Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമായണത്തിലെ ഊർമിള ഒരു മറുവായന: ഏഴാം ദിവസം

രാമായണത്തിലെ ഊർമിള ഒരു മറുവായന: ഏഴാം ദിവസം

രാമദാസ് കതിരൂർ

മിഥിലാ പുരിയുടെ ഒരേയൊരു അവകാശിയായ ഊർമിളക്ക് ഒരിക്കൽ പോലും സ്വന്തം രക്തത്തിൽ പിറന്ന മകളെന്ന പരിഗണ പിതാവ് ജനകൻ ഒരിടത്തും നൽകിയതായി കാണാൻ കഴിയില്ല.

കാത്തിരിപ്പിന്റെയും, ഒറ്റപ്പെടുത്തലിന്റെയും പതിനാല് വർഷങ്ങൾ ഉരുകിയൊലിച്ചിട്ടും ദത്ത് പുത്രിയായ സീതയുടെ നിഴലായെ ഊർമിളയെ നമ്മുക്ക് കാട്ടി തന്നുള്ളൂ.

സ്വന്തം പിതാവിൽ നിന്ന് കിട്ടേണ്ട ലാളനയും, കരുതലും മറ്റൊരാൾക്ക് നൽകുന്നതിലെ നീരസം കുഞ്ഞു മനസിലെ വേട്ടയാടിയിരുന്നു. അത്തരം അവഹേളനങ്ങളിൽ നിന്ന് ആവാഹിച്ചെടുത്തകരുത്തായിരിക്കും പിന്നീടുള്ള ഓരോ പ്രതിസന്ധിയിലും അതിജീവിക്കാൻ ഊർമിളക്ക് ഊർജ്ജമായത്.

രാമായണ കാവ്യം മുഴുവനു വായിച്ച ഏതൊരാൾക്കും കെടാ ദീപം കണക്കെ കൊളുത്തി വെച്ച ദീപമായി ഊർമിള മാറി പോകുന്നുവെങ്കിൽ ആദ്യ കവി ഉദ്ദേശിച്ചതും അത് തന്നെയായിരിക്കണം

സൗഭാഗ്യമൊരിക്കൽ
വന്നവളോടോതി....
ഊർമിളേ ഇന്ന്‌നിൻ - മംഗല്യം
ഇനി നീലക്ഷ്മണ പത്‌നി !

ഒരു ദിനം ഊർമിളയോടും മൊഴിഞ്ഞു ഏത് പെണ്ണും ജീവിതത്തിൽ ആഗ്രഹിക്കുന്ന ആ കുളിർക്കാറ്റ് കാവ്യം.

മറ്റേതൊരു സ്ത്രീയെ പോലെ തന്നെയാണ് ഊർമിളയുടെ സ്വയംവരവും മിഥുലാപുരിയിലെ സമ്പത്തിന്റെ സിംഹഭാഗവും ദാനം നൽകിയാണ് ചേച്ചിയെ പാണിഗ്രഹം ചെയ്തയക്കു ന്നത്. അറന്നൂർ ആനകൾ, പതിനായിരം തേരുകൾ, ഒരു ലക്ഷം കുതിരകൾ, ഒരു ലക്ഷം കാലാൾപടയാളികൾ, മുന്നൂറ് ദാസിമാർ, പലതരം ദിവ്യ വസ്ത്രങ്ങൾ, മുത്ത് മാലകൾ, ദിവ്യരത്‌നങ്ങൾ, നൂറ് കോടി ഭാരം സ്വർണം എന്നിങ്ങനെ എത്രയെത്ര സമ്മാനങ്ങളാണ് ജനകൻ തന്റെ ദത്ത് പുത്രിയായ സീതക്ക് നൽകിയത് .മിഥുലാപുരിയുടെ സ്വന്തം പുത്രിയായ ഊർമിളക്ക് സ്വന്തം പിതാവിൽ നിന്ന് പോലും അവഗണനയുണ്ടായി. ജനകപുത്രിയായ ഊർമിള രാമായണത്തിലങ്ങനെ മുഴുനീളെ മറഞ്ഞ് നിൽക്കുകയാണ്. ഏറെയുണ്ടായിരുന്നല്ലോ ചോദ്യങ്ങൾ എല്ലാം മനസിൽ ഉറക്കിയവൾ പെൺ ഹൃദയങ്ങളിലിപ്പോഴും മൃദുലമായി ഒളിഞ്ഞിരിക്കുന്നവൾ ഊർമിള.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP