Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാമായണത്തിലെ ഊർമിള ഒരു മറു വായന - പത്താം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു..

രാമായണത്തിലെ ഊർമിള ഒരു മറു വായന - പത്താം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു..

രാമദാസ് കതിരൂർ

യോദ്ധ്യാരാജ്യം സ്വന്തമാക്കാൻ നടത്തിയ കുതന്ത്രമായിരുന്നോ സീതയുടെ മേൽ ആരോപിച്ച നീചമായ ആരോപണം. സീതയെ ഏറ്റവും അടുത്തറിയാവുന്ന ത്രയമ്പകത്തിന്റെ വില്ലൊടിച്ച് സീതയെ സ്വന്തമാക്കിയ മര്യാദ പുരുഷോത്തമൻ എന്ന രാമൻ തന്നെയായിരുന്നു സീതയെ കാട്ടിലേക്ക് തള്ളിവിടാൻ തിടുക്കം കാട്ടിയത്. അയോദ്ധയിലെ പ്രജകളെ കൊണ്ടാണ് സീതയെ നോവിക്കുന്ന അപവാദ പ്രചരണങ്ങൾ ഏറ്റവും കൂടുതൽ നടത്തിയത്.രാജ്യത്തിലെ നിയമം അനുസരിച്ച് ആരോപണ വിധേയായ സീതയെ സ്വന്തം ജീവിതത്തിലേക്ക് രാമൻ സ്വീകരിക്കുകയാണെങ്കിൽ രാമന് രാജ്യത്തിന്റെ അധിപനാവാൻ പറ്റില്ല.

ഒന്നുകിൽ അധികാരം ഉപേക്ഷിക്കണം അല്ലെങ്കിൽ സ്വന്തം പങ്കാളി. ഇവിടെയാണ് ആദികവി തന്റെ കഥാനായകനെ ഏറ്റവും കൃത്യമായി പരിചയപ്പെടുത്തുന്നത്. രാമന്റെ ചെരുപ്പ് രാജ സിംഹാസനത്തിന്റെ താഴെ വെച്ച് നീണ്ട പതിനാല് വർഷം സമ്പന്നവും, നീതിപൂർവ്വവുമായി രാജ്യം ഭരിച്ച ഭരണാധികാരിയെന്ന ജനാഭിപ്രായം ഉണ്ടാക്കിയ ഭരതരാജ്യം ( പിന്നീട് ഭാരതം ) എന്ന വിളിപ്പേര് തന്നെ ഉണ്ടാക്കിയ ഭരതന് തന്നെ അധികാരം ഏൽപ്പിച്ച് രാമനും, സീത ക്കും അയോദ്ധ്യയിലെ പ്രജയായി തുടരാമായിരുന്നു. പക്ഷേ അധികാര കൊതി മൂത്ത രാമൻ സ്വന്തം ഭാര്യയെ കാട്ടിലേക്ക് നാടുകടത്താനാണ് കൂട്ടുനിന്നത്. വാത്മീകി രാമായണത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള കുറേയിടങ്ങളിൽ രാമന്റെ ഈ അധികാര കൊതി കാണാം.

ഗ്രന്ഥകർത്താവ് ഒരിക്കൽ പോലും ശ്രീരാമചന്ദ്രൻ എന്ന പ്രയോഗം നടത്തിയതായി കാണാൻ കഴിയില്ല എന്നാൽ പലയിടത്തും രാവണനെ രാവണേശ്വരൻ എന്ന അഭിസംബോധന നമ്മുക്ക് വായിക്കാം. ലങ്കയാകെ ഭരിച്ച ശക്തനായ ദ്രാവിഡ ഭരണാധികാരിയായിരുന്ന രാവണനെ ദ്രാവിഡനായ വാത്മീകി നീതിമാനായ, വിദഗ്ദനായ, പുഷ്പകവിമാനടക്കമുള്ള അക്കാലത്തെ ടെക്‌നോളജിയും, പുതിയ തരം യുദ്ധസാമഗ്രകിളും നിർമ്മിച്ച ഭരണാധികാരിയായിട്ടാണ് ആദ്യ കാവ്യത്തിൽ ആദി കവി പരിചയപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ ലങ്കാദഹനവും പ്രഛന വേഷം കെട്ടി ലങ്കയിലേക്ക് പോയതും സീതയോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല എന്ന വാദമാണ് ഈ ലേഖകകന് ലങ്കയിലുള്ള അക്കാലത്തെ മികച്ച ആയുധങ്ങൾ സ്വന്തമാക്കുക പുഷ്പകവിമാനം തട്ടിയെടുക്കുക എന്ന ഹിഡൻ അജണ്ട മാത്രമായിരുന്നു. യുദ്ധചെയ്താൽ രാവണനെ പരാജയപ്പെടുത്തി തനിക്ക് വേണ്ടത് സ്വന്തമാക്കാൻ കഴിയില്ലെന്ന് നന്നായി അറിയുന്ന രാമൻ അതിനായുള്ള ഗൂഡ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയും ഘട്ടം ഘട്ടമായി അത് നടപ്പിലാക്കുകയുമാണ് ചെയ്തത്. ലങ്കാദഹനത്തിന് ശേഷം അയോദ്ധയിലേക്ക് വരുമ്പോൾ പുഷ്പകവിമാനം മാത്രമെയുള്ളൂ. യാതൊരു വിധ മനസാക്ഷി കുത്തുമില്ലാതെ പുഷ്പകവിമാനത്തിലാണ് വിജയ ശ്രീ ലാളിതനായി അയോദ്ധയിലേക്ക് വന്നത് എന്ന് രാമായണ മറു വായനയിൽ നമ്മുക്ക് കാണാം.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP