Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202114Wednesday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയൊന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയൊന്നാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രാമനാമം പാടി വന്ന പൈങ്കിളി പ്പെണേ
രാമചരിതം നീ ചൊല്ലിടൂ നീ മടിയാതെ
ശാരികപ്പൈതൽ താനു വന്ദിച്ച വന്ദ്യന്മാരെ
രാമ സ്മൃതിയോടെ
പറഞ്ഞു തുടിങ്ങിനാൾ

എഴുത്തച്ചന്റെ കിളിപ്പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.

വാത്മീകി രാമായണത്തിൽ ഒരിടത്തും ശ്രീരാമൻ എന്ന് പ്രയോഗിച്ചതായി കാണാൻ കഴിയില്ല വാത്മീകി കാലഘട്ടത്തിൽ നിന്നും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ എത്തുമ്പോഴേക്കും രാമൻ ശ്രീരാമൻ ആകുന്നതായി എഴുത്തച്ചന്റെ അദ്ധ്യാത്മിക രാമായണത്തിന്റെ തുടക്കത്തിലെ നമ്മുക്ക് വായിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. രാമനെ ശ്രീരാമാനായി പരിചയപ്പെടുത്തുന്നതും ഒരു പക്ഷേ എഴുത്തച്ചനായിരിക്കുമെന്ന് വേണം കരുതാൻ. എഴുത്തച്ചൻ മാത്രമല്ല അക്കാലയളവിൽ ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകൃതമായ ഒട്ടുമിക്ക രാമായണങ്ങളിലും രാമൻ ശ്രീരാമനായി തുടങ്ങിയിരുന്നു.

ഇന്ത്യക്ക് പുറത്ത് മറ്റ് രാജ്യങ്ങളിൽ രാമായണത്തെ ഇതിഹാസമെന്നതിൽ കവിഞ്ഞ് വലിയ തോതിലുള്ള പ്രാധാന്യം കൊടുക്കുന്നതായി അറിവില്ല. നുറ്റാണ്ടുകളുടെ പരിവർത്തനങ്ങളിലൂടെയാണ് രാമായണവും അതിലെ കഥാപാത്രങ്ങളും ആരാധനാ പാത്രങ്ങളാവുന്നതും അവർക്കായ് ക്ഷേത്രങ്ങൾ വരുന്നതും. ഈ വിനീതന്റെ രാമായണതുറന്നെഴുത്തിന്റെ ഇരുപത്തിയൊന്ന് ദിവസമെത്തിയപ്പോൾ മലയാള വായനക്കാരിൽ ഒരിടക്കാലത്ത് ഏറ്റവുമധികം വായിച്ചെടുത്ത അദ്ധാത്മിക രാമായണത്തിന്റെ രചയിതാവിനെ പരിചയപ്പെടുത്തുക എന്ന വളരെയധികം ശ്രമകരമായ ഒരവസ്ഥയെ നേരിടേണ്ടി വന്നു. കാരണം കൃത്യമായി വരച്ചിട്ട് വെക്കുന്ന കുറിപ്പുകൾ എഴുത്തച്ചനെ കുറിച്ചില്ല എന്നതാണ് വാസ്തവം. എഴുത്തച്ചൻ എന്നത് പേരാണെന്നോ സമുദായമാണെന്നോ എന്ന തർക്കത്തിന് തന്നെ കൃത്യമായ ഉത്തരങ്ങൾ അന്വേഷണത്തിൽ കണ്ടെത്താൻ കഴിയുന്നില്ല. നല്ല രീതിയിൽ ജ്യോതിഷം വശം മുണ്ടായിരുന്ന കണിയാൻ (കണിശ) സമുദായത്തിലാണ് ജനിച്ചത് എന്ന് പറയുന്ന പരാണ് അധികവു ഗ്രാമീണ സ്‌കൂളുകളിൽ പഠിപ്പിക്കുകയെന്നത് എഴുത്തച്ഛന്മാരുടെ തൊഴിലുകളായിരുന്നു. 'വില്യം ലോഗന്റെ' മലബാർ മാനുവലിൽ (പേജ് 92) എഴുത്തച്ഛൻ ശൂദ്രനായർ വിഭാഗത്തിലുള്ള ജാതിയായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 'ആർതർ കോക്ക് ബർണേലിന്റെ' ബുക്കിൽ എഴുത്തച്ഛൻ താണ ജാതിയിൽ പെട്ടയാളെന്നും പരാമർശിച്ചിട്ടുണ്ട്. 'എഴുത്തച്ഛൻ' എന്നാൽ 'സ്‌കൂൾ അദ്ധ്യാപകനെന്നാണ്' അർത്ഥം. ചരിത്രകാരനായ 'വേലായുധൻ പണിക്കശേരി'യും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ അദ്ദേഹത്തിന്റെ ജനന തീയ്യതിയെപറ്റിയും ജീവിതത്തെ കുറിച്ചും ചരിത്ര വസ്തുതകളല്ല ഏറിയതും, ഐതീഹ്യങ്ങളാണ്. സംസ്കൃതത്തിൽ അഗ്രഹണ്യനായി സന്യാസി ജീവിതം നയിച്ചുവെന്നും രാജ്യം മുഴുവനും സഞ്ചരിച്ച് അങ്ങനെയൊരു സഞ്ചാരത്തിനിടയിൽ പാലക്കാട് ആശ്രമം സ്ഥാപിച്ചതായും വേദ പ0ന കേന്ദ്രം ആരംഭിച്ചതായും പറയുന്നു. ആയിടക്ക് വിവാഹിതനായി ഒരു പെൺകുട്ടിയുമുണ്ടെന്ന് തിരൂർ തുഞ്ചൻ പറമ്പിൽ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകളിൽ പറയുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾ ലഭ്യമല്ല. ഇത്തരം രേഖകളുടെ വസ്തുത സ്ഥിരീക്കാൻ ഇക്കാലത്തുപോലും സാധിച്ചിട്ടില്ല എന്നത് തന്നെയാണ് വാസ്തവം.രാമായണവും, മഹാഭാരതവും മലയാളത്തിലൂടെ നമ്മുക്ക് തന്നത് എഴുത്തച്ചനാണ്. 1495 മുതൽ 1575 വരെ യുള്ള 80 വർഷക്കാലമാണ് എഴുത്തച്ചന്റെ കാലഘട്ടമെന്ന് ചിലയിടങ്ങളിൽ കാണുന്നുണ്ട് .പക്ഷേ ആ വാദം അംഗീകരിക്കാൻ ആവില്ലതന്നെ കാരണം പതിനാറാം നൂറ്റാണ്ടിലാണ് അദ്ധാത്മിക രാമായണമെന്ന് ഒട്ടുമിക്ക ചരിത്ര ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. അദ്ദേഹം ത്തിന്റെ മാതാപിതാക്കളെ കുറിച്ചും ചരിത്രരേഖയിൽ ഇല്ല വേറൊരു കൂട്ടം ചരിത്രകാരന്മാരുടെ വാദം ഏറെ മറിച്ചാണ് തെലുങ്ക് ഭാഷാരാമായണത്തിൽ നിന്ന് തർജ്ജുമ ചെയ്തതാണ് എഴുത്തച്ചൻ എന്നാണത്. ദക്ഷിണേന്ത്യൻ സഞ്ചാരത്തിനടിയിൽ ഏറെയും ചെലവിട്ടത് തെലുങ്ക് രാജ്യത്താണെന്നും വായനയുണ്ട്. എഴുത്തച്ചന് മുന്നേ തന്നെ പല പല ഇന്ത്യൻ ഭാഷകളിൽ രാമായണം രചിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്ര ഭാഷ്യം. വാത്മീകി രാമായണത്തിലെ വെറുമൊരും രാമനെ അദ്ധ്യാത്മിക രാമായണത്തിൽ ശ്രീരാമനാക്കിയത് എഴുത്തച്ചനാണെന്ന് പറയാതെ വയ്യ.

"ശ്രീരാമനാമം പാടി വന്ന പൈങ്കിളി പ്പെണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ നീ മടിയാതെ
ശാരികപ്പൈതൽ താനു വന്ദിച്ച വന്ദ്യന്മാരെ
ശ്രീരാമ സ്മൃതിയോടെ
പറഞ്ഞു തുടിങ്ങിനാൾ "

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP