Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202114Wednesday

ശ്രീകുമാരഗുരുദേവ 142-ാം ജന്മദിന ഉത്സവം: ഭക്തി ഘോഷയാത്ര നാളെ

ശ്രീകുമാരഗുരുദേവ 142-ാം ജന്മദിന ഉത്സവം: ഭക്തി ഘോഷയാത്ര നാളെ

മറുനാടൻ മലയാളി ബ്യൂറോ

ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 142-ാംജന്മദിന ഉത്സവത്തിന്റെ ഭാഗമായി പി.ആർ.ഡി.എസ്. സംഘടിപ്പിക്കുന്ന ഭക്തി ഘോഷയാത്ര തിങ്കളാഴ്ച നടക്കും. നെല്ലാട് ജങ്ഷനിൽ വൈകീട്ട് നാലിന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഭക്തിഘോഷയാത്ര ഉദ്ഘാടനം ചെയ്യും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിലെ ശ്രീകുമാര ഗുരുദേവമണ്ഡപത്തിൽ ഘോഷയാത്ര എത്തിയശേഷം പ്രത്യേക പ്രാർത്ഥന നടത്തും.

രാത്രി എട്ടിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെറുകിട തൊഴിൽ പരിശീലന പദ്ധതി മന്ത്രി എം.എം.മണിയും പരീക്ഷാ പരിശീലന പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. തോൾതിരുമാളവൻ എംപി. മുഖ്യാതിഥിയാകും. പി.ആർ.ഡി.എസ്. മുഖപത്രമായ ആദിയർ ദീപം വിശേഷാൽ പതിപ്പ് ആന്റോ ആന്റണി എംപി. പ്രകാശനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP