Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പത്തൊൻപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പത്തൊൻപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രാമായണത്തിന്റെ ഉൽപ്പത്തിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലാണെന്നു മൂന്നാം നൂറ്റാണ്ടിലാണെന്നു പറഞ്ഞ് വെക്കുന്നുണ്ട് ചിലയിടങ്ങളിൽ . ബുദ്ധമതത്തിന്റെ തുടക്കത്തിന്റെ മുന്നേ തന്നെ അതായത് കൃസ്തുവിൻ മുമ്പ് 600-700 ഈ കാലഘട്ടത്തിൽ വാത്മീകി രാമായണത്തിന് ആദ്യരൂപം രൂപപ്പെട്ടു വെന്ന് ശഠിക്കുന്നവരാണ് ഏറെയും.

ഇന്നത്തെ രൂപത്തിൽ രാമായണം രൂപപ്പെടുന്നത് അതിൽ നിന്നെല്ലാം ഏറെ മുന്നോട്ട് വന്നിട്ടായിരുന്നു എന്ന് കാണാം അപ്പോഴും കാളിദാസന് മുന്നേ തന്നേ രാമായണത്തിന് പൂർണ്ണരൂപം കൈവരിച്ചുവെന്ന് ചില ചരിത്രകാരന്മാർ നീഷ്ക്കർഷിക്കുന്നുണ്ട്. ബുദ്ധമതത്തിന്റെ തുടക്കത്തിന് ശേഷണമാണ് ഇക്കാണുന്ന അടുക്കും, ചിട്ടയും രാമായണത്തിനും അതിന്റെ ഉപകഥകൾക്കും ഉണ്ടായത്. ലവ - കുശലന്മാർ നാടാകെ പാടി നടന്ന കഥയാണ് രാമായണമെന്നും നാടോടി ഗാന സ്വരൂപീകരണമാണെന്നും ഒട്ടേറെ രാമായണവായനയിൽ കാണുണ്ട്.
രാമായണത്തിന് അക്കാലത്ത് തന്നെ ജനകീയ സ്വഭാവം ആർജിക്കാൻ തക്ക വിധത്തിലായിരുന്നു ലവ - കുശലന്മാർ പാടി നടന്നത് പൂർണ്ണ ഗർഭിണിയായ സീതയെ കൊടും വനത്തിൽ തള്ളിവിട്ടതിന് ശേഷമാണ് മക്കളായ ലവ - കുശലന്മാർ വളർന്നത് സ്വന്തം പിതാവിനോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്നു വെന്ന് രാമായണം നമ്മളോട് വിലപിക്കുമ്പോൾ എത് അർത്ഥത്തിലായിരിക്കും ലവ - കുശലന്മാർ രാമായ ( സീതാ) ണം പാടി നടന്നത് എന്ന് നമുക്ക് ഊഹിക്കാമല്ലോ. ചിലയിടങ്ങളിൽ മാത്മീകിയുടെ രണ്ട് ശിഷ്യന്മാരെന്ന തരത്തിലും ഇതിന് വാഖ്യാനമുണ്ട്.

കൃസ്തുവിന് മുമ്പും പിമ്പുമായി രൂപപ്പെട്ട വാത്മീകി രാമായണം ഇന്ത്യൻ ചരിത്ര ഘട്ടത്തിൽ വിവിധ കാലദേശങ്ങൾക്കനുസരിച്ച് രൂപഭാവം മാറുന്നതായി കാണാം അതിൽ ചിലതാണ് ഹിന്ദിയിലെ തുളസീദാസ രാമായണവും സംസ്കൃത ഭാഷാരാമായണത്തിന്റെ പകർത്തിയെഴുത്തായ കിളിപ്പാട്ടും ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിന് മുന്നേ തന്നെ കർക്കിടകത്തിലെ രാപകലുകളിൽ രാമായണം വായിക്കുന്നത് പതിവായിരുന്നു. വടക്കേ മലബാറിലായിരുന്ന ഏറിയും കുറഞ്ഞു രാമായണ വായന നടന്നത്. അതിന് ചരിത്രപരമായ ഒട്ടേറെ കാരണങ്ങൾ കണ്ടേക്കാം തെക്കൻ തിരുവതാംകൂറിലും മദ്ധ്യകേരളത്തിലും അക്കാലത്ത് രാമായണം അത്രകണ്ട് പരിചതമായിരുന്നില്ല എന്ന് തന്നെ വേണം കരുതാൻ വടക്കേ മലബാറിൽ രാമായണ കഥ പ്രചരിച്ച അതേ രീതിയിൽ തെക്കൽ കേരളത്തിൽ അതുണ്ടായില്ല ശ്രീനാരായണ ഗുരുദേവന്റെതടക്കമുള്ള ബാഹ്മണിക്ക് വിരുദ്ധ മൂവ്മെന്റ് ഭൂരിപക്ഷ ഹിന്ദുക്കളിൽ പ്രത്യേകിച്ച് ഈഴവാദി പിന്നോക്ക ജനങ്ങളിലും ദ്രാവിഡ രിലും ശക്തമായിരുന്നു തെക്കൻ കേരളത്തിലെ ഈഴവ ഭവനങ്ങളിലും കർക്കിടക മാസം ഗുരുദേവന്റെ സമ്പൂർണ്ണ കൃതികൾ ചൊല്ലുന്നത് ഇപ്പോഴും കാണാം.

രാമായണത്തിന്റെ സ്വതന്ത്ര വായനക്ക് തുടക്കമിട്ടത് പതിനെട്ടാം നൂറ്റാണ്ടോട് കൂടിയാണ് പതിനാറാം നൂറ്റാണ്ടിലാണ് എഴുത്തച്ചന്റെ പകർത്തിയെഴുത്തെങ്കിലും കേരളത്തിൽ അത് വേണ്ടം വിധം വായിക്കാതെ പോയി ഈ ഘട്ടത്തിലെല്ലാം പുരാണ കഥകളുമായി ബന്ധപ്പെട്ട വ്യക്തമായ ലിഖിതങ്ങൾ ചരിത്രകാരന്മാർ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽ രൂപം കൊണ്ട ബുദ്ധ - ജൈനമതങ്ങൾ രാമകഥയും അതിനോട് ബന്ധമുള്ളതും ഒഴിവാക്കുന്നുണ്ട് പന്ത്രെണ്ടാം നൂറ്റാണ്ടിലെ കമ്പന്റെ രാമായണത്തിന് മുമ്പും ജൈനമതത്തിൽ പ്രചരിച്ചിരുന്നു സംഘ ദാസന്റെ രാമകഥ.

രാമായണവും അതിന്റെ ഉപകഥകളും സ്വതന്ത്ര വായനയിൽ ശരിയല്ലാത്തതും എന്നാൽ ഏറ്റവും പ്രകോപനം നിറഞ്ഞ ഭാഗങ്ങളുമാണ് പുത്തൻ ആര്യ വംശ വാദികൾ ജനതയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് . മര്യാദ പുരുഷോത്തമനായ രാമനെ പോലും ആക്രമണകാരനെന്ന തോന്നലിലാണ് ജയ് ശ്രീ രാം വിളികൾ.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP