരസഭയുടെയും ഏകോപനത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കും. നിലവിൽ എല്ലാദിവസവും ശക്തമായ തീർത്ഥാടക പ്രവാഹമാണ് ഔദ്യോഗിക ആരംഭത്തിന് മുമ്പേ തന്നെ ശിവഗിരിയിലേക്കുള്ളത്. ഒരുമിച്ച് 40000 പേർക്ക് സമ്മേളനങ്ങൾ കാണുവാൻ സാധിക്കുന്ന പ്രത്യേക വേദിയായിരിക്കും ഒരുക്കുന്നത്. ഇക്കുറി അമ്പത് ലക്ഷം തീർത്ഥാടകരെയാണ് മഠം പ്രതീക്ഷിക്കുന്നത്. നിലവിൽ സമൂഹത്തിലെ വിവിധതുറകളിലെ പ്രമുഖർ മഹാസമാധി സന്ദർശിക്കാനായി എ്ത്തിത്തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് സംഘമാണ് ശിവഗിരിയിലുള്ളത്. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം ശിവഗിരിയിൽ ഇരുപത്തിനാല് മണിക്കൂറും സജ്ജമാണ്.  തീർത്ഥാടനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ പോയിന്റുകളിൽ നിന്നും ശിവഗിരിയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ ചേംബറിൽകൂടിയ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമായി.

ശിവഗിരിയിൽ തുറന്നിട്ടുള്ള റെയിൽവേയുടെ പ്രത്യേക കൗണ്ടറിൽ നിന്ന് അൺറിസർവ്ഡ് . ഡീറിസർവ്വ്ഡ്. ഹ്രസ്വദൂര പാസഞ്ചർ ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യാം. റെയിൽവേ പ്രത്യേക തീവണ്ടികളും തീർത്ഥാടനദിനങ്ങളിൽ ഓടിക്കും. ശിവഗിരി സ്‌കൂൾ, കോളേജ്, കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

നാന്നൂറിലധികം പദയാത്രകളാണ് തീർത്ഥാടനത്തിന്റെ ഭാഗമായി മഹാസമാധിയിൽ എത്തിച്ചേരുക. കലാപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 30 ന് വൈകിട്ട് സിനിമാതാരം ജഗദീഷ് നിർവഹിക്കും. മൂന്ന് ദിവസങ്ങളിലായി പന്ത്രണ്ട് സമ്മേളനങ്ങൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ കേന്ദ്രമന്ത്രിമാർ, മുന്മന്ത്രിമാർ, ഗവർണർ, ന്യായാധിപർ, ഇനപ്രതിനിധികൾ ഉദ്യോഗപ്രമുഖർ, സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ അതിഥികളായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP