Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202303Saturday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയെട്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപത്തിയെട്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

"ചോദ്യങ്ങൾ ഉത്തരങ്ങളെ തേടുമ്പോൾ ഉത്തരങ്ങൾ അനേകം ചോദ്യങ്ങൾ സൃഷ്ടിക്കുന്നു".

രാമൻ ഭക്തിയുടെ മണ്ഡലത്തിൽ മാത്രം ശോഭിക്കുന്ന മിത്താണ് അല്ലെങ്കിൽ ഒരു സങ്കൽപ്പമാണ് യഥാർത്ഥത്തിൽ ഇടുത്പക്ഷവും, മാർകിസ്റ്റുകളും രാമനെ പ്രയോജനപ്പെടുത്തുന്നുെവങ്കിൽ അതിന്റെ അർത്ഥം തീവ്ര ഹിന്ദുത്വ രാഷട്രീയ ബാധ ഇവരെയും ബാധിച്ചിരിക്കുന്നു എന്നതാണ്.ബിജെപിയെ നേരിടാൻ വേണ്ടിയെന്നാണ് വാദമെങ്കിലും അറിഞ്ഞോ അറിയാതെയോ ഹിന്ദുത്വ രാമനിൽ ഇക്കൂട്ടർ അകപ്പെട്ട് പോയിരിക്കുന്നു. ഇന്ത്യൻ ഉപഭൂഗണ്ഡത്തിൽ ബിജെപിയുടെ അഭൂദപൂർവ്വമായ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടുന്നതിന് വേണ്ടിയാണ് ഇടത് പക്ഷം രാമനെ ഉപയോഗപ്പടുത്തുന്നത് എന്നതിൽ തർക്കമില്ലല്ലോ. സത്യത്തിൽ ഇതിന്റെ ദുരന്തം ഇന്ത്യൻ സമൂഹത്തിലെ ജനങ്ങളാണ് അനുഭവിക്കുന്നത് ഒരു ആത്മീയ - അദ്ധ്യാത്മിക രാമനെ രാഷട്രീയ രാമനാക്കാനുള്ള യാതൊരു അവസ്ഥയും ഇന്ത്യൻ സാഹചര്യത്തിൽ ഇല്ല. ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് പറയുമ്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അതെങ്ങനെ പരിഹരിക്കാമെന്നതിന് രാഷ്ട്രീയ ഇഛാശക്തിയാണ് വേണ്ടത്. അത്തരം പ്രത്യാശാസ്ത്ര പ്രയോഗത്തിന് പകരം അദ്ധ്യാത്മിക രംഗത്തെ രാമനെ പ്രയോചനപ്പെടുത്തുന്നത് രാഷ്ട്രീയത്തെ മതാധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമാണ്.ഇതിന്റെ ദുരന്തം മറുഭാഗത്ത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.രാമനെ വിവിധ രാഷ്ട്രീ പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ അതേ പോലെയുള്ള ബിംബങ്ങളും പ്രതീകങ്ങളും മറ്റ് മതങ്ങളിലുമുണ്ടാവും രാമനെ രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തുന്നത് പോലെ മറ്റ് മതങ്ങളം അവരുടെ മത ബിംബങ്ങളെ രാഷ്ട്രീയത്തിനായ് ഉപയോഗപ്പെടുത്തുമ്പോൾ രാഷ്ട്രീയം വർഗ്ഗീയമായി മാറും, രാഷ്ട്രീയം മതാതിഷ്ടിതമായി മാറും. നമ്മുക്ക് രാഷ്ട്രീയം നിലനിൽക്കണമെങ്കിൽ സത്യത്തിൽ രാമനെയും അതേപോലെയുള്ള കഥാപാത്രങ്ങളെയും അദ്ധ്യാത്മിക കൃതികളിൽ വായിക്കാനുള്ളതും ആത്മീയ മേഖലകളിൽ പ്രകടിപ്പിക്കാനുമുള്ള താ ണെന്ന് ഉറപ്പിക്കാൻ കഴിയണം. ഇന്ന് താൽക്കാലികമായ ലാഭത്തിന് വേണ്ടി രാമനെ പ്രയോഗിക്കുകയാണ് രാഷ്ട്രീയ പരമായി പിടിച്ച് നിൽക്കാൻ വേണ്ടി ഹൈന്ദവ ഭക്തി പ്രതീകമായ രാമനെ പ്രയോജനപ്പെടുത്തുന്നത് യഥാർത്ഥത്തിൽ ശുദ്ധ അസംബന്ധമാണ്.

ഗാന്ധി ചെയ്ത കാര്യം മറ്റൊരു അർത്ഥത്തിലാണ് ഗാന്ധി രാമനെ രാഷ്ട്രീയത്തിലേക്ക് പ്രയോഗിക്കുകയല്ല ചെയ്തത് തന്റെ ഭക്തിയുടെ മാനസിക മണ്ഡലത്തിലാണ് രാമനെ പ്രതിഷ്ടിച്ചത്. ഗാന്ധി രാമനെ മനസിൽ പൂജിക്കുമ്പോൾ അന്യമതസ്ഥരെയും അംഗീകരിച്ചു .ഗാന്ധി വധത്തിന് പിന്നിൽ തന്നെ രാമഭക്തനായ ഗാന്ധിയെ ഗോഡ്‌സെ വധിച്ചത് പരിശോധിക്കണം .ഗോഡ്സെ രാമഭക്തനാണ് ഗോഡ്സെയുടെ ഭക്തി സങ്കുചിതമാണ്. ഹിന്ദുത്വ ബോധത്തിലുള്ള രാമ ഭക്തിയാണ് ഗോഡ്സെയുടേത് എന്നാൽ ഗാന്ധിയുടെ രാമ ഭക്തി മതേതര വീക്ഷണത്തിലുള്ള രാമഭക്തിയാണ് ഒരേ സമയം രാമനെ ഭജിച്ച് കൊണ്ടാണ് ന്യൂനപക്ഷങ്ങളെ സംരക്ഷണം കൊടുക്കാനുമാണ് ഗാന്ധി മുമ്പോട്ട് വന്നത്.രാമഭക്തനായ ഗാന്ധി ഇസ്ലാമിനെ പരിരക്ഷിക്കുന്നു എന്നുള്ള കാരണത്താലാണ് ഗോഡ്സേ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്. പ്രിയങ്കയും. രാഹുലും യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഗാന്ധിയുടെ രാമനെ പിൻപറ്റുകയെന്നതാണ് ഗാന്ധിയുടെ മതേതര വീക്ഷണത്തിലുള്ള രാമഭക്തിയും ഗോഡ്സെയുടെ തീവ്രഹിന്ദുത്വത്തിൽ ഊന്നിയുള്ള സങ്കുചിത രാമഭക്തിയും രണ്ടാണ് ഗാന്ധി രാമനെ വിശ്വസിച്ചപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷട്രീയ പുരോഗതിക്ക് വേണ്ടി മുമ്പോട്ട് വന്നു. ഗാന്ധിക്ക് സംഭവിച്ച ഒരബന്ധം ഗാന്ധി പറഞ്ഞ രാമരാജ്യം ഉട്ടോപ്യൻ സോഷ്യലിസം പോലെ അപ്രായോഗികമായിരുന്നു. സത്യത്തിൽ രാമ രാജ്യമല്ല വേണ്ടത് രാമഭക്തരടക്കമുള്ള എല്ലാ മത വിശ്വാസികൾക്കും നിലനിൽപ്പ് ഉറപ്പിക്കുന്ന ഒരു ഇന്ത്യനവസ്ഥയാണ് വേണ്ടത്. ജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും പരിരക്ഷ നൽകുന്ന ഒരു പുരോഗമന രാഷ്ട്രീയമാണ് ഇന്ത്യൻ സവിശേഷതയിൽ രൂപപെടേണ്ടത്.

രാമായണം എല്ലാറ്റിനും ഉത്തരമെന്നത് തീവ്രഹിന്ദുത്വ വാദികളുടെ ജൽപ്പനം മാത്രമാണ് ഒരു ഹിമാലിയൻ വിഢിത്തമാണത് .വാത്മീകി രാമായണത്തിൽ ആ കാലഘട്ടത്തിലെ പാശ്ചാത്തലമാണ് പറഞ്ഞ് വെക്കുന്നത്.രാമനെ ജപിച്ചിരുന്നാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലലോ നാമ്മൊന്ന് ചിന്തിക്കുമ്പോൾ ദൈവം മറ്റൊന്ന് ചിന്തിക്കുന്നു. പരോപകാരം ചെയ്യാത്ത മനുഷ്യൻ ചത്തതിനേക്കാളുമേ ജീവിച്ചിരിപ്പിതു. ഇങ്ങനെ മഹത്തായ ഒട്ടനവധി വചനങ്ങൾ എഴുത്തച്ചന്റെ രാമായണത്തിലുണ്ട്. രാമായണം ഒരു ശ്രേഷ്ടമായ കൃതിയാണ് എല്ലാറ്റിന്റെയും ഒറ്റമൂലിയാണെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു എന്ന് പറയുന്നതും വങ്കത്തരമാണ്. ചോദ്യങ്ങൾ ഉത്തരങ്ങളെ തേടുമ്പോൾ ഉത്തരങ്ങൾ അനേകം ചോദ്യങ്ങൾ സൃഷ്ടിക്കുന്നു എന്ന ആനന്ദിന്റെ വാക്കുകളോടെ ഇന്നത്തേക്ക് വിട.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP