Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മണർകാട് പള്ളി ദർശനത്തിന് തുറന്നു; കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ചുനിൽക്കുന്ന തിരുസ്വരൂപം ദർശനത്തിന് തുറന്ന് കൊടുക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം; ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ

മണർകാട് പള്ളി ദർശനത്തിന് തുറന്നു; കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ചുനിൽക്കുന്ന തിരുസ്വരൂപം ദർശനത്തിന് തുറന്ന് കൊടുക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം; ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ

മറുനാടൻ മലയാളി ബ്യൂറോ

മണർകാട്: മണർകാട് സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ തിരുസ്വരൂപം ദർശനത്തിന് തുറന്നു. കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ചുനിൽക്കുന്ന തിരുസ്വരൂപമാണിത്. കുർബാനയെത്തുടർന്നുള്ള മധ്യാഹ്നപ്രാർത്ഥനയ്ക്കിടെയായിരുന്നു നടതുറക്കൽ. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. വർഷത്തിലൊരിക്കൽമാത്രമാണ് തിരുസ്വരൂപം ദർശനത്തിന് തുറന്നുകൊടുക്കുന്നത്. വലിയപള്ളിയിലെ പ്രധാന മദ്ബഹയിലെ ത്രോണോസിനുമധ്യത്തിലാണ് തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ളത്.

പെരുന്നാൾദിവസമായ ഞായറാഴ്ച രാവിലെ വലിയപള്ളിയിൽ നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ് പ്രധാന കാർമികത്വം വഹിക്കും. പെരുന്നാൾദിവസം നേർച്ചവിതരണത്തിന് 1501 പറ അരിയുടെ പാച്ചോറാണ് തയ്യാറാക്കുന്നത്. ശനിയാഴ്ച രാവിലെ വലിയപള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയിൽ ശ്രേഷ്ഠകാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പ്രധാനകാർമികത്വം വഹിച്ചു. തുടർന്ന് കറിനേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര, സന്ധ്യാപ്രാർത്ഥന, പ്രദക്ഷിണം, മാർഗംകളി, പരിചമുട്ടുകളി എന്നിവ നടന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP