Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർ ഈവാനിയോസിന്റെ 61-ാം ഓർമപ്പെരുന്നാൾ: പദയാത്രാ സംഘങ്ങൾ ഇന്ന് കബറിങ്കൽ എത്തിച്ചേരും

മാർ ഈവാനിയോസിന്റെ 61-ാം ഓർമപ്പെരുന്നാൾ: പദയാത്രാ സംഘങ്ങൾ ഇന്ന് കബറിങ്കൽ എത്തിച്ചേരും

തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്തായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ ഒൻപതിന് ആരംഭിച്ച പദയാത്ര ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കബറിങ്കൽ എത്തിച്ചേരും. പദയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ പൂർത്തിയായിക്കഴിഞ്ഞു. റാന്നി പെരുനാട്, മാവേലിക്കര, കന്യാകുമാരി, തിരുവല്ല, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾ ആണ് ഇന്നെത്തിച്ചേരുക.


കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടം, മാവേലിക്കര ബിഷപ് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്നു വൈകിട്ട് ബഥനി ആശ്രമം സുപ്പീരിയർ റവ. ഡോ. ജോസ് മരിയദാസ് കുർബാന അർപ്പിക്കും. സന്ധ്യാ പ്രാർത്ഥനയ്ക്കുശേഷം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും.

നാളെ രാവിലെ 8.30ന് പ്രഭാത പ്രാർത്ഥനയും സമൂഹബലിയും നടക്കും. മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികനായിരിക്കും. ഗൾഫ് രാജ്യങ്ങളിലെ മാർപാപ്പയുടെ പ്രതിനിധിമാരായ ബിഷപ് കാമിലോ ബാലിൻ, ബിഷപ് പോൾ ഹിന്റർ എന്നിവരും ഈ വർഷത്തെ ഓർമപ്പെരുന്നാളിൽ സംബന്ധിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP