Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗണപതിയാണ് ഇപ്പോൾ ഇന്ത്യയിൽ സൂപ്പർ സ്റ്റാർ! ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത് ഗണപതി വിഗ്രഹങ്ങൾ; വിഘ്‌നേശ്വരന് ലോകം മുഴുവൻ ജനപ്രീതി  

ഗണപതിയാണ് ഇപ്പോൾ ഇന്ത്യയിൽ സൂപ്പർ സ്റ്റാർ! ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത് ഗണപതി വിഗ്രഹങ്ങൾ; വിഘ്‌നേശ്വരന് ലോകം മുഴുവൻ ജനപ്രീതി   

മറുനാടൻ മലയാളി ബ്യൂറോ

ച്ചവടത്തിലെ വിഘ്‌നമകറ്റാനാണ് വിഘ്‌നേശ്വരനെ കടയിൽ സൂക്ഷിച്ച് തുടങ്ങിയത്. എന്നാലിന്ന് അങ്ങനെയല്ല. വിഘ്‌നേശ്വരനെ കണ്ടാൽ കടയിലെത്തുന്നവർ അപ്പോൾ വിലപറയും. അത് വാങ്ങിയേ പോകൂ. അങ്ങനെ ആരാധാനാമൂർത്തിയെന്നതിൽ അപ്പുറം കച്ചവട മൂല്യമുള്ള വിപണി വസ്തുവായി ഹൈന്ദവ ആരാധനാ ബിംബമായ ഗണപതി മാറി..

വിഘ്നമകറ്റാണ് വിഘ്‌നേശ്വരൻ. എന്തിനും ഏതിനും തടസ്സം. അതു തന്നെയാണ് ഗണേശ പ്രസക്തി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തിയതും പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജിയുടെ ഗണപതി ഭക്തിയുമെല്ലാം വിഘ്‌നേശ്വരനെ ഹിറ്റാക്കി. ഇന്ന് ഇന്ത്യയിൽ നിന്നും ഏറ്റവും കയറ്റുമതി ചെയ്യുന്ന വസ്തുക്കളിൽ ഒന്ന് ഗണപതി വിഗ്രഹമാണ്. രൂപഭംഗിയിലൂടെ ആളുകളെ അടുപ്പിച്ച് ചെറുതും വലുതുമായ വിഘ്‌നേശ്വര രൂപം വിപണി പിടിച്ചെടുക്കുകയാണ്. കാഴ്ചയിലെ പ്രത്യേകതയ്ക്കപ്പുറം വിഘ്‌നമകറ്റാനുള്ള അപൂർവ്വ സിദ്ധയും ഗണപതി ഭഗവാനെ വിപണയിലെ താരമാക്കി.  

വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തുന്ന വിദേശികളും ആദ്യം നോട്ടമിട്ട് കൈയിലെടുക്കുന്നത് ഗണപതി വിഗ്രഹമാണ്. കാഴ്ചയിലെ ചന്തമാണ് വിനോദസഞ്ചാരികളെ വിഘ്‌നേശ്വരനോട് അടുപ്പിക്കുന്നത്. ഗണപതിയോടുള്ള ഇവരുടെ സ്‌നേഹം തുടങ്ങിയിട്ട് കാലമേറെയായി. അതിനിയും കൂടുമെന്നാണ് വിലയിരുത്തൽ. കാരണം ക്രിസ്മസ് പാപ്പയുടെ കൈയിലുമുണ്ട് ആനച്ചന്തമുള്ള കൊച്ചു വിഗ്രഹമിന്ന്. അതിനാൽ വിദേശികളുടെ പ്രിയ ഇന്ത്യൻ വിപണി വസ്തുക്കളിലൊന്നായി ഗണപതി രൂപം മാറുമെന്ന് വ്യവസായ ലോകവും പ്രതിക്ഷിക്കുന്നു.

ആനത്തലയോട് കൂടിയ ഗണേശ വിഗ്രഹം പലരൂപത്തിൽ ലഭ്യമാണ്. ബാലഗണപതിയും തരുണ ഗണപതിയും ഭക്തി ഗണപതിയും വീരണപതിയും ക്ഷിപ്ര ഗണപതിയും ഉണ്ട്. ഏതാണ്ട് 32 ഭാവങ്ങൾ. വലതും ചെറുതുമായി പലതരത്തിൽ ഈ രൂപങ്ങൾ ഉണ്ട്. കാഴ്ചയിലും രൂപത്തിലും വ്യത്യസ്തനായ ഗണപതിയെ കുറഞ്ഞ ചെലവിൽ വാങ്ങുകയും ചെയ്യാം. 30 രൂപ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗണപതി രൂപങ്ങൾ വിപണിയിലുണ്ട്. ഇതും ഷോക്കേസിലേക്ക് ഗണപതിയെ കൂടുതലായി എത്തിക്കുന്നു. അതിനൊപ്പമാണ് പ്രസിഡന്റ് പ്രണാബ്കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗണപതിയെന്ന ഈശ്വര ഭാവത്തിന് നൽകുന്ന പ്രസക്തി.

അധ്യാത്മിക വഴിയിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്‌നങ്ങൾ ഗണപതി അനുഗ്രഹത്തിലൂടെ അകറ്റാമെന്നാണ് വിശ്വാസം. ആഗോള വൽക്കരണ കാലത്ത് ലോക ഗതിയെ നിർണ്ണയിക്കുന്നത് വ്യവഹാരങ്ങളാണ്. തടസ്സമില്ലാത്ത വ്യവഹാരങ്ങൾക്കായി ഗണപതിതന്നെയാണ് ശരണം. അങ്ങനെ ഭാഷാ ദേശ കാലത്തിനപ്പുറം ഗണേശ ഭഗവാന്റെ പ്രസക്തി കൂടുകയാണ്. എവിടേയും ഇന്ന് ചെറുതും വലുതുമായ ഗണപതി വിഗ്രഹങ്ങളും ചിത്രങ്ങളും കാണാം. ഷോകേസിലെ അലങ്കാരത്തിന് മാത്രമല്ല. ആരാധാനാ മൂർത്തി കൂടിയാണ് ഗണപതി ഭഗവാൻ.

ഹൈന്ദവ ഈശ്വര രൂപങ്ങളിൽ വേറിട്ട ഭാവമാണ് ഗണപതിക്ക്. ആകർഷണീയതുള്ള രൂപം. ആനത്തലയും പാതിമുറിഞ്ഞ കൊമ്പും  കുടവയറുമെല്ലാം ആരേയും ആകർഷിക്കും. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിക്കുന്നത്. അതോടൊപ്പമാണ് ഐതീഹ്യപെരുമ. ശിവ-പാർവ്വതി ശക്തി സമന്വയത്തിന്റെ ഈശ്വര ഭാവമാണ് ഗണപതി. ശിവ ഭഗവാന്റേയും പാർവ്വതി ദേവിയുടേയും പുത്രൻ. ബുദ്ധിയിലും അതി ശക്തൻ. പ്രവചന ശാസ്ത്രമായ ജ്യോതിഷമെഴുതിയ സഹോദരൻ സുബ്രഹ്മണ്യനെ പോലും ബുദ്ധിശക്തിയാൽ കീഴ്‌പ്പെടുത്തിയ ഗണപതി. ശിവശക്തി സമന്വയമായ ഗണപതിയെ ഓംകാര സ്വരൂപമായും വിശേഷിപ്പിക്കുന്നു.

ഈ ഗണപതി ഭഗവാൻ ഇന്ന് ക്രിസ്മസ് അപ്പൂപ്പന്റേയും കൈയിലുണ്ട്. ഫിൻലണ്ടിലെത്തി ക്രിസ്മസ് അപ്പൂപ്പനെ പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജി കണ്ടു. ഈ ചരിത്ര മുഹൂർത്തത്തിന് പ്രസിഡന്റും കരുതിയത് ഗണേശനെ. സാന്റാ ക്ലോസിന് ഉപഹാരമായി വിഘ്‌നേശ്വരനെ നൽകി. കൗതുകത്തോടെ സാന്റയും ഗണപതിയെ നോക്കി. ചിത്രം വൈറലുമായി.പ്രധാനപ്പെട്ട രാഷ്ട്രതലവൻാർക്കെല്ലാം ഉപഹാരിമായി രാഷ്ട്രപതി ഭവൻ നൽകുന്നത് ഗണപതി വിഗ്രഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഘ്‌നേശ്വര ഭക്തിയും പ്രശസ്തം. സാന്റയും ഗണപതിയെ സ്വന്തമാക്കിയതോടെ വിനായകൻ ആഗോള ഹിറ്റുമായി.

ലോകത്തെങ്ങും വിറ്റഴിക്കപ്പെടുന്ന ഈശ്വര ചിഹ്നങ്ങളിൽ ഒന്നാമൻ ഗണപതിയാണെന്നാണ് വിലയിരുത്തൽ. മുമ്പ് മുബൈയുടെ പ്രധാന ആരാധാനാമൂർത്തിയായിരുന്നു ഗണപതി ഭഗവാൻ. വിനായക ചതുർത്ഥിയെ ആർപ്പുവിളിയും പാട്ടും നൃത്തച്ചുവടുകളുമായി മൂബൈ നഗരം കൊണ്ടാടി. വിനായക പ്രസിദ്ധി പതുകെ ഉത്തരേന്ത്യയ്ക്ക് അപ്പുറം തെക്കൻ ഭാഗത്തുമെത്തി. വ്യത്യസ്തമായ ഗണേശ വിഗ്രഹങ്ങൾ ഒരുക്കി സമുദ്രത്തിൽ നിമജ്ഞനം ചെയ്ത് ഈശ്വര പ്രീതി നേടുന്ന ആഘോഷാചാരം തിരുവനന്തപുരത്തും സ്ഥിരമായി. ഇതിനെല്ലാം വളരെ മുമ്പ് തന്നെ കടലും കടന്ന് ഗണേശ പെരുമ അന്യ രാജ്യങ്ങളിലുമെത്തി.

പത്താം നൂറ്റാണ്ട് മുതൽ പുതിയ വ്യാപാര ശൃംഖലകളുടെ ഉദയത്തോടെ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള പണത്തിന്റെ ഒഴുക്ക് തുടങ്ങി. ഈ സമയത്ത് വ്യാപാരികൾക്കിടയിലെ മുഖ്യ ദൈവമായി ഗണപതി മാറി. തടസ്സങ്ങൾ അകറ്റാനുള്ള ആരാധനയായിരുന്നു അത്. അന്ന് ന്ത്യയുമായി കൂടുതൽ വ്യാപാരമുണ്ടായിരുന്ന ഇന്ത്യോനേഷ്യയിലെ ജാവ, ബാലി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഹൈന്ദവ കലകളിൽ ഗണപതി രൂപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 

സംസ്‌കാര മിശ്രണത്തിന്റെ തെളിവായി ഇതിന് ചൂണ്ടിക്കാട്ടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഹിന്ദുസംസ്‌കാരത്തിന്റെ വ്യാപനം മൂലം ബർമ്മ, തായ്‌ലന്റ്, കമ്പോഡിയ എന്നിവിടങ്ങളിൾ നവീനതരത്തിലുള്ള ഗണപതി രൂപങ്ങൾ കാണുന്നു. ഇന്റോ-ചൈന പ്രദേശങ്ങളിൽ ഹിന്ദുമതവും ബുദ്ധമതവും അനുഷ്ടിച്ചതിനാൽ പരസ്പരമുള്ള സ്വാധീനം ഇവിടങ്ങളിലെ മതാനുഷ്ഠാനങ്ങളിൽ കാണാം.

വിഘ്‌നേശ്വര ഐതീഹ്യങ്ങൾ

ശനി ഗ്രഹത്തെ പാർവതി കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർമാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചുകൊടുത്തുവെന്നുമാണ് ഹൈന്ദവ പുരാണങ്ങൾ പകർന്ന് നൽകുന്ന ഒരു വിശ്വാസം. ആദി പരാശക്തിയായ പാർവ്വതീ ദേവി ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു. ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ബാലാജിയെന്നാണ് പേര് നൽകിയത്.

ഒരിക്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി പുത്രനെ നിർത്തി. ഈ സമയത്തു നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിക്കാൻ ശിവൻ ശ്രമിച്ചു . പക്ഷെ ആരെയും പാർവ്വതിക്ക് അടുത്ത ചെല്ലാൻ ബാലാജി അനുവദിച്ചില്ല. ക്രുദ്ധനായ ശിവൻ യുദ്ധത്തിനൊടുവിൽ ബാലാജിയുടെ തലവെട്ടിക്കളയുകയും ചെയ്തു. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു ഭൂതഗണത്തെ തടഞ്ഞത് ആരെന്ന് പോലും ശിവന് മനസ്സിലായത്.

ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപഗ്‌നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട് നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ൻ ഒരു ഐതിഹ്യ കഥ. ഇതോടെ ബാലാജി ഗണപതിയായി. ശിവ-പാർവ്വതീ മകനെന്ന് അറിയപ്പെട്ടു.

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ. വേദവ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഏഴുതിക്കൊണ്ടിരിക്കുമ്പോൾ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഐതീഹ്യമുണ്ട്.

ഹൈന്ദവക്രമത്തിൽ ശൈവരും വൈഷ്ണവരും ഉണ്ടായിരുന്നുവെന്നതാണ് ചരിത്രം. ഇന്നീ വിഭാഗീയത ജാതി ചിന്തകളിലേക്ക് മാറിയിരിക്കുന്നു. ശൈവ-വൈഷ്ണവ ചിന്ത ശക്തമായിരുന്നപ്പോഴും രണ്ട് കൂട്ടരും ഗണപതിയെ ആരാധിച്ചിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നാണേ്രത വിളിച്ചിരുന്നത്. തെക്കൻ ഏഷ്യയിൽ  ഇന്ത്യയിൽ മാത്രമായിരുന്നില്ല ഗണപതി ആരാധന ഉണ്ടായിരുന്നതെന്നാണ് ചരിത്രം. തെക്കനേഷ്യ മുഴുവൻ ഇപ്പോഴും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം. ഗണപതി ആരാധന ബുദ്ധജൈനത മതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നും ചരിത്ര രേഖകളിൽ കാണാം.

പതിനേഴാം നൂറ്റാണ്ടിൽ തന്നെ ഗണപതി തെക്ക് കിഴക്കൻ ഏഷ്യയിൽ താരമായിരുന്നു. വ്യാപാര സാധ്യതകൾ തേടി യാത്ര പോയ ഇന്ത്യാക്കാർ വിഘ്‌നമകറ്റാൻ ഗണേശനേയും ഒപ്പം കരുതി. പതൊൻപതാം നൂറ്റാണ്ടിൽ ലോക സബ്ദവ്യവസ്ഥയെ നിയന്ത്രിക്കാൻ പോലും കഴിയുന്ന വ്യാവസായിക കരുത്ത് ഇന്ത്യ നേടി. ഈ ബിസിനസ് സമൂഹവും ഗണപതി ഭഗവാനെയാണ് പ്രധാനമായും ആരാധന നടത്തിയത്. അങ്ങനെ ലോകമെങ്ങും ഗണപതി ക്ഷേത്രങ്ങളായി. രൂപത്തിലെ വ്യത്യസ്ത വീടുകളിലെ ഷോകേസുകളിലെ പ്രധാന ആരാധനാമൂർത്തിയാക്കി മാറ്റി. ഇതോടെ വിപണി മൂല്യവും കൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP