Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാമായണത്തിലെ ഊർമിള - ഒരു മറുവായന; പതിനൊന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു..

രാമായണത്തിലെ ഊർമിള -  ഒരു മറുവായന; പതിനൊന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു..

രാമദാസ് കതിരൂർ

വിടെയും അർഹിക്കുന്ന പരിഗണനയോ പരാമർശമോ ലഭിക്കാത്ത (നാടകമാണെങ്കിൽ കർട്ടൻ വലിക്കുന്ന ) കഥാപാത്രമാണ് ഊർമിള വേദന വേണ്ടുവോളം സഹിച്ചും എല്ലാം ഒറ്റയ്ക്ക് നേരിട്ടും ധൈര്യവും തന്റേടവും കാണിച്ചത് എടുത്ത് പറയുക തന്നെ വേണം. വിവാഹത്തിന് ശേഷം അയോദ്ധ്യയിൽ വന്ന് ഏറെ കഴിയുന്നതിന് മുന്നേ തന്നേ പതിയെ പിരിഞ് പതിനാല് വർഷം ജീവിച്ച് തീർക്കുന്ന ഊർമിളയെ വായനക്കാർ കൂടുതൽ കൂടുതൽ മിനുക്കിയെടുക്കുകയാണ് രാമായണ വായനയിൽ എല്ലായിടത്തും.

സീതയെ ജാനകിയെന്ന് വാഴ്‌ത്തിയപ്പോൾ ഊർമിളയെ ഊർമിളയെന്ന് തന്നെയാണ് ആദികവി പറഞ്ഞ് തീർത്തത് . വാത്മീകിരാമായണം മുഴുവനും പാടി തീർക്കുമ്പോഴേക്കും രാമനോടുള്ള സ്നേഹവായ്പിനിക്കാളും ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ ഒട്ടേറെ സൃഷ്ടിച്ചിട്ടുണ്ട് ആദികവി. രാമന്റെ താരപരിവേഷവും മാനുഷിക മൂല്യങ്ങളും പിന്നീട് കെട്ടിയേൽപ്പിച്ചത് മാത്രമാണെന്ന് കാണാൻ കഴിയും. രാമായണവായന യിൽ ഏറ്റവും ഇഷ്ടപ്പെട്ട് പോകുന്നത് ഊർമിളയെ തന്നെയാണ്.ലക്ഷ്മണന്റെ പത്നി, സീതയുടെ സഹോദരി, ജനകപുത്രി, മിഥിലാ രാജ്യത്തിന്റെ നേരവകാശി എന്നിങ്ങനെ അവതരിപ്പിക്കുമ്പോഴും ദുഃഖപുത്രിയായി മനം പിളർക്കുന്ന വേദനയാണ് ഊർമിള നമ്മുക്ക് തരുന്നത് .കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ട് പോയവൾ കാട്ടിലാണെങ്കിലും സീത ക്ക് രാമ ലക്ഷണന്മാരുണ്ട് മാണ്ഡിവിക്കും, ശ്രുതി കീർത്തിക്കും വിളിപ്പാടകലെ ഭരതനും, ശത്രുഘ്നുമുണ്ട്. ഊർമ്മിള മാത്രം ഏകയായ്.

മിഥിലാ പുരയിലെ തന്റെ ബാല്യവും യൗവ്വനവും ഉല്ലാസ വതിയായിരിക്കുമ്പോഴും ലക്ഷ്മണനെ സ്വയംവരം ചെയ്യുമ്പോഴും കണ്ടകിനാക്കളാകെയും ചുട്ട് കരിക്കപ്പെുന്ന തരത്തിലായിരുന്നു പെടുന്നനെയുണ്ടായ സംഭവങ്ങൾ. ഒരിക്കലും ഓർമ്മയിൽ പോലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത ഒരു നിയോഗത്തിനാണ് ഇരയാ വേണ്ടി വന്നത് രാമന്റെ അവതാരലക്ഷ്യം ങ്ങളിലൊന്ന് രാവണവധം അതിനായ്നാടപ്പിലാക്കിയ പദ്ധതികളിൽ അറിയാതെ അകപ്പെട്ട് പോയവളാണ് ഊർമിള. രാവണപുത്രൻ മേഘനാദനെ വധിക്കാനുള്ള ചുമതയേറ്റെടുത്തത് ലക്ഷ്മണനും.

ലക്ഷ്മണൻ തന്റെ ജേഷ്ടനെയും, ജേഷ്ട ഭാര്യയെയും സംരക്ഷിക്കാനാണ് ഉറങ്ങാതിരിക്കാനുള്ള വരം ചോദിച്ച് വാങ്ങിയതെന്നത് ശുദ്ധനുണയെന്ന് വാത്മീകി തന്നെ പറയുന്നുണ്ട് പതിനാല് വർഷം ഉറങ്ങാതെയിരുന്ന ഒരാൾക്ക് മാത്രമെ തന്നെ വധിക്കാനാകൂ എന്ന വരം ഇതിനകം നേടിയിട്ടുള്ള മേഘനാദനെ വധിക്കാനുള്ള ക്വട്ടേഷൻ എടുത്തതുകൊണ്ടാണ് ലക്ഷമണൻ തന്റെ ഉറക്കം പോലും ഊർമിളക്ക് നൽകിയത് 'രാത്രി ഉറങ്ങാതെയും നരകതുല്യ ജീവിതം നയിച്ചും ഊർമിള കൊട്ടാരത്തിൽ ജീവിക്കുന്നുവെങ്കിലും നീണ്ട നിദ്രയുടെ പ്രയാസങ്ങൾ നേരിട്ട് സ്വജീവിതത്തിന്റെ പതിനാല് വർഷങ്ങൾ ത്വജിച്ചു ഊർമിള.

രാമായണത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പലയിടങ്ങളിലായ് തങ്ങളുടെ കർത്തവ്യത്തിൽ നിന്ന് വ്യതിചലിക്കുന്നത് നമ്മുക്ക് കാണാം.രാജ ഭരണത്തിനിടയിലും സിംഹാസനം ഉപേക്ഷിച്ച് കപട വൈകാരികത പ്രകടിപ്പിക്കുന്ന ഭരതൻ.ലക്ഷ്മണനെ സീതയുടെ കാവൽ ഏൽപ്പിച്ച് മാനിന്റെ വേഷത്തിൽ വന്ന മാരീചന്റെ പിന്നാലെ രാമൻ പോയ വേളയിൽ രാവണന്റെ കൂടെ പോകാൻ തിടുക്ക് കാട്ടി (അതിനൊരു സീതാപഹരണം എന്ന പേര് ) ലക്ഷമണനെ ഒഴിവാക്കാൻ സീത കാട്ടിയ നീചമായ വാക്കുകളും തട്ടിക്കൂട്ടലകളും അങ്ങനെയെന്തെല്ലാം എന്നാൽ ഒരിക്കൽ പോലും തന്റെ ഉദ്യമത്തിൽ നിന്ന് വ്യതിചലിച്ചില്ല ഊർമിള.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP