Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

രാമായണത്തിലെ ഊർമിള; ഒരു മറുവായന - പന്ത്രണ്ടാം ദിവസം; വാത്മീകി മഹർഷി എഴുതിയതോ? രാമായണം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള; ഒരു മറുവായന - പന്ത്രണ്ടാം ദിവസം; വാത്മീകി മഹർഷി എഴുതിയതോ? രാമായണം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

നാരദമുനി ദശരഥമഹാ രാജാവിന്റെ മൂത്ത പുത്രൻ രാമന്റെ കഥ വാത്മീകിയോട് പറഞ്ഞ് കൊടുക്കുകയും അതിന് കാവ്യം രൂപം നൽകുകയുമാണ് ചെയ്തത് എന്നും രാമായണവായനയിൽ നൽകുന്നുണ്ട് .ഈരേഴുലകം മുഴുവൻ ചുറ്റി കറങ്ങുന്ന നാരദൻ തന്റെ സഞ്ചാരത്തിനിടിയിൽ പലപ്പോഴും വാത്മീകിയുടെ ആശ്രമത്തിലും വരാറുണ്ട് .അത്തരമൊരു വരവിലാണ് നാരദൻ രാമകഥ പറയുന്നത് .പ്രബഞ്ചത്തിൽ ധീരത, സൗന്ദര്യം, സത്യസന്ധത, സ്വഭാവ ഗുണം ,ക്ഷമ, ധാനശീലം, അജയ്യത, എന്നീ മഹത്വങ്ങൾ എല്ലാം തികഞ്ഞവൻ ആരെങ്കിലുമുണ്ടോയെന്ന വാത്മീകിയുടെ ചോദ്യത്തിന് മറുപടി ആയാണ് നാരദൻ ഇക്കഥ പറഞ്ഞത് .രാമന് ഇപ്പറഞ്ഞ എല്ലാ ഗുണങ്ങളും ഇല്ലെങ്കിലും നാരദമഹർഷിയുടെ താൽപ്പര്യ പ്രകാരമാണ് വാത്മീകി രാമായണ കഥയുടെ ഉൽപ്പത്തി എന്ന വിവക്ഷയാണ് ഐതീഹ്യം.

തമസാ നദീക്കരയിൽ വസിച്ചിരുന്ന എല്ലാവരെയും ആയുധം കാട്ടി ഭീഷണി പെടുത്തി കൊള്ളയടിക്കുന്ന തസ്ക്കരനാണ് പിന്നീട് വാത്മീകി ആയതെന്നും കഥയുണ്ട്. വായനക്കാർക്ക് എങ്ങനെ രസിക്കും എന്നറിയില്ല മേൽ വിവരിച്ചതും രാമായണ കഥാവായനയിൽ പലയിടങ്ങളിലും പറഞ്ഞ് കേൾക്കുന്നത് തന്നെയാണ്.

Stories you may Like

ഒരിക്കൽ ഒരു മുനി ശ്രേഷ്ടന്റെ മുമ്പിൽ മേൽ പറഞ്ഞ തസ്ക്കരൻ ചാടി വീണു. താൻ കള്ളന്റെ കൈയിൽ പെട്ടു എന്നുറപ്പിച്ച മുനി തന്റെ കൈയിലുള്ളതെല്ലാം കള്ളന് ൽകി.ആർക്ക് വേണ്ടിയാണ് കൊള്ളയടിക്കുന്നത് എന്ന ചോദ്യത്തിന് തസ്ക്കരൻ പറഞ്ഞ മറുപടി കുടുംബം പോറ്റാൻ എന്നായിരുന്നു (ഇന്നായിരുന്നെങ്കിൽ ശിവശങ്കരനോട് എൻ.ഐ.എ ചോദിക്കുന്നത് പോലെ ) താൻ കൊള്ള ചെയ്തതിന്റെ പങ്ക് ഭാര്യക്കും, മക്കൾക്കും നൽകുമ്പോൾ അതിന്റെ പാപവും അവർ പങ്കിടുമോ എന്ന മുനിയുടെ ചോദ്യം തസ്ക്കരനെ പ്രതിസന്ധിയിലാക്കി അന്വേഷിച്ച് വരാമെന്ന് പറഞ്ഞ് പോയ തസ്ക്കരൻ തിരിച്ച് വന്നത് ഭാര്യയും മക്കളും കൊള്ള മുതൽ പങ്കിടാൻ മാത്രമെ തയ്യാറുള്ളൂ എന്ന് പറയുകയുണ്ടായി ആകെ പ്രയാസത്തിലായ കള്ളനോട് ഞാൻ തിരിച്ച് വരുന്നത് വരെ ഇവിടെ തപസിരിക്കാൻ ആവശ്യപ്പെട്ടു.വർഷങ്ങൾക്കിപ്പുറം സപ്തർഷികൾ അത് വഴി വരുമ്പോൾ വലിയൊരു മൺപുറ്റ് കാണുകയും പുറ്റിന്റെയുള്ളിൽ നിന്ന് രാമ രാമ എന്ന് ജപിക്കുന്നത് കേട്ടു എന്നും അങ്ങനെയാണ് തസ്ക്കരൻ വാത്മീകി യാതെന്നും വാത്മീകി എന്ന വാക്കിന്റെ അർത്ഥം മൺപുറ്റ് എന്നാണെന്നും നമ്മൾ അറിയുന്നത്‌.

രാമായണത്തിന്റെ സ്വതന്ത്ര വായനയുമായി പൊരുത്തപ്പെട്ട് പോകുന്നതല്ല വാത്മീകിയും ബന്ധപ്പെട്ട് മേൽ വിവരിച്ച ഐതീഹ്യങ്ങൾ . ഒരു പക്ഷേ ഇന്നത്തെ വായനയിൽ ഉൾക്കൊള്ളാൻ പറ്റുന്നതിലപ്പുറമാണ് ഇതൊക്കെ.

ഓരോ കാലത്തും വ്യത്യസ്ത രീതിയിലാണ് രാമായണത്തെ നമ്മുക്ക് കാണിച്ച് തരുന്നത്. രാമരാജ്യവാദികൾ പെറ്റ് പെരുകുന്ന ഇന്നിന്റെ കാലത്ത് രാമായണത്തിന്റെ സ്വതന്ത്ര വായന പോലും സാധിക്കാതെ വരും കാരണം എല്ലാം രാമനിൽ നിക്ഷേപിച്ച് രാമകീർത്തനങ്ങൾ മാത്രം അട്ടഹസിക്കുകയാണല്ലോ? ഊർമിളയടക്കമുള്ളവരുടെ ആയുസിന്റെ പൊൻ ഗുണമാണ് രാമായണ കീർത്തനങ്ങൾ എന്നും ഒട്ടേറെ ശംഭുകന്മാരുടെ തലയറുത്ത് മാറ്റപ്പെട്ടിട്ടുണ്ടെന്നും വിരൂപയാക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളുള്ളപ്പോൾ എന്തിനിത്രയധികം രാമനെ വാത്മീകി എഴുതി വെച്ചുവെന്നും യുഗങ്ങൾക്കിപ്പുറവും ഉത്തരമില്ലാതിരിക്കുന്നു.

ദശരഥമഹാരാജാവിന്റെ മൂത്ത മകനെ കുറിച്ചാണ് നാരദൻ പറഞ്ഞത് കുറെ കുഴപ്പമുണ്ടെങ്കിലും സാരല്യ എന്നതാണ് രാമന് നാരദൻ നൽകിയ സർട്ടിഫിക്കറ്റ് പക്ഷേ വാത്മീകി രാമായണം മുഴുവനായും വായിച്ചിറങ്ങുന്ന ഏതൊരാളം തന്റെ വായനക്കനുസരിച്ച് ആദ്യ കാവ്യത്തെ മാറ്റി തീർക്കുന്നു. ചോദ്യം ചെയ്യാനും, പൊളിച്ചെഴുതാനും ഒട്ടേറെ കാര്യങ്ങൾ ബാക്കി വെച്ച് തന്നെയാണ് ആദ്യ കാവ്യരൂപം അതിന്റെ രചയിതാവ് മൺപുറ്റുകളാൽ നിർമ്മിതമായ വാത്മീകി അവസാനിപ്പിച്ചത്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP