Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ: കാലത്തെ അതിജീവിച്ച കർമയോഗി

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ: കാലത്തെ അതിജീവിച്ച കർമയോഗി

കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളോടു ജനാധിപത്യപരമായ ഒരു സമീപനമാണു പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ കീഴാള തീവ്രവാദ പ്രസ്ഥാനങ്ങൾ രൂപം കൊള്ളാതിരുന്നതിനു പ്രധാന കാരണം പി.ആർ.ഡി.എസ്. ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ജനനാധിപത്യ സമീപനമാണ്.


സാമൂഹികനീതിക്കുവേണ്ടിയുള്ള സമരങ്ങളോടല്ലാതെ കേരളത്തിലെ ഒരു സമരത്തോടും സഭ അനുകൂല നിലപാട് എടുത്തിട്ടില്ല. ഇതു സഭയുടെ ആധ്യാത്മികവും സാമൂഹികവുമായ കാഴ്ചപ്പാടിലെ ജനാധിപത്യപരവും മാനസികവുമായ സമീപനമാണ്. അതോടൊപ്പം പി.ആർ.ഡി.എസ്. എല്ലാത്തരം മൗലികവാദ സമീപനങ്ങളോടും എക്കാലത്തും വിയോജിപ്പാണു പ്രകടിപ്പിച്ചിരുന്നത്.

സവർണ മേധാവിത്വത്തെപ്പോലെതന്നെ ദോഷകരമാണ് അവർണ വിഭാഗീയതയും മൗലികതാ വാദവും എന്നതാണു സഭയുടെ കാഴ്ചപ്പാട്. അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിനു സമാധാനവും എന്ന പി.ആർ.ഡി.എസിന്റെ ആദ്യകാല മുദ്രാവാക്യംതന്നെയാണു പിൽക്കാലത്തും സഭ ഉയർത്തിപ്പിടിച്ചത്.

കേരള നവോഥാനത്തിന്റെ പിതൃബിംബമായി കരുതപ്പെടുന്ന ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ മഹാരഥന്മാരെ അറിയുന്നയളവിൽ പി.ആർ.ഡി.എസ്. സ്ഥാപകനായ പൊയ്കയിൽ കുമാര ഗുരുദേവനെ ചരിത്രവിദ്യാർത്ഥികൾ അറിയുന്നില്ലെങ്കിൽ അതിനു കാരണം ഗുരുദേവന്റെ മഹത്വക്കുറവല്ല. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകളെയും വിമോചനസമരങ്ങളെയും വേണ്ടത്ര പഠിക്കാനൊരുങ്ങാത്ത ചരിത്രകാരന്മാരുടെ വീക്ഷണ ദൗർബല്യവും വൈകല്യവുമാണ്.

നൂറ്റാണ്ടുകളായി അടിമച്ചങ്ങലകളിൽ കഴിഞ്ഞിരുന്ന അധഃസ്ഥിതരായ കറുത്ത മനുഷ്യരുടെ രക്ഷയ്ക്കായി അവതരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ആധ്യാത്മികാചാര്യനാണു പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ.

1879 ഫെബ്രുവരി 17നനു പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു സമീപം പൊയ്കയിൽ വീട്ടിലാണു ഗുരുവിന്റെ ജനനം. ദളിത് ദമ്പതികളായ കണ്ടനും ളേച്ചിയും മകന് കൊമരൻ എന്ന പേരിട്ടു. കൊമരൻ പിന്നീടു കുമാരനായി. സ്ഥലത്തെ പ്രതാപികളായ ക്രിസ്ത്യൻ തറവാട്ടിലെ അടിയാന്മാരായിരുന്നു പറയസമുദായത്തിൽപെട്ട പൊയ്കയിൽ വീട്ടുകാർ. അടിയാന്മാർക്കു വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലം. എങ്കിലും കഷ്ടിച്ച് എഴുതാനനും വായിക്കാനനും ഒരുവിധം ഒന്നുരണ്ടു ക്ലാസുകളിൽ പഠിക്കാനും കുമാരനു കഴിഞ്ഞു. കൗമാരകാലത്തു തന്നെ ക്രിസ്തുമതം സ്വീകരിക്കേണ്ടി വന്നു. അപ്പോൾ കുമാരൻ യോഹന്നാൻ എന്ന പേരു സ്വീകരിച്ചു.

ചെറുപ്പം തൊട്ടേ സന്മാർഗ ചിന്തകളും ഈശ്വരവിചാരവും നനിറഞ്ഞുനിന്ന യോഹന്നാൻ പള്ളിക്കാര്യങ്ങളിലും ചടങ്ങുകളിലും അതീവ ശ്രദ്ധാലുവായി. ഒരു മതപ്രഭാഷകൻ എന്ന നിലയിൽ യോഹന്നാന്റെ വളർച്ച അതിവേഗമായിരുന്നു. ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർക്കെന്നപോലെ പള്ളികളിലും ദളിതരായ പുതുക്രിസ്ത്യാനികൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല. സാമൂഹിക വ്യവഹാരങ്ങളിൽ സവർണ ക്രിസ്ത്യാനികൾ അസ്പൃശ്യരോടെന്നപോലെ തങ്ങളോടുപെരുമാറുന്നതും ദളിതരുടെ ശവം മറവുചെയ്യാൻ പള്ളിക്കാരുടെ പൊതുശ്മശാനനം അനുവദിക്കാതിരുന്നതും പന്തിഭോജനനംപോലും നിഷേധിക്കുന്നതും യോഹന്നാന്റെ ആത്മാഭിമാനത്തെ മാത്രമല്ല മതബോധത്തെയും വ്രണപ്പെടുത്തി.

മതപ്രഭാഷകൻ എന്ന നിലയിൽ നേടിയ ജനപ്രീതിയുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ ഇത്തരം വിവേചനങ്ങൾക്കെതിരേ വാദപ്രതിവാദം നനടത്തുകയും പ്രസംഗിക്കുകയും മാത്രമല്ല, മേലാളന്മാരെ വെല്ലുവിളിച്ചു പ്രവർത്തിക്കാനും യോഹന്നാൻ തയാറായി.

അങ്ങനെയാണ് എല്ലാ അംഗീകൃത ക്രിസ്തീയ സഭകളിൽനിന്നും തെറ്റിമാറി പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) എന്ന സ്വതന്ത്ര സഭ സ്ഥാപിച്ചത്.

1921ൽ ശ്രീകുമാര ഗുരുദേവൻ എന്ന പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം അസംബ്ലിയിൽ സാമാജികനായി. ഈ അംഗീകാരവും പദവിയും പി.ആർ.ഡി.എസിന്റെ ജനസേവന പ്രവർത്തനങ്ങൾക്കു സഹായകമായി.

പ്രത്യക്ഷരക്ഷാ ദൈവസഭയുടെ വ്യവഹാരങ്ങളിലും പാട്ടുകളിലും അധികാര മൂലധന രൂപങ്ങളെ സവിശേഷമായി പരിഗണിച്ചിട്ടുണ്ട്. ബഹിഷ്‌കൃത വിഭാഗങ്ങളുടെ അതിജീവനത്തിനനു സാമ്പ്രദായിക മൂലധനന രൂപങ്ങൾ മാത്രമല്ല ആശ്വാസമായിട്ടുള്ളതെന്ന കാഴ്ചപ്പാടാണു സഭ മുന്നോട്ടു വച്ചത്. ആത്മീയത തന്നെ ഒരു അധികാര മൂലധനനമായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം ആത്മീയചിന്ത സമ്പത്തും പദവിയുമാണ്. മാന്ത്രിക കർമങ്ങൾക്കോ കേവല ആചാരങ്ങൾക്കോ ഇതു സാധ്യമല്ല. അതേപോലെ ഒട്ടേറെ അധികാര മൂലധനനമായി ബന്ധപ്പെട്ട പ്രശ്‌നനങ്ങൾ സഭ അവതരിപ്പിച്ചിട്ടുണ്ട്.

വിദ്യ, ധനനം, ജ്ഞാനനം, ഉദ്യോഗം, നല്ല വസ്ത്രം, നല്ല കൂലി, ആത്മീയത, സങ്കേതം, ഗുരുസ്ഥാനനങ്ങൾ എന്നിങ്ങനെ വിവിധ അധികാരമൂലധന പദവികളിലേക്കു പ്രവേശിപ്പിച്ചു മാത്രമേ ബഹിഷ്‌കൃത വിഭാഗങ്ങൾക്ക് അതിജീവനം സാധ്യമാകൂ എന്ന ആശയമാണു സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട പരിശോധനയിൽ കാണുന്ന ഒരു വസ്തുത.

സഭയ്ക്ക് ഒരു ആധ്യാത്മിക സമിതി ഉണ്ടാകുന്നത് 1939നനു ശേഷമാണ്. (ആത്മീയ ഉപദേഷ്ടാസമിതി, പിന്നീടു മേഖല ഉപദേഷ്ടാക്കൾ, അതിനു മുകളിൽ ഗുരുകുല സമിതി). ആരാധന, ആചാര അനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് ഒരു ക്രോഡീകരണം ഉണ്ടാകുന്നതും ഇതേ കാലയളവിലാണ്. നൂറുകണക്കിനു സഭാഗീതങ്ങളും ഈ ഘട്ടത്തിൽ ഉണ്ടായി. 1939നനു മുമ്പുണ്ടായിരുന്ന ആധ്യാത്മികതയുടെ ഒരു പ്രത്യേക തരത്തിലുള്ള തുടർച്ച തന്നെയായിരുന്നു ഈ ഗീതങ്ങൾ.

പി.ആർ.ഡി.എസിനു യുവജനസംഘവും കുട്ടികളുടെ പഠനസംഘവും കലാസമിതിയും ഉണ്ടായത് 1960കളോടു കൂടിയാണ്.

ജീവിച്ചിരിക്കെത്തന്നെ അനനുഭവവേദ്യമാകാത്ത സ്വർഗവും മോക്ഷവും കബളിപ്പിക്കലാണ്. ഭൂമിയിൽവച്ചു തന്നെ മനനുഷ്യൻ സ്വർഗീയസുഖം അനുഭവിക്കുകയും മോക്ഷത്തെ പ്രാപിക്കുകയും വേണം. രക്ഷ പ്രത്യക്ഷമാക്കണം. അതിനനുള്ളതായിരിക്കണം സഭ (മതം). ഇതായിരുന്നു മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം. ഈ ആശയങ്ങളിൽ ഊന്നൽ കൊടുത്താണു പ്രത്യക്ഷരക്ഷാ ദൈവസഭ വിശ്വാസികൾ ജീവിക്കുന്നത്.

കടപ്പാട്: മംഗളം ദിനനപ്പത്രം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP