Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നാളെ നിറപുത്തരി

നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നാളെ നിറപുത്തരി

ശബരിമല: നിറപുത്തിരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചരയ്ക്ക് ആണ് നടതുറക്കുക. നാളെ പുലർച്ചെ 5.30നും 6നും ഇടയ്ക്കാണ് നിറയും പുത്തിരിയും പൂജകൾ. പുതിയ നെൽക്കതിരുകൾ ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി പൂജിച്ച ശേഷം ഭക്തർക്ക് നൽകും. പൂജിച്ച കതിരുകൾ വീടുകളിലും സ്ഥാപനങ്ങളിലും തൂക്കുന്നത് ഐശ്വര്യമായാണ് കരുതുന്നത്. പൂജയ്ക്കായി ദേവസ്വംബോർഡ് ശേഖരിക്കുന്ന നെൽക്കതിരിനുപുറമെ ഭക്തരും നെൽക്കതിർ സമർപ്പിക്കാറുണ്ട്. നിറപുത്തിരി പൂജകൾ പൂർത്തിയാക്കി നാളെ രാത്രി പത്തിന് നട അടയ്ക്കും. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നാളെ നിറപുത്തരി ചടങ്ങുകൾ നടത്തും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP