Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിനാലാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിനാലാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രാമായണത്തിന്റെ സവിശേഷത വളരെ സ്വതന്ത്രവും മതേതര ആത്മീയ സ്വഭാവമുള്ളതായി കാണാം. വായനക്കാർ എത് വീക്ഷണകോണിൽ നിന്ന് നോക്കി കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇതിനെയും വിലയിരുത്തപ്പെടേണ്ടത്. ഒരു ഭക്തി മറ്റ് മത വിശ്വാസികൾക്ക് എതിരുള്ളതാവാൻ പാടില്ല .ഒരു ഭക്തി പ്രാധാന്യമുള്ള ഗ്രന്ഥം ഒരു സമൂഹത്തിലെ ജനങ്ങളെ മുഴുവൻ കോർത്തിണക്കുന്ന ഒരു അദ്ധ്യാത്മിക ദർശനമായിരിക്കും. അങ്ങനെയുള്ള ഒരു അദ്ധ്യാത്തക ദർശനം, ചരിത്രം, അല്ലെങ്കിൽ പുരാണം അതുമല്ലെങ്കിൽ പൗരാണിക തത്വ ദർശനം അങ്ങനെ വിവിധ തലങ്ങൾ പ്രതി പാതിക്കുന്ന ഗ്രന്ഥമാണ് രാമായണം. എന്തുകൊണ്ടാണ് ഇത്തരമൊരു നിരീക്ഷണം എന്നൊരു ചോദ്യം വന്നേക്കാം. രാമനും, സീതയും രണ്ട് മുഖ്യ കഥാപാത്രങ്ങളെയും കൊണ്ടാണ് രാമായണം മുന്നോട്ട് പോകുന്നത്. രാമായണം എന്നാൽ രാമത്വം - അയനം ഹിതം എന്നാണ് സംസ്കൃത വ്യാകരണം.

അതായത് രാമന്റെ യാത്രയാണ് രാമായണത്തിന്റെ ആകെ തുക .പത്നി സീത അപ്പോൾ സീതയും ആ യാത്രയിൽ കൂടുന്നു.ഭരതൻ, ശത്രുഘ്നൻ, കൈകേയി ,ലക്ഷ്മണൻ, ഊർമിള അങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങൾ ഒന്നിച്ച് രാമനും സീതയും ചേർന്ന് കഥാപാത്രങ്ങളെ വളരെ വിശാലവൽക്കരിക്കുന്നുണ്ട്. രാമായണത്തിൽ രാജ്യഭക്തി, പിതൃ ഭക്തി, കുടുംബ സ്നേഹം എന്നിവ വളരെ പ്രാധാന്യം നൽകിയതായി കാണാൻ കഴിയുന്നുണ്ട്. അതൊരു പ്രത്യേകത തന്നെയാണ്. രാവണനെ വധിച്ചതിന് ശേഷം അഗ്നി കൈവരിച്ച സീതയെ ചാരിത്ര്യ വിശുദ്ധിയുടെ പേരിൽ പരിത്യജിക്കുന്നു. ഈയൊരു കഥാസന്ദർഭവേളയിലാണ് രാമൻ ഏറ്റവുമധികം വിമർശനം നേരിടേണ്ടി വന്നത് അതാണെങ്കിൽ സ്വാഭാവികവും. യഥാർത്ഥത്തിൽ ഈ ഘട്ടത്തിൽ രാമൻ വിമർശിക്കപ്പെടണമോ? നമ്മുടെ കുടുബാന്തരീക്ഷത്തിൽ ഇത്തരം സന്ദർഭം മുണ്ടായാൽ അവിടെ പരശ്പരം പൊരുത്തപ്പെട്ട് ആ കുടുംബത്തിന് മുന്നോട്ട് പോകാൻ കഴിയില്ല ഇത് തന്നെയല്ലേ സീതയോട് രാമൻ കൈ കൊണ്ട നിലപാട്.രാമൻ കൈ കൊണ്ട അതേ നിലപാട് തന്നെയാണ് ഇന്നും ഇന്ത്യൻ കുടുംബ വ്യവസ്ഥയിൽ നിലനിൽക്കുന്നത്. ആദികവി മറിച്ചൊരു നിലാപാടാണ് രാമനെ കൊണ്ട് എടുപ്പിക്കുന്നതെങ്കിൽ നമ്മുടെ കുടുംബ ജീവിതം എങ്ങെനെയുള്ളതായിരിക്കും. രാമൻ സ്വജീവതത്തിൽ കാണിച്ച കുടുംബ പവിത്രത എന്നതാണ് രാമവാദികളുടെ വാദം

Stories you may Like

രാമായണ വായനയുടെ ഒരു ഗുണം നല്ലൊരു ആസ്വാദനശീലം വളർത്തിയെടുക്കാൻ പറ്റുമെന്നതാണ് .മറ്റൊന്ന് വായനാശീലവും വളർത്തിയെടുക്കാൻ പറ്റും രാമായണമെന്ന കാവ്യം ചുരളഴിയുന്നത്. അതിവിശാലമായ കഥയാണ്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ വലിയൊരു വായനാനുഭവം ഉണ്ടാക്കാൻ അത് സാഹചര്യമൊരുക്കും.

പ്രതികാരവും, വിപ്ലവ ബോധവും, പ്രതിഷേധവുമൊക്കെ വേണ്ടത് തന്നെയാണ്. പക്ഷേ മനുഷ്യന് ശാന്തതയില്ലെങ്കിൽ ഒന്നും സ്വരൂപിക്കാനും, നിലനിർത്താനും, ഒന്നും ഉത്പാദിപ്പിക്കാനും സാധ്യമല്ല അതുകൊണ്ട് തന്നെ എല്ലാ ജാതി മത ചിന്തകൾക്കപ്പുറം മനുഷ്യനിൽ കഴിവ് വർദ്ധിപ്പിക്കാൻ രാമായണ വായന ഉപാകരപ്പെടും . രാമായണത്തിലെ ആശയങ്ങളെപ്പറ്റി വിവിധ അഭിപ്രായങ്ങൾ ഉണ്ടാവാം അതാണല്ലോ രാമായണത്തിന്റെ സൗന്ദര്യവും. രാമായണത്തിന്റെ ആശയം ഉൾകൊള്ളാൻ കഴിയാത്തവരുണ്ടായേക്കാം പക്ഷേ രാമായണത്തിലൂടെ ഒരു ഭാഷയെ ഒരു പാരമ്പര്യത്തെ ഉൾകൊള്ളാൻ സാധിക്കുന്നുണ്ട് ഒരു ചരിത്രത്തെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഉത്തമ രാമചരിതത്തിൽ ഏഴാം അദ്ധ്യായത്തിൽ പറയുന്നു ബാല്യകാലത്ത് ബാല നായ രാമനാൽ ജയിക്കപ്പെട്ട പാണിയെ (ഭാര്യ) അങ്ങ് പരിഗണിച്ചില്ല കൂടാതെ എന്നെന്നും പിതാവായ ജനകനെയും പാണി ഗുഹ ത്തിനും സാക്ഷി നിന്ന അഗ്നിയെയും. തുടർന്നുള്ള ജീവിതത്തെയും അങ്ങ് പരിഗണിച്ചില്ല ഇവിടെയാണ് രാമകഥാപാത്രത്തിന്റെ നിശ്വാർത്ഥത ആദ്യ കവി വെളിവാക്കുന്നത് രാഷ്ട്രീയ രാമനെക്കാൾ, ചില മാനങ്ങളിൽ കേന്ദ്രീകൃതമായ രാമനെക്കാൾ സ്വതന്ത്രമായി രാമനെ അന്വേഷിക്കുമ്പോൾ എല്ലാം പരിത്യജിച്ച രാമനെ നമ്മുക്ക് കാട്ടി തരുന്നുണ്ട് രാമായണവായനയിൽ.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP