Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമായണത്തിലെ ഊർമ്മിള - ഒരു മറുവായന; പതിമൂന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമ്മിള - ഒരു മറുവായന; പതിമൂന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

ഴിഞ്ഞ 13 വർഷമായി ജീവന്റെ പാതിയിലാതെ കഴിയുന്നവളാണ് ഞാൻ പ്രീയന് അപകടങ്ങൾ സംഭവിക്കരുതേയെന്നാണ് പ്രാർത്ഥന ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയാണ്.ലക്ഷമണൻ ഇല്ലാതെ ഇനി വയ്യമ്മേ ഇനിയും ജീവന്റ പാതിയില്ലാതെ ഊർമിളക്ക് ആവില്ലമ്മേ അമ്മ സുമിത്രയുടെ മടിയിൽ കിടന്ന് വിലപിക്കുകയാണ് ഊർമിള.

മേഘനാഥൻ ലക്ഷമണനെ ആക്രമിക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് വിലപിക്കുന്ന ശബ്ദം കേട്ടാണ് സുമിത്ര വന്നത്. ഊർമിള താൻ കണ്ട ഭീതിതമായ സ്വപ്നം സുമിത്രയോട് വിവരിച്ചു അന്തിച്ച് നിന്ന് പോയ സുമിത്ര ആശ്വാസമെന്നപോൽ മൊഴിഞ്ഞു ഊർമിളയുടെ കാതുകളിൽ ... എന്റെ മക്കളെ ജയിക്കാൻ ഈ പ്രബഞ്ചത്തിൽ ആരുമില്ല അവർ തിരിച്ച് വരും പതിനാല് വർഷം പൂർത്തിയാവുന്ന അന്ന് തന്നെ.

ഈ കഥാസന്ദർഭത്തെയാണ് നാം നോക്കി കാണേണ്ടത്. രാമ- ലക്ഷ്മണന്മാർ വനവാസ (യുദ്ധതന്ത്ര)ത്തിനായ് അയോദ്ധയിൽ നിന്ന് പോയിട്ട് പതിമൂന്ന് വർഷമാവുന്ന ദിവസമാണ് ഊർമിള ഇത്തരമൊരു സ്വപ്നം കാണുന്നതായി ആദികവി പറയുന്നത്. അതിനർത്ഥം രാമ-രാവണ യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നാണ്.

ഇക്കാലയളവിൽ വനവാസത്തിടയ്ക്ക് സംഭവിച്ച ഒട്ടേറെ കാര്യങ്ങൾ നമ്മോട് വിവരിക്കുന്നുമുണ്ട് തൊട്ടടുത്ത ദിവസങ്ങളിലാണ് രാവണൻ സീതയെ കടത്തി കൊണ്ട് പോകുന്നത് സീതയെ മോചപ്പിക്കാൻ എന്ന തരത്തിലാണ് യുദ്ധത്തിന് ഔപചാരിക തുടക്കമാവുന്നതും.

ശൂർപ്പണയുടെ മൂക്കും, ചെവിയും മുറിച്ച് വികൃതമാക്കുകയും ആദ്യം രാമനോടും പിന്നീടത് ലക്ഷ്മണനോടും തോന്നിയ കാമത്തിന് തടസ്സം നിൽക്കുന്നത് സീതയാണെന്ന് കണ്ടെത്തിയ ശൂർപ്പണഘ സീതയെ ഭക്ഷിക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോഴാണ് ശൂർപണഘയെ ലക്ഷ്മണൻ ആക്രമിച്ചതെന്നും ശൂർപ്പർണഘയെ ആക്രമിക്കുന്നത് എന്തുകൊണ്ട് രാമൻ തടഞില്ല എന്ന ചോദ്യം രാമായണത്തിന്റെ പുറത്ത് നിന്ന് പിന്നീട് ഉയർന്നപ്പോൾ തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുക എന്ന ഭർതൃ സ്നേഹത്തിൽ അധിഷ്ടിതമായ ഉത്തരവാദിത്തമാണ് ഞാൻ നിർവ്വഹിച്ചെതെന്നെത് "മാ നിഷാദ" പറഞ്ഞ് വെച്ചവരാണ് പിന്നീട് തിരുകി കയറ്റിയത്. ശൂർപ്പണഘ ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് രാമനോടാണെന്നും രാമനാണ് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കൂ വെന്ന് പറഞ്ഞത് എന്ന് മുൻ ലക്കങ്ങളിൽ പറയുകയുണ്ടായി . യഥാർത്ഥത്തിൽ രാമ- ലക്ഷ്മണന്മാരെ യുദ്ധ തടവുകാരാക്കാൻ വേഷം മാറി ശൂർപ്ണഘ വന്നതാണെന്നും മര്യാദ പുരുഷോത്തമനായ രാമൻ സ്ത്രീകളെ ആക്രമിക്കില്ല എന്ന വിശ്വാസത്തിലാണ് ലങ്കാതിപധി രാവണൻ തന്റെ ഒരേയൊരു സഹോദരിയെ ഹണി ട്രാപ്പിനായി അയച്ചെതെന്നും ഇക്കാലത്തെ വായനയിൽ വായിച്ചെടുക്കാം.

ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന എക്കാലത്തെയും യുദ്ധതന്ത്രം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. എന്ത് മാത്രം ദുഷ്ട കഥാപാത്രങ്ങളായി ട്ടാണ് ഇന്ത്യൻ രാമായണത്തിൽ രാവണനെ കുറിച്ചും സഹോദരങ്ങളെ കുറിച്ചു പറയുന്നത് .ഞാൻ കാമാർത്തിപൂണ്ടവളാണെന്നും വേശ്യക്ക് തുല്യമാണെന്നു ശൂർപ്പണഘെയെ കൊണ്ട് പറയിപ്പിച്ചും ആദികവി. പക്ഷേ ലങ്കൻ രാവണായനത്തിൽ അഞ്ച് സഹോദരന്മാർക്ക് ഉത്തമയായ, സ്നേഹനിധിയായ, സൗന്ദര്യവതിയായ സഹോദരിയാണ് ശൂർപ്പണഘ എന്ന് വിവരിക്കുന്നു. ഇന്ത്യൻ രാമായണത്തിൽ സഹോദരങ്ങളെ അനുസരിക്കാത്ത മുൻകോപിയും, ധിക്കാരിയും ആണ് ശൂർപ്പണഘ എന്ന് പറയുമ്പോൾ മാതൃകാ സഹോദര സ്നേഹമുള്ളവളും യുദ്ധതന്ത്രത്തിൽ സഹോദരങ്ങളെക്കാൾ മികച്ചവൾ ശൂർപ്പണഘയെന്ന് രാവണായന വായനയിൽ പറയുന്നു.

യഥാർത്ഥത്തിൽ ഭരണാധികാരികളെയും അധികാര കേന്ദ്രങ്ങളെയും സ്ത്രീകളെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്യുക എന്ന രീതി എക്കാലത്തും ഉണ്ടായിരുന്നു എന്ന് തന്നെയാണ് രാമായണ വായനയിലും കാണുന്നത് വർത്തമാന കേരളീയ അവസ്ഥയും വ്യത്യസ്തമല്ല.

ലങ്കൻ ഭരണാധികാരികൾ രാക്ഷസ സ്വഭാവമുള്ളവരാണെന്നും മനുഷ്യനെ ഭക്ഷിക്കുന്നവരാണെന്ന് പറയുമ്പോൾ സീതയെ കടത്തികൊണ്ട് പോയിട്ട് ഒരു പോറലും ഏൽപ്പിച്ചില്ല എന്ന കവി ഭാഷ്യം എത് അർത്ഥത്തിലാണ് വായിച്ചെടുക്കണ്ടേത് സീതയുടെ ചാരിത്രം ഉറപ്പാക്കാനോ? രാവണനെ മഹത്വ വൽക്കരിക്കാനോ?

ഇവിടെയാണ് വാത്മീകിയുടെ ഗോത്ര സ്നേഹം നാം അറിയു ന്നത്.രാമായണവായനയിൽ ഏറ്റവും തീവ്രമായി വായിച്ച് പോകുന്ന ഘട്ടമാണത് ഇക്കാലങ്ങളിൽ സീരയലുകൾ കാണുമ്പോൾ ഉണ്ടാവുന്ന വികാര വിക്ഷോഭങ്ങൾ നിറഞ്ഞ അവസ്ഥ രാവണൻ സീതയെ തന്റെ കാമ പൂർത്തീകരണത്തിന് ഉപയോഗിക്കുമോ എന്ന തീവ്രവായന എന്നാൽ ആദികവി ഒരു ഭരതൻ ടച്ച് ഉണ്ടാക്കുകയാണ് ചെയ്തത്. അവസാന നിമിഷം സീതയുടെ സൗന്ദര്യത്തെ അതി പുഷ്ടിയോടെ വർണ്ണിക്കുകയും സീതയെ പ്രണയിക്കുക മാത്രമാണ് ചെയ്തത് എന്ന് കവി പറഞ്ഞത് ദ്രാവിഡ ജനത സ്ത്രീകളോട് എപ്പോഴും മാന്യമായി പെരുമാറുന്നവരാണെന്നും ശൂർപ്പണഘയെ വിരൂപയാക്കിയ ലക്ഷ്മണനും അതിന് കൂട്ടുനിന്ന രാമനും പ്രതിനിധാനം ചെയ്യുന്ന പ്രത്യാശാസ്ത്രം മറച്ചാണെന്നും വരച്ചിടു കായാണ് ദ്രാവിഡ കവി വാത്മീകി ചെയ്തത്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP