Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202302Thursday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിമൂന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിമൂന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

മുന്നൂറിലധികം രാമായണങ്ങൾ വിവിധ ഭാഷകളിലായി ലോകത്ത് നിലവിലുള്ളതായി ഇതിനകം എഴുതുകയുണ്ടായി ഇന്ത്യക്ക് പുറത്തും വിവിധ രൂപത്തിൽ ക്രമപ്പെടുത്തിയ രാമായണം പ്രചാരണത്തിലുണ്ട്.

ഇൻഡോനേഷ്യൻ രാമായണം
ടിബറ്റൻ രാമായണം
ഖോത്താനീരാമായണം
ബർമീസ് രാമായണം
തായ്‌ലൻഡ് രാമായണം
ഫിലിപ്പൈൻ രാമായണം
മലേഷ്യൻ രാമായണം
ജപ്പാൻ രാമായണം - തുടങ്ങിയവ ചിലത് മാത്രം.

ഇന്ത്യൻ രാമായണത്തിന്റെ സാന്ദർഭികവായനയിൽ നിന്നാണ് വിദേശ രചയിതാക്കൾ അതത് ദേശ ഭാഷകളിൽ രാമായണത്തെ അവതരിപ്പിക്കുന്നത്. തുളസീദാസിന്റെ രാമചരിതമാനസം വായിച്ചിട്ടാണ് കാമിൻ ബുൽക്കെ നീണ്ട കാലത്തെ ചരിത്രാന്വേഷണത്തിന് ശേഷം ബെൽജിയ ഭാഷയിൽ രാമായണം രചിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലും പൗരാണികതയിലുമൂന്നി നിരവധി ഗ്രന്ഥങ്ങൾ ബൽജീയത്തിൽ ഉണ്ടെന്നറിയുന്നു. ഇന്ത്യൻ ചരിത്രകാരന്മാർ പോലും നിരീക്ഷിച്ചിട്ടാല്ലാത്ത ചരിത്ര വായനയാണ് കാമിൽ ബുൽക്കെ നമ്മുക്ക് സൂക്ഷിച്ച് വെച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ അതാതിടത്തെ ജീവിതവും,സംസ്കാരവും ഉൾച്ചേർത്താണ് രചനകൾ അതുകൊണ്ടായിരിക്കാം അവിടങ്ങളിൽ രാമായണത്തെ സീകാര്യമാക്കുന്നത്.

പ്രാചീന ബുദ്ധസാഹിത്യത്തിലാണ് ഏറ്റവും ഗുണപരമായ വിലയിരുത്തലുകൾ രാമയണത്തെ കുറിച്ച് നടന്നതായി കാണാം മുന്ന് ഘട്ടങ്ങളിലായ് വേർതിരിച്ചിട്ടുണ്ട്. ദശരഥ ജാതകം, അനാമകം ജാതകം, ദശരഥകഥാനം എന്നിവയാണവ.രാമായണത്തെ പൊതുവായി ഉടച്ച് വാർക്കുന്ന രീതിയിലാണ് ജൈന രാമായണത്തെ സമീപിച്ചെതെന്ന് മുൻ ലക്കങ്ങളിൽ സൂചിപ്പിച്ചുവല്ലോ. രാമായണത്തിന്റെ തുടർന്നുള്ള സൂഷ്മ വായനയിൽ എല്ലായിടത്തും ജൈന രാമായണം ഏറെ സ്വാധീനം ചെലുത്തുന്നു എന്ന് പറയാതിരിക്കാൻ വയ്യ രാമനെയും, രാവണനെയും, ലക്ഷമണനെയും ഒരേ രീതിയിൽ പ്രാധാന്യം നൽകുന്ന രീതിയിലും രാമ- രാവണയുദ്ധം ഇല്ലാത്ത രീതിയിലുമൊക്കെയാണ് ജൈന രാമായണം. മാത്രവുമല്ലവാത്മീകി രാമായണത്തിലെ പൊതുധാര തന്നെ അപ്പടി ഉടച്ച് വാർക്കുന്ന മറ്റൊരു രാമായണത്തെയാണ് വരച്ച് കാട്ടുന്നത്. അപ്പോഴും കേന്ദ്ര കഥാപാത്രങ്ങൾ മാറുന്നുവെങ്കിലും രാമനെ മങ്ങാതെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്.മലയാളത്തിൽ തന്നെ എഴുത്തച്ചന് മുന്നേ തന്നേ രാമായണത്തിന്റെ രചന നടന്നിരുന്നു.പതിനൊന്നാം നൂറ്റാണ്ടിൽ കണ്ണശപ്പണിക്കർ രചിച്ചതാണ് കണ്ണശ രാമായണം വാത്മീകി രാമായണത്തിന്റെ പകർപ്പ് മാത്രമാണെന്ന വിലയിരുത്തലുമുണ്ട്.

രാജവീരകേരളവർമ്മയുടെ കേരള രാമായണം എന്നതും വാത്മീകി രാമായണത്തിന്റെ പകർത്തെഴുത്തായിട്ടാണ് വിലയിരുത്തുന്നത്. അപ്പോൾ പ്പോലും എഴുത്തച്ചന്റെ രാമായണമായിരുന്നു പത്തൊൻപതാ നൂറ്റാണ്ട് വരെ മലായാളികൾ ഏറെയും വായിച്ചത്.അതിന് ശേഷം രാമായണത്തിന് വിവിധ വായനാശീലങ്ങൾ രൂപപ്പെട്ടു ഇതേ കാലഘട്ടത്തിൽ തന്നെയാണ് രാമായണം കേന്ദ്രീകരിച്ച വിവിധയിടങ്ങളിൽ വ്യത്യസ്ത അഭിപ്രായ സ്വരൂപീകരണവും ഭാരതത്തിൽ നടന്നത് ഓരോ പ്രാദേശിക ഭാഷാരാമയണങ്ങളും വ്യത്യസ്തത പുലർത്തുന്നു എന്ന് മേൽ വിവരിച്ചുവല്ലോ അതിൽ പ്രാധാന്യമുള്ളത് ബ്രഹ്മ - കാനഡ രാമ സാഹിത്യമാണ് ഏറ്റവും ആധുനികമായിട്ടുള്ളത്ത് പതിനാറാം നൂറ്റാണ്ടിൽ ഏകദേശം എഴുത്തച്ചൻ രാമായണത്തിന്റെ അതേ കാലയളവിൽ തോരവെ നിവാസിയായ നരഹരി എഴുതിയ തോരവെ രാമായണ മാണത്. ആസാം, ബംഗാളി, ഒറിയ ഭാഷകളിലെ രാമായണവും ഏറെ വായനാ സുഖമുള്ളത് തന്നെ. മൂല രാമായണത്തിൽ നിന്ന് സൃഷ്ടിപരമായി അകലം പാലിക്കുന്നുമുണ്ട്. അക്കാലത്തെ ഭരണാധികാരികളുടെ താൽപ്പര്യവും ഉൾചേർന്നുള്ളതാണ് ഭാരതത്തിലെ ഇതര പ്രാദേശിക ഭാഷാരാമായണങ്ങൾ.

അതിനെ കുറിച്ച് ഇതിനകം തന്നെ നിരവധി പഠനങ്ങളും, ഗവേഷണങ്ങളും നടക്കുകയും നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.മഹാരാഷ്ട്രയിൽ വളരെ പ്രചാരത്തിലുള്ള രാമദാസ രാമായണം ആദ്യകാവ്യത്തിന്റെ രീതിയെ മാറ്റുന്നുണ്ട്. രാമ- ഹനുമാൻ ഭക്തസംഘം പുനരുദ്ധീകരണം ആരംഭിക്കുന്നത് രാമദാസ രാമായണത്തിന് ശേഷമാണ് പൂനയടക്കമുള്ള മഹാരാഷ്ട്രയിൽ ആകമാനം മാരുതി (വായു ഭഗവാൻ) ഉത്സവങ്ങൾ ഇന്നും പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. സീത - രാമക്ഷേത്രങ്ങൾ നിരവധിയായി മഹാരാഷ്ട്രയിൽ കാണാം അതിൽ അതിപുരാതന ക്ഷേത്രങ്ങൾ നിരവധിയാണ് നൂറ്റാണ്ടുകളുടെ പഴക്കം ആർക്കിയോളജിക്കൽ വകുപ്പ് തിട്ടപെടുത്തുന്നുണ്ട് .ആര്യവൽക്കരണത്തിന്റെ തുടക്കം മുതൽ തന്നെ ദേവതകളെ തകർത്ത് പുരുഷ ദൈവങ്ങളെ സൃഷ്ടിക്കുകയായിരുന്നു. ഇതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു സീതയെന്ന് വേണം കരുതാൻ . രാമായണത്തിലെ ദ്രാവിഡ കഥാപാത്രങ്ങളെ മുഴുവനും പിന്നിലേക്ക് മാറ്റി ആര്യ കഥാപാത്രങ്ങളെ പുനർ വാർത്തെടുക്കുന്നതിന്റെ പിന്നിലും ഈ ആര്യവൽക്കരണതാൽപ്പര്യമുണ്ടായിരുന്നു. അതിന് ശേഷം ഇക്കാലത്തും പുരുഷദൈവങ്ങളെ സൃഷ്ടിക്കുകയാണ് ദേവതകൾ വെറും സങ്കൽപ്പത്തിനപ്പുറം വികസിക്കുന്നില്ല. ദ്രാവിഡ സങ്കൽപ്പ ദൈവമായിരുന്ന കൃഷണന് മേലെ രാമനെ പ്രതിഷ്ടിച്ചതും ഇതേ ആര്യതാൽപ്പര്യ യുക്തി വച്ചാണ്. ദ്രാവിഡ ഭാഷക്ക് മേൽ സംസ്കൃതം അടിച്ചേൽപ്പിച്ചു.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP