Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം തിരുവുത്സവം 2020 ഏപ്രിൽ 2 മുതൽ 6 വരെ: ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനം...

ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം തിരുവുത്സവം 2020 ഏപ്രിൽ 2 മുതൽ 6 വരെ: ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനം...

സ്വന്തം ലേഖകൻ

ഇടകടത്തി: ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം 2020 ഏപ്രിൽ 2 കൊടിയേറും. കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും, ആരോഗ്യവകുപ്പിന്റെയും നിർദ്ദേശം മാനിച്ചു ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനമായതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. ഭക്തജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കി കൊറോണ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഏപ്രിൽ രണ്ട് മുതൽ ആറ് വരെയാണ് ഉത്സവം. താലപ്പൊലി ഘോഷയാത്ര, അമ്മൻകുടം, അന്നദാനം, കലാപരിപാടികൾ എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്. ക്ഷേത്ര ചടങ്ങുകളും ആറാട്ടും ആചാരപരമായി നടത്തും.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ:-

നാരങ്ങാവിളക്ക് - എല്ലാ മാസവും ആദ്യവെള്ളിയാഴ്ച, ആയില്യപൂജ - എല്ലാമാസവും ആയില്യം നാളിൽ, ശനീശ്വര പൂജ - എല്ലാമാസവും അവസാനത്തെ ശനിയാഴ്ച, മേടം വിഷു (കണികാണിക്കൽ), വിശേഷാൽപൂജകൾ, കർക്കിടകം - കറുത്തവാവ് ബലിതർപ്പണം, കർക്കിടകം - ഉത്രംനാൾ മഹാമൃത്യുഞ്ജയഹോമവും ഔഷധസേവയും, ചിങ്ങം - ചതുർഥി ദിനം വിനായക ചതുർഥി, കന്നി - വിജയദശമി (വിദ്യാരംഭം), വൃശ്ചികം - കാർത്തികവിളക്കും പൊങ്കാല മഹോത്സവവും, വൃശ്ചികം/ധനു - മലപൂജ, മീനം - ഉത്രം തിരുവുത്സവം ആറാട്ട്.

ഫേസ്‌ബുക്ക് പേജ് : - https://www.facebook.com/Sree-Dharma-Shastha-Temple-Edakadathy-1503161836655816/

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP