Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരുമല പെരുന്നാളിന് കൊടിയേറി

പരുമല പെരുന്നാളിന് കൊടിയേറി


മാന്നാർ: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 113ാം ഓർമ്മ പെരുന്നാളിന് കൊടിയേറി. പെരുന്നാളിന് തുടക്കം കുറിച്ച് പമ്പാനദിക്ക് സമീപമുള്ള പ്രധാന കൊടിമരത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് കബറിങ്കലിലും പള്ളിയിലും നടന്ന പ്രർത്ഥനകൾക്ക് ശേഷം കൊടികളുമേന്തിയുള്ള റാസ പള്ളിയിൽ നിന്ന് ആരംഭിച്ചു.

കൊടികളുമേന്തിയുള്ള റാസ നദിക്കരയിലുള്ള ചെറിയ കുരിശ്ശടി ചുറ്റി പ്രധാന കൊടിമര ചുവട്ടിൽ എത്തിയ ശേഷമാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് വീണ്ടും റാസയായി തന്നെ പള്ളിക്ക് മുൻ വശത്തുള്ള കൊടി മരചുവട്ടിൽ എത്തി മലബാർ ഭദ്രാസനാധിപപൻ ഡോ.സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തായും പള്ളിക്ക് പടിഞ്ഞാറ് വശത്തുള്ള കൊടിമരത്തിൽ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്തയും കൊയേറ്റ് കർമ്മം നടത്തി.

രാവിലെ മൂന്ന് ഭവനങ്ങളിൽ നിന്ന് ആഘോഷ പൂർവ്വം കൊണ്ടു വന്ന കൊടികൾ ഉച്ചയോടെ കബറിങ്കൽ എത്തി. തുടർന്ന് ഇവിടെ നടന്ന പ്രത്യേക പ്രർത്ഥനകൾക്ക് ശേഷം കൊടികൾ കൊണ്ടുവന്ന ഭവനങ്ങളിൽ നിന്നുള്ളവർ തന്നെ കൊടിയും വഹിച്ച് മറ്റ് വിശ്വസികൾക്കൊപ്പം ഭക്തിനിർഭരമായ റാസയോടെ എത്തിയാണ് കൊടികൾ ഉയർത്തിയത്. കൊടികൾ ഉയരുന്ന വേളയിൽ വിശ്വാസികൾ ആചരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെറ്റില പറത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് ഇത്തവണ കൊടിയേറ്റ് കർമ്മത്തിൽ പങ്കെടുക്കുവാൻ എത്തിയത്. കൊടിയേറ്റിന് ശേഷം തീർത്ഥാടന വാരാഘോഷ ഉത്ഘാടന സമ്മേളനം നടന്നു. വൈകുന്നേരം അഞ്ചിന് 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രാർത്ഥന ആരംഭിച്ചു. തുടർന്ന് സന്ധ്യാ നമസ്‌ക്കാരം, ഗാന ശുശ്രൂക്ഷ, പ്രസംഗം, കബറിങ്കൽ ധൂപ പ്രാർത്ഥന, ആശിർവാദം, സുത്താറ നമസ്‌ക്കാരം എന്നിവയോടെ കൊടിയേറ്റ് ദിനത്തിലെ ശുശ്രൂക്ഷകൾ സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP