Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയഞ്ചാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയഞ്ചാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രാമകഥയിലെ വ്യത്യസ്ത സ്വഭാവത്തെ അവതരിപ്പിക്കുന്നതാണ് ഭാസന്റെ പ്രതിമാ നാടകം പുരാതന നാടകാചാര്യന്മാരിൽ ശ്രദ്ധേയമായ ആളാണ് ഭാസൻ. വാത്മീകി രാമായണത്തിൽ നിന്ന് ഏറെ വ്യത്യസ്ഥമായി കൈകേയിയെ അവതരിപ്പിക്കുന്നു എന്നതാണ് പ്രതിമാനാടകത്തിന്റെ പ്രത്യേകത.ഭരതനെ രാജാവായി വാഴിക്കാൻ മാതാവ് കൈകേയി നടത്തുന്ന ചില ശ്രമങ്ങളാണ് ഇതിലെ ശ്രദ്ധേയം ദശരതന്റെ മരണവിവരം അറിയിക്കുന്നതിൽ കാണിക്കുന്ന വൈകാരിക സന്ദർഭങ്ങൾ ഭാസന്റെ പ്രതിമാ നാടകത്തെ ജീവസുറ്റതാക്കി. കൃത്യമായ കാലഘട്ടമോ കർത്തൃത്വത്തെക്കിച്ചുള്ള ഏക അഭിപ്രായമോ പണ്ഡിന്മാരുടെ ഇടയിൽ ഇല്ല എ.ഡി ഒന്നാം നൂറ്റാണ്ടിൽ എന്ന് സ്ഥാപിക്കാൻ രചനക്ക് ഉപയോഗിച്ചിട്ടുള്ള ഭാഷാ-വർണ്ണന രീതി സാക്ഷ്യപ്പെടുത്തുകയാണ് ചരിത്രകാരന്മാർ. രാമായണത്തെ അടിസ്ഥാനമാക്കി ഭാസൻ നിരവധി നാടകങ്ങളും, പഠനാർഹമായ ഗ്രന്ഥങ്ങളും നിരവധി കാവ്യങ്ങളും രചിച്ചിട്ടുണ്ട്. അഭിഷേക നാടകം ശ്രദ്ധേയമായ ഒന്നാണ്. നടനകലയായ കൂടിയാട്ടത്തിന്റെ ആദ്യ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഭാസന്റെ രചനയുടെ അടിസ്ഥാനത്തിലാണ് ഇരുപതാ നൂറ്റാണ്ടിലാണ് ഭാസന്റെതായ നാടകങ്ങൾ ജനങ്ങൾ നല്ല രീതിയിൽ സ്വീകരിച്ച് തുടങ്ങിയത്.

അച്ചടി ശേഖരങ്ങളൊന്നും ഭാസന്റെതായി ഇല്ല തിരുവിതാകൂറിലെ ചില സംസ്കൃതപണ്ഡിതരുടെ കൈവശമുള്ള താളിയോലകളാണ് പിന്നീട് മഷി പുരണ്ട അച്ചടി ശേഖരങ്ങളായി നിലവിലുള്ളത്.ഭാസൻ എന്ന സിദ്ധ കവിയെ കുറിച്ച് പുരാതന കാലം മുതലേ പൗരാണിക ഗ്രന്ഥങ്ങളിൽ പരാമർശം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കൃതികളൊന്നും ലഭ്യമായിരുന്നില്ല. നൂറ്റാണ്ടുകൾക്ക് ശേഷമാണ് പലയിടങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ തായ പല രചനകളും ലഭിക്കുകയുണ്ടായത്.

രാമായണത്തെ ആസ്വാദ്യമാക്കിയാണ് കാളിദാസ കവി രഘുവംശം രചിച്ചത് രഘുവംശത്തിൽ പതിനാലാം അദ്ധ്യായത്തിൽ പറയുന്നു ഞാൻ പറഞ്ഞതായി ആ രാജാവി (രാമ) നോട് പറയണം അങ്ങയുടെ കൺമുമ്പിൽ വെച്ച് അഗ്നിപ്രവേശം നടത്തി വിശുദ്ധി തെളിയിച്ച എന്നെ അപവാദത്തിന്റെ പേരിൽ ഉപേക്ഷിച്ചു യശസുറ്റ രാമന് ചേർന്നതാണോ? എന്നൊരു ചോദ്യം സീതയുടേതായി കാളിദാസ മഹാകവി ചോദിക്കുന്നുണ്ട്. രാമായണത്തിന്റെ നിരവധി ശീലുകളിൽ ഉപകഥാപാത്രങ്ങൾ മുന്നിൽ വരികയും രാമൻ മാഞ്ഞ് നിൽ ക്കുന്നതായും കാണാം രാമായണത്തെ ഉപോൽപ്പലകമായി സ്വീകരിച്ച കാളിദാസനാണ് ഇത്തരം നിരീക്ഷണം നടത്തിയത്. രാമായണത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും അതത് കഥാസന്ദർഭങ്ങളിൽ പ്രാധാന്യം നൽകിയതായി കാളിദാസന്റെ രഘുവംശത്തിൽ അടയാള പ്പെടുത്തുന്നില്ല. യഥാർത്ഥത്തിൽ രാമായണ വായനയിൽ പൂർണ്ണമായും തൃപ്തിവരാതെ പോകുന്നതും വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്ത ഇത്തരം ഭാഗങ്ങൾ തന്നെയാണ് .രാമായണത്തിന്റെ വിവിധ ആവാന്തര നിരീക്ഷണങ്ങൾ ഓരോന്നും പുതിയ പുതിയ ചോദ്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.ഭാസന്റ പ്രതിമാ നാടക രചനയിൽ ചോദ്യശരങ്ങൾ തന്നെയാണ് ആദികവിയോട് ചോദിക്കുന്നത്. കാളിദാസ മഹാകവിയുടെ രചനകളിലും എക്കാലത്തും നമ്മെ അലട്ടുന്ന നിരവധി ചോദ്യങ്ങൾ ഉണ്ട്. രാമായണ കഥാപാത്രങ്ങളെനെഞ്ചേറ്റുമ്പോൾ തന്നെ രാമായണ ശീലുകളിൽ ഉത്തരം കിട്ടാതെ നിൽക്കുന്നു ഇത്തരം കഥാസന്ദർഭങ്ങളാണ് രാമരാജ്യവാദികളെ അലോസരപ്പെടുത്തുന്നതും, ചോദ്യങ്ങൾ ചേദിക്കുന്നവരെ ശൂലമുനയിൽ കുത്തി നിർത്തുന്നതും എന്നാലും ഭാസനും, കാളിദാസനും അങ്ങനെ എണ്ണമറ്റ രാമായണ വായനക്കാരുടെ ചോദ്യങ്ങൾ ഇവിടെ മുഴുങ്ങികൊണ്ടേയിരിക്കും . ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രത്തിനകത്ത് സുരക്ഷിതമായിരിക്കാമെന്ന് കരുതുന്നുവോ ...... രാമാ ..... ഈ ചോദ്യങ്ങളെ കേൾക്കാതെ.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP