Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിരണ്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിരണ്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

വ്യത്യസ്ത അവതരണ ശൈലിയും കഥാപാത്രങ്ങളെ ആറ്റിയും, കുറുക്കിയും ഗ്രന്ഥകാരന്റെ ഭാവനക്കനുസരിച്ച് വിവിധ ഭാഷകളിലുള്ള ഒട്ടനവധി രാമായണങ്ങൾ പ്രചാരത്തിലുണ്ട്. മൂല കാവ്യം വാത്മീകി രാമായണത്തിന് ശേഷം ആനന്ദ രാമായണം, വ്യാസ രാമായണം, കമ്പ രാമായണം, തുളസീദാസ രാമായണം, അദ്ധ്യാത്മ രാമായണം, അത്ഭുത രാമായണം, പാതാള രാമായണം, ശതമുഖ രാമായണം.ഹനുമാൻ രാമായണം അങ്ങനെ നിരവധി.

ആനന്ദരാമായണത്തിന്റെ ഗ്രന്ഥകർത്താവിനെ കുറിച്ച് ഇതുവരെ കൃത്യമായ രേഖകൾ ലഭ്യമല്ല. വാത്മീകി തന്നെയാണ് രചയിതാവ് എന്നൊരു വിവക്ഷ പലയിടങ്ങളിലും ഉണ്ടെങ്കിലും സാധൂകരിക്കുന്ന തെളിവുകൾ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല. വാത്മീകി രാമായണത്തിൽ നിന്ന് ഘടനാ പരമായി ഒട്ടേറെ മാറ്റങ്ങളും പുതുക്കി തീർക്കലും ആനന്ദ രാമായണത്തിൽ കാണാം മലയാളത്തിൽ ആനന്ദ രമായണത്തെ കുറിച്ച് ചില ചെറിയ ചെറിയ കുറിപ്പുകൾ മാത്രമേ ലഭ്യമായുള്ളൂ. മുൻ ലക്കത്തിൽ വിശദമാക്കിയത് പോലെ സീതയുടെ വിവാഹത്തിൽ രാവണൻ പങ്കെടുത്തതായി പ്രതിപാദിക്കുന്നത് ആനന്ദരാമായണത്തിലാണ്. രാമായണത്തിൽ തഴയപ്പെട്ട പല കഥാപാത്രങ്ങളെയും വിശാലമാക്കി അവതരിപ്പിക്കുന്നുണ്ട്.

ആനന്ദരാമായണത്തിൽ. ഏത് കാലത്ത് എഴുതി ചേർക്കപ്പെട്ടു എന്നതിനെ കുറിച്ച് വ്യക്തമായി അറിവില്ല. വാത്മീകി രാമായണത്തിന്റെ പൊതുബോധത്തെ തന്നെ ചോദ്യം ചെയ്യുന്നുത് രാവണ - സീത ബന്ധത്തെ കുറിച്ച് പറയുന്നിടത്താണ്. സ്വന്തം രക്തത്തിൽ പിറന്ന സീതയെ കൊട്ടാര ജ്യോതിഷികളുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ കൊന്ന് കളയാനൊ ഉപേക്ഷിക്കാനൊ കഴിയാതിരുന്ന രാവണൻ അക്കാലത്ത് മിഥിലാ പുരി ഭരിച്ചിരിന്ന ജനകനുമായി വ്യാപാര ബന്ധമുണ്ടായിരുന്നു എന്ന് വായന.

ഭരണനൈപുണ്യം തീരെയില്ലാതിരുന്ന ജനകന്റെ കാലത്ത് മിഥിലാ പുരിയെ സമ്പത്ത് നൽകി സഹായിച്ചത് രാവണനായിരുന്നു .അങ്ങനെയുള്ള ബന്ധം ഉപയോഗിച്ചാണ് തന്റെ മകളെ മിഥിലാ പുരിയിൽ വളർത്താൻ രാവണൻ ജനകനെ ഏൽപ്പിക്കുന്നത്. അതിനായ് എണ്ണിയാൽ ഒടുങ്ങാത്ത സമ്പത്ത് ജനകന് നിരന്തരം നൽകിയിരുന്നു .സീതയുടെ ദൈനംദിന ജീവിതാവസ്ഥ രാവണനെ അറിയിക്കുന്നതിൽ ജനകൻ ഏറെ താൽപ്പര്യം കാണിച്ചതായി ആനന്ദരാമായണത്തിന്റെ ചില കുറിപ്പുകളിൽ വായിച്ചെടുക്കാം. സീതയുടെ കല്യാണത്തിൽ രാവണൻ പങ്കെടുക്കുകയും പറഞ്ഞ് വെക്കാൻ കഴിയാത്ത സമ്പത്ത് വിവാഹ സമ്മാനമായി രാവണൻസീതക്ക് നൽകുകയുമുണ്ടായി. ആദ്യ കാവ്യത്തിൽ വാത്മീകി പറയാതെ വെച്ച കാര്യങ്ങളാണ് ആനന്ദരാമായണത്തിൽ ഉള്ളതെന്നതുകൊണ്ട് തന്നെ ആനന്ദരാമായണത്തിന്റെ രചയിതാവും വാത്മീകി തന്നെയെന്നും പിന്നീട് ചരിത്രകാരന്മാർ വരച്ചിടുന്നു. അത് ശരി വെക്കുന്ന വായനയും നമ്മുക്ക് നൽകുന്നുണ്ട്. ആനന്ദരാമായണം രാമനെ കുറ്റക്കാരനെന്ന് പരാമർശിക്കപ്പെടുന്ന ഒട്ടേറെ ഭാഗങ്ങൾ വാത്മീകി രാമായണം മറച്ച് വെക്കുന്നുവെങ്കിൽ അതൊക്കെ കൃത്യതയോടെ പറയുന്നുണ്ട് ആനന്ദരാമായണത്തിലെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർ അടിവരയിടുന്നുണ്ട് .ഒരു ചരിത്രം എന്ന നിലയിൽ രാമായണത്തെ വായിക്കുമ്പോൾ ഇത്തരം പരശ്പരം വിരുദ്ധമായ കാര്യങ്ങൾ ഏറെ അലോസരം സൃഷ്ടിക്കും. കാവ്യമായി വായിക്കുമ്പോൾ ഏറെ ആനന്ദകരമാവുകയും ഓരോ ഘട്ടത്തിലും ഭ്രമിച്ച് പോകുകയും ചെയ്യുന്ന എണ്ണിയാൽ ഒടുങ്ങാത്ത അനുഭവങ്ങൾ ഉണ്ട്.പുരാണമായി വായിക്കുന്നവർക്ക് ചോദ്യങ്ങൾ ഒന്നും തന്നെയില്ലാതെ വായിച്ച് പോകാം .മത ഗ്രന്ഥമായി വായിക്കണമെന്ന് ആരെങ്കിലും നിർബന്ധം പിടിക്കുമ്പോഴാണ് അങ്ങനെ പറ്റില്ലന്നും ഒരു മതത്തിന്റെ അതിരുകൾക്കിടയിൽ ഒതുങ്ങുന്നതല്ലവാത്മീകിയുടെ രാമായണം അതിനപ്പുറത്ത് വാക്കുകൾക്കപ്പുറമുള്ള വിശാലത അതിനുണ്ട്. എല്ലാ മനുഷ്യരെയും രാമായണം വായിക്കാൻ നിർദ്ദേശിക്കുക അതിലെ കാവ്യം, പ്രണയഭംഗി മതി വരുവോളം അസ്വദിക്കുക.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP