Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനെട്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനെട്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

സ്വതന്ത്ര രാമായണ വായനയിൽ വേദനയോടെ വായിച്ചെടു ക്കുന്നതാണ് ശംഭു കന്റെ കഥ. ക്ഷുദ്ര സന്യാസി തപസ് ചെയ്യുന്നതിനാൽ എന്റെ തേജസിന് കളങ്കമേൽക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള ദ്രാവിഡ സന്യാസിയെ വധിച്ചത്.മേൽ വിവരിച്ച ശംഭുകനുമായി ബന്ധപ്പെട്ട ചരിതം രാമായണത്തിന്റെ ചില ശീലുകളിൽ ഉണ്ടെന്നും, ഇല്ലെന്നും പണ്ഡിതന്മാരിൽ തർക്കമുണ്ട്. രാമായണത്തിലെ ഉത്തരകാണ്ഡത്തിലാണ് ശംഭു കവധം രചിച്ചിട്ടുള്ളത് എന്നാൽ അത് പിന്നീട് കൂട്ടി ചേർക്കപ്പെട്ടതാണെന്ന് രാമായണത്തെ അര്യ വംശത്തിൽ കെട്ടിയിടുന്നവർ വാദിക്കുന്നുണ്ടെങ്കിൽ ഇക്കൂട്ടർ അങ്ങനെ എന്തെല്ലാം പിന്നീട് എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്.

സ്വർഗ്ഗപ്രവേശനം ആഗ്രഹിച്ചാണ് ശംഭുകൻ തപസ് ആരംഭിച്ചത് ക്ഷൂദ്രന് സ്വർഗ്ഗം അനുവദനീയമല്ലെന്ന് പാവം ഇരുപത്തിയൊന്ന് കാരനറിയില്ലല്ലോ തല കീഴായി തൂങ്ങിയാടി തഴെ അഗ്നികുണ്ഡം ഉണ്ടാക്കിയാണ് തപസ് ആരംഭിച്ചത് മഹർഷിമാരു, മുനിമാരും അക്കാലമത്രെയും ചെയ്ത് പോന്നിരുന്ന ദേവന്മാരെ പ്രീതിപ്പെടുത്താനുള്ള ഉണ്ണാ വ്യതമായിരുന്നില്ല ശംഭുകന്റേത്. ഒരു പക്ഷേ ആര്യ വംശത്തെ മുഴുവനും വെല്ല് വിളിക്കുന്ന തപസായിരുന്നു അത്.അതായിരിക്കാം വിചാരണ പോലും ഇല്ലാതെ , പേരും നാളും ചോദിക്കാതെ തൂങ്ങിയാടുന്ന തല അറുത്ത് മാറ്റിയത്.തപസ് ചെയ്യാൻ ചില കണ്ടീഷൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിൽ ക്ഷൂദ്രന് അവകാശവുമില്ല ഇതിനനയാണ് ശംഭുകൻ ചോദ്യം ചെയ്തതും വർത്തമാനകാല രാമവാദികൾ ശംഭു കവധം കൂട്ടി ചേർക്കലാണെന്ന് വാദിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതും.

ഏ ഡി അഞ്ചാo നുറ്റാണ്ടിന് ശേഷമാണ് ഇത്തരം കൂട്ടി ചേർക്കലുകൾ കൂടുതൽ നടന്നിട്ടുള്ളത്. രാമായണത്തെ ഗോത്ര കേന്ദ്രീകൃതമാക്കിയത് അതിന് ശേഷമാണെന്ന് ചരിത്രം ആവശ്യപ്പെടുന്നുണ്ട്. ഉത്തരാകാണ്ഡത്തിലെ 74 മുതൽ 78 വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരം കുട്ടി ചേർക്കലുകൾ നടന്നതായി തർക്കം നടക്കുന്നത്. അദ്ധ്യാത്മിക രാമായണത്തിലാണ് ഇത് എന്നാണ് പുതിയ കാല രാമവാദികളുടെ അവകാശവാദം.

വാത്മീകി രാമായണം
---------------------------
"മാ നിഷാദ പ്രതിഷ്ഠാ ത്വമഗ: ശാശ്വതി സമം: യിൽ ക്രൗഞ്ച മിഥനാ ദേ കമ വധീ:, "
ഇങ്ങനെ മൂല രാമായണം പറയുമ്പോൾ

അദ്ധ്യാത്മിക രാമായണത്തിൽ
------------------------
" തസ്യ തദ്വചനം ശ്രുത്വ രാമ ന്യാ ക്ലിഷ്ട കർമ്മണ:
അവാക് ഛിരസ്ഥാ ഭൂത്വാ വാക്യമേദുഃഖാചിഹ:

ഈ പ്രയോഗ വ്യത്യാസത്തിൽ നിന്ന് കൊണ്ടാണ് ശംഭു കവധത്തെ ആര്യ വംശ കോടതികൾ ന്യായീകരിച്ചത്. ശംഭുക വധം മാത്രമല്ല അമ്മ ശൂർപ്പണഘയെ ആക്രമിച്ചതിനെ ന്യായീകരിച്ചതും ഇതേ നിയമ പുസ്തകം വെച്ച് കൊണ്ട് തന്നെയാണ്. പിന്നിട് എക്കാലത്തും ആര്യ വംശ കോടതിയുടെ വിധി പകർപ്പുകൾ ഇന്ത്യൻ തെരുവുകളിൽ ചോദ്യചെയ്യപ്പെടുക തന്നെ ചെയ്തിട്ടുണ്ട്. ക്ഷുദ്രനായ ശംഭുകനെ ഇത്തരത്തിൽ കൊന്നില്ലായിരുന്നുവെങ്കിൽ രമായണ വായന തന്നെ മാറി പോകുമായിരുന്നു.മര്യാദ പുരുഷോത്തമനായ രാമാ ... നീ എന്തിനെന്റെ ശംഭുകനെ കൊന്നു എന്ന ചോദ്യം ആവർത്തിച്ച് കൊണ്ടേയിരിക്കുന്നുണ്ട് ദ്രാവിഡ ജനതയുടെ ഇടയിൽ എന്നത് ഇക്കാലത്തും പ്രതീക്ഷ നൽകുന്നതാണ്. അത് മനുഷ്യകുലം നിലനിൽക്കു വോളം ചോദിച്ച് കൊണ്ടേയിരിക്കുകയും ചെയ്യും. ഒരർത്ഥത്തിൽ വാത്മീകി വളരെ ബോധപൂർവം തന്നെയായിരിക്കണം ഇത്തരമൊരു കഥാവസരം തന്റെ കൃതിയിൽ സൃഷ്ടിച്ചെടുത്തത് എന്ന് വേണമെങ്കിലും വായിക്കാം.

എല്ലാ സദ്ഗുണങ്ങളും ഉള്ള രാമൻ എന്ന് പല വരും പരിചിയ പെടുത്തുമ്പോൾ ചിലയിടങ്ങളിലെല്ലാം അയിത്തം കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ട മനുഷ്യരോട് കഥാനായകനും അയിത്തം കൽപ്പിച്ചിരിന്നു വെന്നുള്ള സത്യം വിളിച്ച് പറയാൻ വേണ്ടിയും ബ്രഹ്മണിക്ക് ജാതി വ്യവസ്ഥയെ പച്ചയായി തുറന്നെഴുതുക കൂടിയാണ് ആദികവി ചെയ്തത്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP