Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാമാണയത്തിലെ ഊർമിള ഒരു മറു വായന: ആറാം ദിവസം

രാമാണയത്തിലെ ഊർമിള ഒരു മറു വായന: ആറാം ദിവസം

രാമദാസ് കതിരൂർ

ത്രയെത്ര ആവർത്തി വായിച്ചാലു സമ്പൂർണ്ണ മല്ലന്ന് തോന്നുന്ന ആദ്യ കാവ്യമാണ് രാമായണം. ഓരോ വായനയിലും എണ്ണിയാലൊടുങ്ങാത്ത മാനങ്ങൾ തന്ന് കൊണ്ടേയിരിക്കുന്നു ആദി കവി നമ്മുക്ക്. സുമിത്ര, രാവണൻ, കൗസല്യ, താടക, ദശരഥൻ, ശൂർപ്പണ ഘ ,മണ്ഡോ തരി ,വിശ്വാമിത്രൻ എന്നിങ്ങനെ അർഹിക്കുന്നതിൽ കൂടുതൽ പരിഗണ നൽകി ആദികവി തന്റെ ആദ്യ കാവ്യത്തിൽ .വായിച്ചെടുക്കാനും, ഓർമ്മിച്ചെടുക്കാൻ കഴിയുന്നതിലപ്പുറം കഥാപാത്രങ്ങളെ അവതരിപ്പിച്ച് വായനക്കാരെ വിസ്മയം കൊള്ളിക്കുന്ന സാഹിത്യ കൃതി തന്നെയാണ് രാമായണം. പൂർണ്ണതയിൽ എത്തിക്കാത്ത നിരവധി കഥാപാത്രങ്ങളെ എന്തിനാണ് ബാക്കിവെച്ച് കവി കടന്ന് കളത്തത്. വായനക്കാർക്ക് പൂരിപ്പിക്കാനോ? എക്കാലത്തും ഊർവ്വരതയോടെ ഓർത്ത് വെക്കാനോ?

വനവാസത്തിന് ശേഷം സീത ഗർഭിണിയായപ്പോൾ തന്റെ ഭാര്യയിൽ സംശയം തോന്നിയ രാമൻ സന്യാസിക്കണക്കെ ജീവിക്കുമ്പോൾ സീതയെ ലക്ഷമണൻ പരിപാലിക്കുന്നത് ഊർമിളയിൽ എന്തെന്നി ലാത്ത മടുപ്പ് ഉളവാക്കുന്നുണ്ട്. അങ്കതനും, ധർമ്മകേതുവും പിറന്നിട്ടും കൊട്ടാരത്തിലെ അകത്തളങ്ങളിൽ ഏകയായി തന്നെ ജീവിച്ചുഊർമിള അവിടെയാണ് ഊർമിള ഊർമിള ദേവിയായ് വാഴ്‌ത്തപെടേണ്ടത്. നിദ്രാ വേളയിൽ തന്റെ കാൽപാദം വന്ദിക്കാൻ എത്തിയ രാമനോട്ഊർമിള പറയുന്നത് കേൾക്കൂ...

പ്രഭോ അങ്ങ് നൽകിയ അനുഗഹത്താലാണ് പതിയെ പതിനാല് വർഷം പിരിഞ്ഞിരിക്കാനും ഓർമ്മകളിൽ നിന്ന്, പ്രണയാഗ്‌നിയിൽ നിന്ന്, വ്യക്തിപരമായ എന്റെ ആനന്ദത്തിൽ നിന്ന്, വിരഹതയിൽ നിന്ന് അതിജീവിക്കാൻ എനിക്കായത്. സ്വന്തം പതിയിൽ നിന്ന് അകന്നിരിക്കാൻ വരം നൽകിയ പ്രഭോ അങ്ങ് ഓർത്തില്ലലോ വിരഹദുഃഖത്താൽ പിടയുന്ന സ്ത്രീഹൃദയം.

ഞാൻ തന്നെ ആവശ്യപ്പെട്ട് തന്ന വരമാണെങ്കിലും അത്തരമൊരു വരം നൽകാൻ ആവശ്യപ്പെടുന്ന സന്ദർഭം കാണാതെ പോയല്ലോ പ്രഭോ എന്ന് വിലപിക്കുന്നഊർമിളയെ കണ്ണീരോടെ മാത്രമെ ഓർത്തെടുക്കാൻ കഴിയുകയുള്ളൂ.

ഊർമിളയുടെ ഹൃദവേദനയോടെയുള്ള വിലപിക്കൽ കേട്ട് വരുന്ന ലക്ഷ്മണൻ സങ്കടപ്പെടുന്നുണ്ടെന്ന് സന്ദർഭവേളയിൽ കവി പറയുന്നുവെങ്കിലും പിന്നീടും ജേഷ്ട ഭാര്യയുടെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുത്ത ഭാഗം മേൽ വിവരിച്ചുവല്ലോ...

സീതയോടുള്ള വിരക്തിയിലും ,ശൂർപ്പണ ഘയോട് ചെയ്ത അതിക്രൂരതയാലും പാശ്ചാത്താപം തേടി സന്യാസി തുല്യമായി ജീവിക്കാൻ ഉറച്ച രാമൻ. പക്ഷേ കവി നമ്മെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് രാജഭക്തിയെ കുറിച്ചും പാതിവൃത്തിയുടെ മഹത്യത്തെ കുറിച്ചുമാണ്. 

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP