Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനഞ്ചാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനഞ്ചാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രുപത്തിയൊന്ന് വയസ് മാത്രമുള്ള ശംഭുകനെ ഒരു അമ്പിൽ തളക്കാമായിരുന്നിട്ടും പഞ്ചേന്ദ്രിയങ്ങൾ അരിഞ്ഞ് വീഴ്‌ത്തി കൊന്നത് എന്തിനാണെന്ന് ചോദിച്ചു പോകുന്നു രാമായണ വായനയിൽ . തന്റെ മകൻ ശംഭുകനെ തേടിവന്ന ശൂർപ്പണഘയെ വിരുപയാക്കി ചിത്രവധം ചെയ്തു അഭിസാരികയെന്ന് പാടി രസിച്ചു. ഉത്തമ പുരുഷന്മരാൽ വികതമാക്കപ്പെട്ട അറുത്ത് മാറ്റി തൂങ്ങിയാടുന്ന മുലകളും, മൂക്കും, ചെവിയും ചേദിച്ച് വികൃതമാക്കപ്പെട്ട മുഖവുമായി അങ്ങ് ഉത്തർപ്രദേശ് മുതൽ ഇങ്ങ് കന്യാകുമാരി വരെ മാവിട്ട് കരഞ്ഞ് സഹായത്തിനായ് അലഞ്ഞു ... ഇങ്ങനെയും വായനയുണ്ട് രാമായണ കാവ്യത്തിലെന്ന് നാം അറിയാത്തെ പോകരുത്.

സമ്പത്തുകൊണ്ട് സമുദ്ധമായിരുന്നു രാവണ ലങ്ക പാതിവൃത്തി തെളിയിക്കാൻ അഗ്നിശുദ്ധി നടത്താൻ ആരോടും പറഞ്ഞില്ല സ്ത്രീകളും രാജ്യസൃഷ്ടിക്കായി മുന്നിൽ തന്നെയുണ്ട്.ഊർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവർ ആടി പാടി തിമിർത്ത ലങ്ക പുഷ്പ്പകവിമാനത്തിൽ അന്യദേശക്കാരെ എത്തിച്ച്‌ സമ്പത്ത് വർദ്ധിപ്പിക്കുന്നതെല്ലാം അക്കാലത്തെ ലങ്കൻ കഥകൾ.

പത്ത് തലകൾ ഉള്ള അതിശക്തനും, കാര്യനിർവ്വഹണ ശേഷിയുള്ള ഭരണാധികാരി രാവണന്റെ മുമ്പിൽ തിരമാലകൾ പോലും നിശ്ചലമായി പോകുന്ന കാലം... എന്തിനായിരുന്നു രാമ- രാവണയുദ്ധം വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചോദ്യത്തിന് ഉത്തരങ്ങൾ തേടി അലയേണ്ട ചോദ്യമാണിത്.തന്റെ മകൻ ശംഭുകനെ തേടി അലഞ ശൂർപ്പണഘ യാദൃശ്ചികമായി സീതയുടെ മുമ്പിൽ എത്തിചേരുന്നതതോട് കൂടിയാണ് മുൻകൂടി തയ്യാറാക്കിയ യുദ്ധ പദ്ധതികൾക്ക് കൊടിയുർന്നത് .

തന്റെ മകനെ കൊന്നത് എന്തിനെന്ന ചോദ്യത്തെയാണ് പ്രണയാഭ്യർത്ഥനയായും, കാമാർത്തിപൂണ്ടവൾ ശൂർപ്ണ ഘയെന്നും വേശ്യക്ക് തുല്യമെന്നും വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എന്ന് മറുവായന ... കാലമിത്രയായിട്ടും ഉത്തരം നൽകാൻ ആവാതെ ചോദ്യം തന്നെയാണ് ത്രേതായുഗത്തിൽ ശൂർപ്പണഘ ചോദിച്ചതും പിന്നീടവർ (രാമവാദികൾ) ഉത്തമപുരുഷന്മാർ നീണാൾ വാഴട്ടെ എന്ന് പാടി പുകഴ്‌ത്തുന്നതും .

രാവണനെ നീചനും, നികൃഷ്ടനും, രാക്ഷസ സ്വഭാവമുള്ളവനുമാക്കി തന്റെ സഹോദരിയെ വിരൂപയാക്കപ്പെട്ടവരോടുള്ള അടങ്ങാത്ത കലിയുണ്ടെങ്കിലും മാതൃകാ ഭരണാധികാരിയായിട്ട് തന്നെയാണ് രാവണനെ നമ്മുക്ക് പകുത്ത് നൽകുന്നത് രാമായണത്തിൽ.

ലക്ഷ്മണന് ജേഷ്ട ഭാര്യയോടുള്ള സ്നേഹവും, കരുതലും പാടിപുകഴ്‌ത്തുന്ന ആദി കവി ശൂർപ്പണ ഘയുടെ അടുത്ത് എത്തുമ്പോഴേക്കും ഒരു വേള നിശ്ചലമാകുന്നു എന്ന തോന്നൽ ഉണ്ടാക്കുകയെന്നത് രചയിതാവിന്റെ തന്ത്രമായി കണ്ടാൽ മതി.

രാമായണത്തിൽ അരിക് മാറ്റി നിർത്തപ്പെട്ട എല്ലാ കഥാപാത്രങ്ങളും ഊർമിള മുതൽ ശൂർപ്പണഘ വരെ കാലമിത്രയായിട്ടും മനസുകളിൽ കെടാതെ നിൽപ്പു എന്നത് ആദി കവി തന്റെ കൃതിയുടെ രചനയിൽ കാണിച്ച അതിര്കടന്ന ശ്രമം തന്നെയെന്ന് പറയാതെ വയ്യ. പാടിപുകഴ്‌ത്തിയ പലരും പിന്നീട് കാവ്യ വായനയിൽ എവിടെയും കണ്ടില്ല എന്നത് നേര്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP