Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ; ഓണത്തിന് കാതിനു കുളിർമയേകാൻ 'പൊന്നാവണിപ്പാട്ടുകൾ'

ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ; ഓണത്തിന് കാതിനു കുളിർമയേകാൻ 'പൊന്നാവണിപ്പാട്ടുകൾ'

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഏവർക്കും ആസ്വദിക്കാനായി ഒരു പിടി ഗാനങ്ങളുമായി 'പൊന്നാവണി പാട്ടുകൾ'. ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ ഒന്നിക്കുന്ന ഈ ആൽബത്തിലെ ഓരോ ഗാനവും ഓണാഘോഷങ്ങളുടെ പരമ്പരാഗത ഓർമ്മകളെ തൊട്ടുണർത്തി ഗൃഹാതുരത്വം നിറഞ്ഞ ലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോകും.

പി ജയചന്ദ്രൻ, ഉണ്ണി മേനോൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, ഗായത്രി അശോകൻ, ശ്രേയ ജയദീപ്, നയന വിനോദ് തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. ശ്യാം ഏനാത്തിന്റെ വരികൾക്ക് എസ് .ആർ. സൂരജ് സംഗീതം നൽകിയിരിക്കുന്നു. അരവിന്ദ് വി.കെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. പതിനൊന്നു ഗാനങ്ങളാണ് ആൽബത്തിലുള്ളത്.

പാട്ടുകൾ കേൾക്കാൻ:

ആൽബത്തിന്റെ പ്രോമോ വീഡിയോ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP