Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുകൾ കുരുത്തോല കൊണ്ട് അലങ്കരിച്ചു ഓശാന ആഘോഷം; സംഘടിപ്പിച്ചത് ഐപ്പുഴ പ്രാക്കുളം ഇടവക

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കോവിഡ് -19 മൂലം ദേവാലയങ്ങളിൽ ജനരഹിത ഓശാന അർപ്പിക്കേണ്ടി വന്നപ്പോൾ ഐപ്പുഴ പ്രാക്കുളം ഇടവക വെത്യസ്തമായ രീതിയിൽ ഓശാന ആഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ ജോ ആന്റണി അലക്‌സ് മുന്നോട്ടുവെച്ച ആശയം ഇടവകാംഗങ്ങൾ ഏറ്റെടുത്തു. വീടിന്റെ പ്രധാന വാതിലുകൾ കുരുത്തോലകളും മരച്ചില്ലകളും കൊണ്ട് അലങ്കരിക്കാൻ ആയിരുന്നു വികാരിയുടെ നിർദ്ദേശം. 

ഇതേതുടർന്ന് ഇടവകയിലെ എല്ലാ വീടുകളും ഇത്തരത്തിൽ അലങ്കരിച്ചു.തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയാതെപോയ വിശ്വാസ സമൂഹത്തിനു അത് വേറിട്ട ആഘോഷമായി. ഇതിന്റെ ഫോട്ടോകൾ ഇടവകാംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വയറലുമായി. സഭാനിയമത്തോടൊപ്പം രാജ്യത്തിന്റെ നിയമങ്ങളും പാലിക്കാനായ സന്തോഷത്തിലാണ് ഇടവക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP