Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയേഴാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയേഴാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

"നാലുപാടും വളഞ്ഞൊഴുകിടുന്ന
നീല തോയ സരയൂ നദി കൊണ്ടു "

എന്ന് പാടി സുന്ദരമായ പ്രദേശത്തെ വ്യാഖ്യാനിനിക്കുകയാണ് കമ്പർ സമൃദ്ധമായ അയോദ്ധ്യയെ പറ്റിയും കോസല രാജ്യത്തെ പറ്റിയും സുന്ദരമായ വർണ്ണന തന്നെ .ഇത്രമാത്രം പ്രകൃതി വർണ്ണനയും ഇത്ര മാത്രം കഥാപാത്ര വിശദീകരണവും മറ്റൊരു രാമായണത്തിലും കാണാൻ കഴിയില്ല കമ്പ രാമായണം യുക്തിബോധം കൊണ്ട് വിലയിരുത്തുന്നതാവും ശരി. ഒരു ഇതിഹാസ രചനക്ക് എന്തെല്ലാം ഗുണങ്ങൾ വേണോ ആവയൊക്കെ മുഴുവൻ ഒത്ത് ചേർന്ന കൃതി കമ്പരുടെ കമ്പരാമായണമാണ്. കമ്പരാമായണത്തിന്റെ ഏറെ പിറകിലാണ് മറ്റുള്ള ഇന്ത്യൻ രാമായണങ്ങൾ എന്ന് പറയേണ്ടി വരുന്നതിൽ വായനക്കാർ ക്ഷമിക്കുമല്ലോ. കഥാവതരണം, പ്രകൃതി വർണ്ണന, കാവ്യാവബോധം ,അഷ്ടാന്ത്യരന്യാസം ,ഉപമ ഇത്തരം വിഭിന്ന പ്രത്യേകതകൾ നോക്കുമ്പോൾ കമ്പരാമായണത്തിന്റെ ഉപവിഭാഗങ്ങളായി മാത്രമെ മറ്റ് രാമായണങ്ങളെ കാണേണ്ടതുള്ളൂ അതിന് പ്രധാനം കാരണം കമ്പർ രാമായണത്തിൽ യുക്തിയുടെ സാന്നിധ്യം ഏറിയിരിക്കുന്നു എന്നതാണത്.

ഒരു ജനതയുടെ ദൈവ സങ്കൽപ്പത്തെ വിഭജിക്കാൻ കഴിയില്ലെന്നും അതൊരു ജനതയുടെ അദ്ധ്യാത്മിക ഉച്ചകോടിയാണെന്നു വ്യക്തമാക്കുകയാണ് രാമനെ കൊണ്ട് വാത്മീകി. ആദ്യമായി ലങ്കയിൽ പ്രവേശിച്ച ഹനുമാനെ ഒന്നാമതായി തടഞ്ഞ് നിർത്തി എതിർത്തു ലങ്കാ നഗരപാലികയായ ലങ്കാലക്ഷ്മി അവരെ പറ്റിയാണ് പറയുന്നത് അവളൊരു സ്ത്രീയാണല്ലോ എന്ന് വിചാരിച്ച് ഹനുമാൻ ഇടത് കൈ കൊണ്ട് ഒന്നടിച്ചു സർവ്വ വിജയത്തിന് ആ സ്ത്രീലങ്കാലക്ഷ്മി ആ അടിയിൽ ചോര ചർദ്ദിച്ച് ഭൂമിയിൽ വീഴുകയുണ്ടായി അനന്തരം സുബോധം തെളിഞ് ഉണർന്ന സ്ത്രീ സ്വന്തം പൂർവ്വ ചരിത്ര സ്മരണ ഉണ്ടായെന്നാണ്‌ കവി ഭാഷ്യം .ഉടൻ തന്നെ മർദ്ദിച്ച മാരുതിയെ ( ഹുനുമാനെ ) പ്രശംസിക്കുകയും നഗരത്തിലേക്കുള്ള മാർഗ്ഗം നിർദ്ദേശിച്ച് കൊടുക്കുകയും ചെയ്തു. അതിന് ശേഷം ലങ്കാലക്ഷ്മി കൈലാസത്തൽ എത്തിയെന്നാണ് വായന തടർന്ന് ലങ്കാലക്ഷ്മി കാളിയുടെ രൂപം പ്രാപിച്ച് ലങ്കാ നഗരപാലികയായി കഴിഞ്ഞുവെന്നാണ് ഇന്ത്യൻ രാമായണത്തിൽ രാവണായണത്തെ മറികടക്കാൻ പിന്നീട് കുട്ടി ചേർത്തതും വായനക്കാരോട് വിശ്വസിച്ച് കൊള്ളാൻ പറയുന്നതും. അപ്പോൾ തന്നെ രാമ- രാവണയുദ്ധം കാണാൻ കഴിയാത്തതിൽ ലങ്കാലക്ഷ്മിക്ക് കടുത്ത നിരാശ അനുഭവപ്പെട്ടിരിന്നുഇതറിഞ്ഞ പരമേശ്വരൻ കാളിയോട് ദ്രാവിഡ നാട്ടിൽ ചെന്ന് അവിടങ്ങളിലെ ക്ഷേത്രങ്ങളിൽ അതി വസിക്കാൻ പറഞ്ഞു പിന്നീട് ദ്രാവിഡ നാട്ടിൽ തമിഴ്‌നാട്ടിൽ കമ്പരായി അവതരിച്ചു എന്നതാണ് കമ്പരുടെ ഐതീഹ്യങ്ങളിൽ ഒന്ന് ഇങ്ങനെ നിരവധി പറഞ് വെക്കലുകൾ ഉണ്ട് പലയിടങ്ങളിലായി രാമായണത്തെ ദ്രാവിഡിയൻ കാഴ്ചകളിൽ അവതരിപ്പിച്ച് തനിമ വേണ്ടുവോളം നിലനിർത്തി തമിഴ് പാരമ്പര്യത്തിൽ ഉറപ്പിച്ച് നിർത്തി വായനക്കാർക്ക് നൽകുന്നു കമ്പർ . ബാല്യത്തിൽ തന്നെ അതിബുദ്ധിമാനായിരുന്നു കമ്പർ പൊതവേ അലസനാണെങ്കിലും യൗവ്വനത്തൽ എത്തിയപ്പോൾ പണ്ഡിതനായും നല്ലൊരു തമിഴ് കവിയും ആയി അദ്ദേഹം മാറി.

ചോള രാജാവിന്റെ കവി സമ്മേളനത്തിൽ പ്രമുഖനായിരുന്നു കമ്പർ സത്യത്തിൽ വാത്മീകിയുടെ ജനനം പോലെ തന്നെ കമ്പരരുടെ ജനനം ഒരു പോലെ വായിച്ചെടുക്കാവുന്നതാണ്. കമ്പരുടെ രാമായണത്തിന്റെ ഉൽപത്തിയെ കുറിച്ച് നിരവധിയായ കാര്യങ്ങൾ പങ്ക് വെക്കാനുണ്ടെങ്കിലും കർക്കിടക മാസത്തിന്റെ ഇരുപത്തിയേഴാം ദിവസം ആകുമ്പോഴെ എന്റെ കുറിമാനങ്ങൾക്ക് പല വ്യഖ്യാനങ്ങളും വന്ന് തുടങ്ങിയിരിക്കുന്നു. ശനിയാഴ്ച അവസാന ദിവസമാകുമ്പോഴത്തേക്കും രാമായണമെന്ന ഇതിഹാസത്തോടപ്പം ഒരു മാസം ജീവിക്കാൻ കഴിഞ്ഞതിൽ തീർച്ചയായും എനിക്ക് അഭിമാനം തോന്നുക തന്നെ ചെയ്യും. സംസ്കൃത ഭാഷയിൽ നേരിയ പരിഞ്ജാനം ഉണ്ടായിരുന്ന അമ്മയിൽ നിന്നാണ് കുട്ടിക്കാലത്ത് രാമായണ ശീലുകൾ പകർന്ന് കിട്ടി തുടങ്ങിയതുകൊടിയ പട്ടിണിയായ ബാല്യത്തെ കുറിച്ച് ഓർമ്മകൾ തന്നെ ഇഷ്ടപ്പെടുന്നില്ല ഇപ്പോൾ ഞാൻ അമ്മയോർത്ത് പോകുന്നു ഈ ഭ്രാന്തൻ കുറിമാനങ്ങൾ വായിച്ച് എന്റെ കൈ തല്ലിയൊടിക്കാർ അമ്മയില്ലലോയെന്നോർത്ത്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP