Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുൽത്തൊട്ടി രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമായി മാറിയത് എങ്ങനെ?

പുൽത്തൊട്ടി രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമായി മാറിയത് എങ്ങനെ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ പുൽക്കൂട്ടിൽ പിറക്കാനുള്ള കാരണമായിട്ട് സുവിശേഷകൻ പറയുന്ന ന്യായം - 'കാരണം നസ്രത്തിൽ അവർക്ക് സ്ഥലം കിട്ടിയില്ലായിരുന്നു'- എന്നതാണ്. സത്രത്തിൽ പോലും സ്ഥലം കിട്ടാഞ്ഞതിനാൽ യൗസേപ്പിനും മറിയത്തിനും പുൽക്കൂടിനെ അഭയം പ്രാപിക്കേണ്ടി വന്നു.

അവരുടെ അന്നത്തെ സാഹചര്യം കൂടി പരിഗണിച്ചാലേ, അവരുടെ അവസ്ഥയുടെ രൂക്ഷത തിരിച്ചറിയാനാവൂ. ഗലീലയിലെ നസ്രത്തിൽ നിന്നാണ് മറിയവും യൗസേപ്പും ബേത്ലഹേമിലേക്ക് വരുന്നത്. ഏകദേശം 130 കിലോ മീറ്ററോളം യാത്ര ചെയ്ത്, നാലഞ്ച് ദിവസമെടുത്ത് അവർ ബേത്ലഹേമിലേക്ക് എത്തുമ്പോഴാണ് അന്തിയുറങ്ങാൻ ഒരിടത്തും സ്ഥലം ലഭിക്കാതെ വരുന്നത്. അതും പൂർണ ഗർഭണിയായ മറിയത്തിന്!

അങ്ങനെ സഹനത്തിന്റെയും ജീവിതക്ലേശത്തിന്റെയും കൊടിയ സന്ദർഭത്തിലായിരുന്നിരിക്കണം യൗസേപ്പു പിതാവും മറിയവും പുൽത്തൊട്ടിയിലേക്ക് തിരിഞ്ഞത്. എന്തായിരുന്നു അതിന്റെ പരിണിതഫലം?

ജീവിത നൊമ്പരം അവർക്ക് സമ്മാനിച്ച 'പുൽത്തൊട്ടി' രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമായി രൂപാന്തരപ്പെട്ടു. തൊട്ടുപിന്നാലെ ആട്ടിടയന്മാർക്ക് ലഭിക്കുന്ന സന്ദേശത്തിന്റ കാതൽ അതാണ് - രക്ഷകനെ തിരിച്ചറിയാനുള്ള അടയാളം, 'പുൽത്തൊട്ടിയിലെ ശിശു' (ലൂക്കാ 2:11-12). അതിനെ തുടർന്ന് ബേത് ലഹത്തേക്ക് യാത്ര തിരിക്കുന്ന ഇടയന്മാർ തങ്ങളുടെ രക്ഷകനെ കണ്ടെത്തുന്നതും ഇതേ അടയാളം വചച്ചണ് - 'പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ശിശു' (ലൂക്കാ 2:16).

നിന്റെ ജീവിതത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടാകാം. സഹായവും സ്ഥലവും നിഷേധിക്കപ്പെടുന്ന അനുഭങ്ങൾ നിന്റെ ജീവിതത്തിലുണ്ടാകാം. തിരസ്‌കരണവും ഒറ്റപ്പെടലും സമ്മാനിക്കുന്ന അനുഭവങ്ങൾ. ഇവയെല്ലാം നിനക്കു സമ്മാനിക്കുന്ന മനുഷ്യരും നിന്റെ ചുറ്റിലും കാണാം. അത്തരം സന്ദർഭങ്ങളിലെല്ലാം അവർക്കെതിരെ ഹൃദയം കടുപ്പിക്കുകയല്ല നീ ചെയ്യേണ്ടത്.

അതിനു പകരം അത്തരം സാഹചര്യങ്ങൾക്കും മനുഷ്യർക്കും പിറകിലുള്ള ദൈവകരം കാണാനും, ദൈവികപദ്ധതി തിരിച്ചറിയാനും നിനക്ക് കഴിയുന്നിടത്താണ് നിന്റെ ജീവിതത്തിലെ പുൽത്തൊട്ടികൾ രക്ഷയുടെ അടയാളങ്ങളായി രൂപാന്തരപ്പെടുന്നത്.

ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിലെ 1990-92 കാലഘട്ടം. അദ്ദേഹം കൊർദോബിയിലെ ഈശോസഭാ ആശ്രമത്തിലായിരുന്ന കാലം. അദ്ദേഹത്തിന്റെ 'ആത്മാവിന്റെ രാത്രിയെന്നാണ്' ആ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്. അന്ന് ഹോർഹെ ബർഗോളിയോ അതിനെ നേരിട്ട രീതി ശ്രദ്ധിക്കുക (ഓഡിയോ കേൾക്കുക; 'കരുണാമയൻ' എന്ന പുസ്തകത്തിന്റെ 114-116 പേജുകൾ).

ഇന്ന് പുൽക്കൂട്ടിലെ ശിശു നമുക്ക് തരുന്ന സന്ദേശമിതാണ് - 'നിന്റെ പുൽത്തൊട്ടികളെ' നിനക്ക് രക്ഷയുടെ അടയാളങ്ങളും മാർഗ്ഗങ്ങളുമാക്കി രൂപാന്തപ്പെടുത്താനാവും. ജീവിതത്തിലെ തിരസ്‌കരണങ്ങളെയും നൊമ്പരങ്ങളെയും യൗസേപ്പുപിതാവും മാതാവും സമീപിച്ച രീതി സാംശീകരിക്കാൻ നിനക്കായാൽ, നിന്റെ ജീവിതത്തിലെ 'പുൽത്തൊട്ടികളിലും ക്രിസ്തു ജന്മമെടുക്കും. അങ്ങനെയാണ് നിന്റെ ജീവിതത്തിലും നിന്റെ ഭവനത്തിലും നിന്റെ ഹൃദയബന്ധങ്ങളിലും ക്രിസ്തു അവതരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP