Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമായണത്തിലെ ഊർമിള ഒരു മറു വായന; ഒൻപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള ഒരു മറു വായന; ഒൻപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

തിനാല് വർഷത്തെ വനവാസം കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം അയോദ്ധ്യയിലെ മഹാരാജാവായി രാമനും, സീത മഹാറാണി യുമാവുന്ന ദിവസങ്ങൾക്കായ് അയോദ്ധ്യയും, നഗരവും സന്തോഷ തിമർപ്പിലായിരുന്നു. സീത അമ്മയാവുന്നു എന്ന വാർത്തയും കൂടി വന്നതിന് ശേഷം ആഹ്‌ളാദമാകെ അലതല്ലി ഗർഭിണിയായ സീതയെ പരിചരിക്കാൻ സഹോദരിമാർ വാശിയോടെ രംഗത്ത് വന്നു. മിഥിലിയിലേക്ക് കൂട്ടികൊണ്ട് പോകാൻ ജനകൻ ദൂതന്മാരെയും പരിചാരകരെയും പറഞ്ഞയച്ചു.രാമനെ വേർപിരിയാൻ കഴിയില്ലെന്ന ഉപാധിപറഞ്ഞ് സീത അയോദ്ധ്യയിൽ തന്നെ തുടർന്നു.അവിടെയും കൈകേയികുതന്ത്രങ്ങൾ ഫലം കണ്ടു എന്ന് രാമായണ സൂഷ്മ വായനയിൽ മനസിലാവും. ഭരതന് അയോദ്ധ്യയുടെ രാജാവാകാൻ നടത്തിയ അതേ കുതന്ത്രങ്ങൾ പുതിയ രൂപത്തിൽ നടത്തുകയായിരുന്നു. സീതയെ കുറിച്ച് അയോദ്ധയിലാകമാനം അപവാദ പെരുമഴ തന്നെ തീർത്തു പല പല പേരുകൾ പ്രജകൾ പറഞ്ഞ് കൊണ്ടേയിരുന്നു.

ഒരു വേള രാമന്റെ ചെവിയിലുമെത്തി ആ വാർത്ത തന്നെ ഏറെ ദുഃഖിപ്പിച്ചുവെങ്കിലും തന്റെ പ്രീയതമയെ കുറിച്ചുള്ള അപവാദമാർത്ത വിശ്വസിക്കാനാണ് രാമൻ തിടുക്കം കാട്ടിയത്. പതിനാല് വർഷങ്ങൾ ഇമ വെട്ടാതെ കൂടെയുണ്ടായിരുന്ന തന്റെ പ്രിയതമൻ കാണിച്ച നീരസം സീതയിൽ കഠിനമായ മനോവേദനയുളവാക്കി മിഥില രാജ്യത്തിന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം വിവാഹ സമ്മാനമായി വാങ്ങിയ രാമൻ തന്റെ ഭാര്യയുടെ ചാരിത്ര ശുദ്ധിയിൽ സംശയം പറയുകയും സീതയെ കാട്ടിലേക്ക് തള്ളിവിടാൻ അനുജനോട് കൽപ്പിക്കുകയും ചെയ്തു പൂർണ്ണ ഗർഭിണിയായ സീതയോട് സന്യാസിയുടെ വരത്തിന് വനത്തിൽ പോകണമെന്ന ശുദ്ധനുണ പറഞ്ഞ് വിശ്വസിപ്പിച്ച് രാമൻ ഔ ദുഷ്പ്രവർത്തി ചെയ്യാൻ തീരുമാനിച്ചുവെന്ന് ആദികവിനമ്മോട് പറയുന്നു.ഇവിടെയാണ് ഊർമിള പടച്ചട്ടയണിഞ്ഞ ഊർമിളയായി മാറുന്നത്.ജീവനു തുല്യം സ്‌നേഹിച്ച എന്റെ സഹോദരി ജനകരാജാവിന്റെ വളർത്ത് പുത്രിയാണെന്നറിഞ്ഞിട്ടും സ്വന്തം ചേച്ചിയെ പോലെ സ്‌നേഹിക്കണമെന്ന അച്ചന്റെ ഉപദേശം കേട്ട് വളർന്ന ഊർമിള അതൊരിക്കലും തെറ്റിച്ചിട്ടില്ല സ്വന്തം പതിയെ പതിനാല് വർഷം ചേച്ചിക്കായ് വിട്ട് നൽകിയിട്ടും അവരോടുള്ള സ്‌നേഹത്തിൻ ഒട്ടുമേ കുറവുണ്ടായിരുന്നില്ലേ. കൈകേയിയുടെ കുതന്ത്രങ്ങളെ ജനഹിതമെന്ന് പേരിട്ട് വിളിച്ചാണ് സീതയെ വനത്തിൽ തള്ളാൻ വിധി പുറപ്പെടുവിപ്പിച്ചത്.

പൂർണ്ണ ഗർഭിണിയായ തന്റെ സഹോദരിയെ കാട്ടിൽ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ രാജനീധിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് രാജസദസിൽ പൊട്ടിതെറിച്ച് വിളിച്ച് പറയുന്ന ഊർമിളയെയാണ് പിന്നീട് വാത്മീകി നമ്മുക്ക് കാട്ടിത്തരുന്നത്. തന്റെ സേഹാദരിയുടെ ചാരിത്ര ശുദ്ധി ചോദ്യം ചെയ്യപ്പെട്ട മര്യാദ പുരുഷോത്തമ നോടുള്ള അടങ്ങാത്ത അവജ്ഞയും, സീതക്ക് നീതി നിഷേധിച്ചതിലുള്ള പൊട്ടിതെറിയുമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ അയോദ്ധ്യാ നഗരം ദർശിച്ചത്. സീതയുടെ അനുജത്തി ഊർമിളയാണ് ദുഷിച്ച രാ മ നീതിക്കെതിരെ ആദ്യമായി വിരൽ ചൂണ്ടുന്നത്. ഊർമിളയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആദികവിക്ക് പോലും കഴിഞ്ഞില്ല രാമായണ മാസാചരണത്തിന്റെ ഇക്കാലത്തും ഇതെന്ത് രാജ്യ നീതി ഇതാണോ രാമ നീതി എന്ന ചോദ്യം അങ്ങനെയങ്ങനെ നിറഞ്ഞ് നിൽക്കുന്നുണ്ട്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP