Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിലെത്തുന്ന അയ്യപ്പന്മാർ അനാചാരങ്ങൾ ഒഴിവാക്കണം: തന്ത്രി കണ്ഠരര് രാജീവര്

ശബരിമലയിലെത്തുന്ന അയ്യപ്പന്മാർ അനാചാരങ്ങൾ ഒഴിവാക്കണം: തന്ത്രി കണ്ഠരര് രാജീവര്

ആത്മബോധസാക്ഷാത്ക്കാരം പുണ്യമായി നേനടുന്നതിനന് തീർത്ഥാടകർ ശബരിമലയിൽ അനനാചാരങ്ങൾ തീർത്തും ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. പാരമ്പര്യ ആചാരാനനുഷ്ഠാനനങ്ങൾക്ക് വിരുദ്ധമായി അനനാചരങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെന തുടർന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.


അനനുവദനനീയമല്ലാത്ത സ്ഥലങ്ങളിൽ തേങ്ങയുടയ്ക്കുക, പൂങ്കാവനനത്തിൽ തുണിത്തൊട്ടിൽ കെട്ടുക, പമ്പയിൽ കറുത്തമുണ്ട് ഒഴുക്കിക്കളയുക, ആൾത്തിരക്കിനനിടയിൽ കർപ്പൂരം കത്തിക്കുക, ചന്ദനനത്തിരി കത്തിച്ച് അന്തരീക്ഷം പുകമയമാക്കുക, അയ്യപ്പന്മാർക്ക് നേനരെ പനനിനനീർ കുടയുക തുടങ്ങിയ അനനാചാരങ്ങൾ അവസാനനിപ്പിക്കണം. ആചാരങ്ങൾ മറക്കുകയും അനനാചാരങ്ങൾ അനനുഷ്ഠിക്കുകയും ചെയ്യുന്നത് അനനുവദനനീയമല്ല.

അനന്യസംസ്ഥാനന അയ്യപ്പന്മാരാണ് പ്രധാനനമായും ആചാരങ്ങൾ തെറ്റിക്കുന്നത്. ആരെങ്കിലും ഒരു ചെറിയ പിഴവ് കാണിച്ചാൽ പിന്നീട് സ്വാമിമാർ ഇത് പിന്തുടരുന്നതായിട്ടാണ് കാണുന്നത്. ഇതിനന് ശരിയായ ബോധവത്ക്കരണം ആവശ്യമാണ്. അതുപോലെ പിൻകെട്ടിന്റെ ഭാരം കുറച്ചുകൊണ്ടുവരേണ്ടതും ഇരുമുടിയിൽ പ്ലാസ്റ്റിക് സാധനനങ്ങൾ കുറച്ചുകൊണ്ടുവരേണ്ടതും വളരെ അത്യാവശ്യമാണ്. ഒരു സ്വാമിയുടെ കെട്ടിൽ കുറഞ്ഞത് 100 ഗ്രാം പ്ലാസ്റ്റിക്കെങ്കിലും ഇന്ന് കാണുന്നുണ്ട്.

മുൻകാലങ്ങളിൽ വളരെയേറെ കാൽനനടയായി സഞ്ചരിച്ചെത്തുന്ന അയ്യപ്പന്മാർക്ക് പാകം ചെയ്തുകഴിക്കാനനായിട്ടാണ് പിൻകെട്ടിൽ അരിയും മറ്റും നനിറച്ചുപോന്നിരുന്നത്. ഇന്ന് ഇതിന്റെ ആവശ്യമില്ല. മാത്രവുമല്ല ഇത്തരത്തിൽ അനനാവശ്യമായി കൊണ്ടുവരുന്ന അവലും മലരും പിന്നീട് കത്തിച്ചുകളയേണ്ട അവസ്ഥയാണ് ഉള്ളത്.

അയ്യപ്പന്മാരെ പരിസ്ഥിതി സന്തുലിതാവസ്ഥയെയും പാരമ്പര്യ ആചാരാനനുഷ്ഠാനനങ്ങളെയും പറ്റി ബോധവത്കരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനന് പ്രാപ്തരായവർ ഗുരുസ്വാമിമാരാണ്. ഗുരുസ്വാമിമാർ മുൻകൈയെടുത്താൽ കലിയുഗവരദനനായ അയ്യപ്പന്റെ പൂങ്കാവനനം പുണ്യവും ശുചിത്വവുമായി പരിപാലിക്കാൻ സാധിക്കുമെന്നും തന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP