Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

രാമായണത്തിലെ ഊർമിള ഒരു മറു വായന; അഞ്ചാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള ഒരു മറു വായന; അഞ്ചാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ഏറെയും കൊടിയ അവഗണനകളും ,പീഡനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഊർമിളയും, കൗസല്യയും, താടകയും, ശൂർപ്പണഘയുമൊക്കേ അനുഭവിച്ച സങ്കടങ്ങൾ വർണ്ണനാധീതമാണ്. പരശ്വരം വിഭിനമായ രീത യിലാണ് ആദികവി സ്ത്രീ കഥാപാത്രങ്ങളെ വരച്ചിട്ടത്. ഒരേ സമയം അവഗണനയും, പ്രണയവും, വിരഹവും സംവദിപ്പിച്ച് നമ്മെ വലിഞ്ഞ് മുറുക്കുന്ന പല സന്ദർഭങ്ങളും രാമായണ വായനയിൽ കാണാം. മാറ്റി നിർത്തപ്പെടുമ്പോഴും അവരെ ജ്വലിപ്പിച്ച് നിർത്താൻ വാത്മീകി ശ്രമിച്ചിട്ടുണ്ട്.നിരവധി യിടങ്ങളിൽ ആത്മശക്തിയോടെ വിഷയങ്ങളെ അഭിമുഖീകരിച്ച് നേരിടണമെന്ന സന്ദേശവും തരുന്നുണ്ട് സ്ത്രീകൾക്ക് ആദികവി.

അനാഥയാണെന്നറിഞ്ഞിട്ടും ദത്ത് പുത്രിയിലെ പരിവേദനകൾ സ്വയം മറച്ച് വെച്ച് സീത തുടരുമ്പോഴും രാമായണത്തിലെ എറ്റവും കരുത്തയായ സ്ത്രീ കഥാപാത്രം സീതയെന്ന് വാഴ്‌ത്തുമ്പോഴും ഊർമിളയെ നമുക്കെങ്ങനെയാണ് രണ്ടാമതായി കാണാൻ കഴിയുക. നീണ്ട പതിനാല് വർഷം ലക്ഷമണൻകാട്ടിൽ കഴിയവെ സ്വയം വനമായി ജീവിച്ചവളാണവൾ. തന്റെ പ്രീയതമൻ കാട്ടിലേക്ക് പോയത് അദ്ദേഹത്തിന്റെ സുഖജീവിതത്തിനല്ലന്നും ജേഷ്ടനെയും ജേഷ്ട ഭാര്യയെയും പരിചരിക്കാനുമാണെന്ന് ഊർമിളയോട് വിശ്വസിച്ച് കൊള്ളാൻ ആദികവി പറയുമ്പോൾ അതും വിശ്വസിച്ച് പതിനാല് വർഷം ഊർമിള കഴിഞ്ഞുവെന്ന് രാമായണ സൂഷ്മമായനയിൽ കാണാൻ കഴിയില്ല.

ഓരോ രാവിലും കിനാക്കളിൽ രാമ- സീത - ലക്ഷമണനെ കാണുന്ന ഊർമിള ഞാൻ എന്ത് മാത്രം ശപിക്കപ്പെട്ടവളെന്ന് വിലപിച്ച് കാണും ഭർത്താവിന്റെ സാമീപ്യത്തിൽ കഴിയുന്ന തന്റെ ചേച്ചിയോട് എന്ത് മാത്രം വെറുപ്പും ദേഷ്യവും തോന്നിയിട്ടുണ്ടാവുമെന്ന് ആദികവി നമ്മോട് വായിക്കാൻ ആവശ്യപ്പെട്ടാൽ രാമായണത്തിന് പിന്നെന്ത് കാവ്യ രൂപം.

ഭൂരങ്ങളിലിരുന്ന് പ്രണയിച്ചവരായിരുന്നു ഊർമിളയും.ലക്ഷ്മണനും എന്ന് നമ്മോട് പറയുന്നു ഭർത്താവിന്റെ തലോടലിനായ ആണ്ടുകൾ കാത്തിരിന്നവൾ പക്ഷേ ഒരിക്കൽ പോലും ഭർത്താവിനെ തനിച്ചായി കിനാവ് കണ്ടില്ല. സ്വപ്നത്തിൽ പോലും ചേച്ചിയുടെ സാന്നിധ്യത്തിലായിരുന്നു തന്റെ ഭർത്താവിനെ കാണാൻ കഴിഞ്ഞത്.

തന്റെ എല്ലാ സ്വപ്നങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കി കൊട്ടാരത്തിന്റെ സുഖശീതളമയിൽ കഴിയാമായിരുന്നിട്ടും തന്റെ പ്രതിഷേധം അറിയിച്ച് സ്വയം മാറി നിൽക്കുകയാണ് ഊർമിള ചെയ്തത് ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിച്ചും ഒഴിവ് സമയങ്ങളിൽ ചിത്രം വരച്ചും പതിനാല് വർഷം അതിജീവിച്ചും ഊർമിള..

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP