Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

രാമായണത്തിലെ ഊർമിള ഒരു മറു വായന: എട്ടാം ദിവസം

രാമായണത്തിലെ ഊർമിള ഒരു മറു വായന: എട്ടാം ദിവസം

രാമദാസ് കതിരൂർ

ദ്യം കാവ്യം രാമായണ മാണെന്നും ആദ്യ കവി വാത്മീകി മഹർഷിയാണെന്നുമുള്ള കാര്യം നമ്മുക്കെല്ലാം ബോധ്യമുള്ളതാണല്ലോ.

ഒരു പതിറ്റാണ്ട് മുമ്പ് വരെ രാമായണ മാസാചരണം എന്നൊന്ന് ഉണ്ടായിരുന്നില്ല. പെയ്‌തൊഴിയാതെ നിൽക്കുന്ന മഴയുള്ള കർക്കിടക മാസം. ഒരു പതിറ്റാണ്ടിനിപ്പുറം രാമായണ പാരായണ മാസമാവുന്നു, കർക്കിടക മാസത്തിന് രാമായണ മാസമെന്ന് വിളപ്പേരും വന്നു. മുക്കിന് മുക്കിന് ( ഇത്തവണ കൊറേണ കൊണ്ട് പോയെങ്കിലും) അമ്പു വില്ലും മേന്തിയ ആക്രമോത്സുകതയോടെ നിൽക്കുന്ന രാമന്റെ ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നു. രാമരാജ്യവാദികളുടെ ജയ് ശ്രീരാംവിളികൾ നമ്മെ ഭയപ്പെടുത്തുകയോ, അലോസരപ്പെടുത്തുകയോ ചെയ്യുന്ന പുതിയ കാലത്ത് ഊർമിളയുടെ ഭർത്യസ്‌നേഹത്തിന്റെയും, സഹനത്തിന്റെയും വാത്മീകി കഥകൾ എങ്ങനെയാണ് പങ്ക് വെക്കാൻ കഴിയുക.

അയോദ്ധ്യാ എവിടെയാണെന്ന് കൃത്യതയോടെ വരച്ച് വെക്കാതെ കാവ്യപുസ്തകത്തിലെ വരികളെ പതിയെ .... പതിയെ ശൂല മുനകളിൽ കുത്തിയിറക്കുന്ന ചോര വാർന്ന കടലാസ് കൂന്നുകളായി തീരുന്നു.ആദ്യ കാവ്യം കാണുകയോ അതിന്റെ സ്‌നേഹസ്പർശം ഏൽക്കാത്തവരുമാണിന്ന് അയോദ്ധ്യയെ തേടി പോകുന്നത് . രാമന്റെ കാലടിയിൽ ഞ്ഞെരിഞ്ഞമറന്ന് പോയ ഉറുമ്പുകളുടെ വേദനപ്പോലും വരച്ചിട്ട ആദികവി ശംഭുകന്റെ തലയറുത്ത .ശൂർപ്പണഘയുടെ മുലയറുത്ത രാമ- ലക്ഷമണന്മാരെ ന്യായീകരിക്കുന്ന അതേ യുക്തി തന്നെയാണ് രാമന് അമ്പലം പണിയാൻ പള്ളി പൊളിച്ചതിനെ പരോക്ഷ ന്യായീകരണം നടത്തിയ പുതിയ രാമരാജ്യത്തിലെ നിയമ സംവിധാനങ്ങളും.

ഫിലിപ്പൈൻസ്.തായ്‌ലാന്റ്, ഇന്തോനേഷ്യ, തിബത്ത്, മ്യാന്മർ ,ശ്രീലങ്ക തുടങ്ങിയ എഷ്യൻ രാജ്യങ്ങളിൽ വ്യത്യസ്ത രൂപഭാവങ്ങളോടെ ആദ്യ കാവ്യ പ്രചാരണത്തിലുണ്ട് . രാമായണംപോൽ ഇത്രമേൽ പ്രചാരമുള്ള മറ്റൊരു കാവ്യരൂപം ഇല്ലെന്ന് തന്നെ പറയാം. പരശ് പരം ബന്ധപ്പെട്ട് ജീവിച്ചിരുന്നവരായിരുന്നു മേൽ വിവരിച്ച രാജ്യങ്ങളിലുള്ളവർ . ഏഷ്യയിലെ മിക്കയിടങ്ങളിലും രാമായണം വലിയ തോതിൽ പ്രചാരത്തിലുണ്ട് .നാടോടി കഥകളായും, ഗദ്യ, പദ്യരൂപങ്ങളായും പല രാജ്യങ്ങളിലുമുണ്ടെന്നത് വസ്തുത തന്നെ. ഇന്ത്യയിലെ തന്നെ പലയിടങ്ങളിലും പലരുപത്തിലാണ് രാമായണത്തെ വ്യാഖ്യാനിച്ചെടുത്തിട്ടുള്ളത്. എഴുത്തച്ചന്റെ അദ്ധ്യാത്മിക രാമായണ മുമായി പരോക്ഷ ബന്ധപോലും കമ്പന്റെ രാമായണത്തിൽ കാണാൻ കഴിയില്ല. 

രാമായണത്തിലെ കഥാപാത്രങ്ങളെ ഈ രാജ്യങ്ങളിലെ ജനങ്ങൾ പല രൂപത്തിലാണ് വായിച്ച് പോരുന്നത്. ഓരോയിട ങ്ങളിലും ഇവിടങ്ങളിലാണ് രാമന്റെ ജനന സ്ഥലമെന്നു അയോദ്ധ്യ വസിക്കുന്നത് ഇവിടെയാണെന്നു അവർ പറഞ്ഞ് പോരുന്നുണ്ട്. മുസ്ലീ രാമായണത്തെ കുറിച്ച് നമ്മുക്ക് അറിവുള്ളതാണല്ലോ? ബൗന്ധരുടെ രാമായണത്തിലെ കഥയല്ല ജൈനരുടേത്. രാമനും സീതയും സഹോദരങ്ങളാണെന്നും രാമന് അനേകം ഭാര്യമാരുണ്ടെന്നും രാമ രാവണയുദ്ധം ഇല്ലാത്ത രാമായണവും ഇന്ന് പ്രചാരത്തിലുണ്ട്. 

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP