Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാമായണത്തിലെ ഊർമിള ഒരു മറു വായന; രണ്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള ഒരു മറു വായന; രണ്ടാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

യോദ്ധ്യാകാണ്ഡത്തിൽ, പിതൃഹിതം. നാരീജനത്തെ വാല്മീകി നമുക്ക് കാട്ടിത്തരുന്നുണ്ട്. എന്നാൽ, പതിന്നാലു വർഷം തന്നെ വിട്ടുപിരിയുന്ന ഭർത്താവിനോട് മംഗളം നേരുന്ന ഊർമിളയെ നേരാംവണ്ണം നമുക്ക് കാട്ടിതരുന്നുണ്ടോ?ഇല്ല തന്നെ. അങ്ങനെ കാട്ടിതന്നാൽ അവിടെ മുതൽ കഥാഗതി മാറി അത് ഊർമ്മിളായനം ആയിത്തീരുമോയെന്നു ആദികവി ഭയപ്പെട്ടിട്ടുണ്ടാകണം.

മരവുരി ധരിച്ചു പതിക്കൊപ്പം കാനനവാസം പൂകുന്ന സീതയ്ക്ക് ഇവിടെ നഷ്ടങ്ങളുണ്ടോ? അവൾക്കൊപ്പം സ്‌നേഹവും സംരക്ഷണവും നല്കാ്ൻ കാന്തനുണ്ട്. . ഏതാവശ്യവും നടത്തിത്തരാൻ ലക്ഷ്മണനും ഉണ്ട്. 'കൂടെ വരട്ടെ' എന്ന ഊർമ്മിളയുടെ ചോദ്യത്തിനു 'വേണ്ട, കൃത്യനിർവഹണഭംഗമാകുമത്' എന്ന് ലക്ഷ്മണൻ പറയുമ്പോൾ അഴറുന്ന, നിസ്സഹായയായി ഉള്ളിൽ കേഴുന്ന ആ സ്ത്രീഹൃദയത്തിന്റെ വേദനയെ എന്തുകൊണ്ട് കാലത്തിനു കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ? ആ വിലക്കിൽ അപമാനിക്കപ്പെടുന്നത് അവളുടെ സ്ത്രീത്വമാണ്. സീതയുടെ അഭ്യർത്ഥന മാനിക്കപെടുമ്പോൾ,പുഞ്ചിരിക്കൊണ്ടു രാമൻ യാത്രാനുമതി നൽകുമ്പോൾ ,മറുപക്ഷത്ത് അതേ അഭ്യർത്ഥന ചെവിക്കൊള്ളാതെ പോകുന്നു. .

ഇവിടെ കാണാൻ കഴിയുന്നത് വാല്മീകിയുടെ സ്ത്രീപാത്രനിർമ്മിതിയിലെ പക്ഷപാതമാണ്. . മുന്നോട്ടുള്ള കഥാഗതിയിൽ സീതയുടെ വനയാത്ര അനിവാര്യമാണല്ലോ . . ഒപ്പം ഊർമ്മിളയെയും കൂട്ടാമായിരുന്നില്ലേ ആദികവിക്ക്? ഇവിടെയാണ് ഊർമ്മിളയുടെ പ്രസക്തി . ജാനകിക്കൊപ്പം ഊർമ്മിളയും കാട്ടിലേക്ക് പോയിരുന്നുവെങ്കിൽ രാമായണകഥ മറ്റൊന്നാവുമായിരുന്നു. . എങ്കിൽപ്പിന്നെ ശൂർപ്പണഖയൊരിക്കലും ലക്ഷ്മണനെ കാമിക്കുകയില്ലായിരുന്നു. ശൂർപ്പണഖയില്ലെങ്കിൽ ലങ്കാധിപതി രാവണൻ സീതയെ കാണുകയും ഇല്ലായിരുന്നു. അങ്ങനെ വരുമ്പോൾ ഊര്മ്മിളയുടെ യാത്ര വാല്മീകിക്ക് തടഞ്ഞേ മതിയാകൂ. .

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP